Image

റെയ്‌നര്‍ മരിയാ വോള്‍ക്കി കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാള്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 12 January, 2012
റെയ്‌നര്‍ മരിയാ വോള്‍ക്കി കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാള്‍
ബര്‍ലിന്‍: കത്തോലിക്കാ സഭയുടെ രാജകുമാരന്മാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കര്‍ദിനാള്‍ തിരുസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാള്‍ ജര്‍മനിയില്‍ നിന്നുള്ള റെയ്‌നര്‍ മരിയാ വോള്‍ക്കി (55) ആണ്‌. 1956 ഓഗസ്റ്റ്‌ 18 ന്‌ കൊളോണിലാണ്‌ ഇദ്ദേഹം ജനിച്ചത്‌.

പോയവാരത്തില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പാ പ്രഖ്യാപിച്ച 22 പുതിയ കര്‍ദിനാളന്മാരില്‍ ഒരാളാണ്‌ റെയ്‌നര്‍. ഇപ്പോള്‍ ബര്‍ലിന്‍ ആര്‍ച്ച്‌ബിഷാണ്‌ ഇദ്ദേഹം. 2011 ജൂലൈ 2 നാണ്‌ ഇദ്ദേഹത്തെ ബര്‍ലിന്‍ ആര്‍ച്ച്‌ബിഷപ്പായി നിയമിച്ചത്‌. 2011 ല്‍ മാര്‍പ്പാപ്പായുടെ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു.കേരള സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിനെയും മാര്‍പാപ്പാ കര്‍ദിനാള്‍ പദവിയിലേയ്‌ക്ക്‌ ഉയര്‍ത്തിയിരുന്നു. പുതിയ കര്‍ദിനാളന്മാരുടെ സ്ഥാനാരോഹണം ഫെബ്രുവരി 18 ന്‌ വത്തിക്കാനില്‍ നടക്കും.
റെയ്‌നര്‍ മരിയാ വോള്‍ക്കി കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക