ബര്‍ലിന്‍: വമ്പന്‍ ഭൂകമ്പങ്ങളും കൂറ്റന്‍ സുനാമികളും മാരകമായ പ്രളയങ്ങളും
ചേര്‍ന്ന് 2011നെ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ വര്‍ഷമാക്കി മാറ്റിയെന്ന്
ജര്‍മന്‍ ഭൂപ്രകൃതി വിദഗ്ധര്‍.
ലോകത്തിനാകെ 380 ബില്യന്‍ ഡോളറിന്റെ
നഷ്ടമാണ് കഴിഞ്ഞ വര്‍ഷം നേരിട്ടത്. 2005നെ അപേക്ഷിച്ച് 150 ബില്യന്‍ ഡോളര്‍
കൂടുതലാണിത്. ദുരന്തത്തില്‍ റെക്കോഡ് സൃഷ്ടിച്ച വര്‍ഷം ഇതിനു മുന്‍പ് 2005
ആയിരുന്നു.
സാമ്പത്തിക നഷ്ടങ്ങളുടെ മാത്രം വര്‍ഷമായിരുന്നില്ല 2011. ഒപ്പം,
അമൂല്യമായ 27000 മനുഷ്യജീവനുകളും നഷ്ടമായി. ജപ്പാനും ന്യൂസിലാന്‍ഡുമാണ് കഴിഞ്ഞ
വര്‍ഷം വലിയ ഭൂകമ്പങ്ങള്‍ നേരിട്ടത്.