Image

‘ഒരു സ്വപ്നലോകത്തത്തെിയ അവസ്ഥ' : നടി മഞ്ജു വാര്യര്‍

Published on 07 August, 2015
‘ഒരു സ്വപ്നലോകത്തത്തെിയ അവസ്ഥ' : നടി മഞ്ജു വാര്യര്‍

ബാലുശ്ശേരി: ‘ഒരു സ്വപ്നലോകത്തത്തെിയ അവസ്ഥയിലാണ് ഞാനിവിടെ നില്‍ക്കുന്നത്. ഒരുപാട് ആരാധിച്ച വ്യക്തിത്വമാണ് എന്‍െറയടുത്ത് ഇരിക്കുന്നത്. ഓരോ ഇന്ത്യക്കാരന്‍െറയും അഭിമാനമാണ് ഉഷച്ചേച്ചി. ആത്മാര്‍ഥതയും നിഷ്കളങ്കതയും നിറഞ്ഞ വാക്കുകളോടെ മഞ്ജുവാര്യര്‍ ഇത് പറയുമ്പോള്‍ കിനാലൂര്‍ ഉഷ സ്കൂളിലെ കായിക താരങ്ങളോടൊപ്പം സ്പ്രിന്‍റ് റാണി പി.ടി. ഉഷയും നമ്രശിരസ്കയായി. സൗഹൃദത്തിന്‍െറ നക്ഷത്രത്തിളക്കവുമായത്തെിയ താരറാണി മഞ്ജു വാര്യരും സ്പ്രിന്‍റ് റാണി പി.ടി. ഉഷയും ഒത്തുചേര്‍ന്നത് കിനാലൂരിലെ ഉഷ സ്കൂള്‍ അങ്കണത്തിലായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സാമൂഹിക പ്രവര്‍ത്തകയായ കവിത ശ്രീകുമാറിനോടൊപ്പം മഞ്ജു വാര്യര്‍ പി.ടി. ഉഷയെ കാണാനായി കിനാലൂരിലെ ഉഷ സ്കൂളിലത്തെിയത്. മഞ്ജു വാര്യര്‍ തുടങ്ങിവെച്ച ദൗത്യത്തിന്‍െറ മറ്റൊരു മുഖമായിരുന്നു കിനാലൂരിലെ ഉഷ സ്കൂള്‍ സന്ദര്‍ശനം. കലയോടൊപ്പം സ്പോര്‍ട്സിനെയും പ്രോത്സാഹിപ്പിക്കാന്‍ തന്നാല്‍ കഴിയുന്ന സഹായ സഹകരണം വാഗ്ദാനം ചെയ്താണ് മഞ്ജു വാര്യര്‍ പുതിയ ഒരു ദൗത്യം കൂടി ഏറ്റെടുത്തത്. നൃത്ത പരിപാടിയിലൂടെ ധനശേഖരണം നടത്തി ഉഷ സ്കൂളിന്‍െറ കായിക സ്വപ്നങ്ങള്‍ക്കുള്ള സഹകരണ വാഗ്ദാനമാണ് മഞ്ജു നല്‍കിയത്.

ദേശീയതലത്തില്‍ നിരവധി മെഡലുകള്‍ നേടിയ ഉഷ സ്കൂളിലെ കായിക താരം ടിന്‍റു ലൂക്കക്ക് മഞ്ജു വാര്യര്‍ 50001രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി. കോഴിക്കോട്ടോ അല്ളെങ്കില്‍ സ്കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന ഏതെങ്കിലും സ്ഥലത്തോ നൃത്ത പരിപാടി സംഘടിപ്പിക്കാമെന്നും അതില്‍നിന്ന് കിട്ടുന്ന ഫണ്ട് സ്കൂളിന്‍െറ കായിക വികസനത്തിനായി നല്‍കാമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. സ്കൂള്‍ അങ്കണത്തില്‍ എത്തിയ മഞ്ജു വാര്യര്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. കായിക താരങ്ങളോടൊപ്പം പി.ടി. ഉഷയുടെ കുടുംബാംഗങ്ങളും നാട്ടുകാരും മഞ്ജുവിനെ സ്വീകരിക്കാനത്തെി.
 

‘ഒരു സ്വപ്നലോകത്തത്തെിയ അവസ്ഥ' : നടി മഞ്ജു വാര്യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക