Image

തടവുകാരുടെ മോചനം: അമേരിക്കന്‍ എംബസിക്ക്‌ മുന്നില്‍ പ്രകടനം

Published on 13 January, 2012
തടവുകാരുടെ മോചനം: അമേരിക്കന്‍ എംബസിക്ക്‌ മുന്നില്‍ പ്രകടനം
കുവൈറ്റ്‌ സിറ്റി: പത്തു വര്‍ഷമായി ക്രൂരതയുടെ പര്യായമായ ഗ്വണ്ടനാമോ തടവറയില്‍ കഴിയുന്ന കുവൈത്തി പൗരന്മാരുടെ മോചനം ആവശ്യപ്പെട്ട്‌ അമേരിക്കന്‍ എംബസിക്ക്‌ മുന്നില്‍ പ്രകടനം അരങ്ങേറി. സ്‌ത്രീകളടക്കം നൂറുകണക്കിന്‌ പേര്‍ പങ്കെടുത്തു.

അഫ്‌ഗാനിസ്‌താനില്‍നിന്ന്‌ പിടികൂടിയ ഫാഇസ്‌ മുഹമ്മദ്‌ അല്‍ കന്ദരി, ഫൗസി ഔദ എന്നീ കുവൈത്തികളാണ്‌ പത്തു വര്‍ഷമായി വിചാരണയില്ലാതെ ഗ്വണ്ടനാമോയില്‍ കഴിയുന്നത്‌. കമ്മിറ്റി ഓഫ്‌ ദ കാപ്‌റ്റീവ്‌സ്‌ റിലേറ്റീവ്‌സ്‌ ചെയര്‍മാനും ഫൗസിയുടെ പിതാവുമായ ഖാലിദ്‌ ഔദ പ്രകടനക്കാരെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു. ഇരുവരുടയും മോചനം ആവശ്യപ്പെട്ട്‌ പ്രമുഖ അഭിഭാകഷന്‍ ആദില്‍ അബ്ദുല്‍ ഹാദി അമേരിക്കന്‍ പ്രസിഡന്‍റ്‌ ബറാക്‌ ഒബാമക്കും കുവൈത്തിലെ അമേരിക്കന്‍ അംബാസഡര്‍ മാത്യു ടെയ്‌ലര്‍ക്കും കത്തയച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം വ്യക്തമാക്കി.
തടവുകാരുടെ മോചനം: അമേരിക്കന്‍ എംബസിക്ക്‌ മുന്നില്‍ പ്രകടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക