Image

വിയന്നയിലെ കേരള സമാജം സമാഹരിച്ച സഹായധനം ബീനയുടെ കുടുംബത്തിന്‌ കൈമാറി

Published on 14 January, 2012
വിയന്നയിലെ കേരള സമാജം സമാഹരിച്ച സഹായധനം ബീനയുടെ കുടുംബത്തിന്‌ കൈമാറി
വിയന്ന: മലയാളി നഴ്‌സുമാര്‍ക്കുനേരെ അധികൃതര്‍ നടത്തുന്ന കഠിന ക്രൂരത സഹിക്കാനാകാതെ സ്വന്തം ജീവനൊടുക്കിയ ബീന ബേബി എന്ന മലയാളി നഴ്‌സിന്റെ കുടുംബത്തിന്‌ യൂറോപ്പിലെ പ്രശസ്‌ത പ്രവാസി സംഘടനയായ വിയന്നയിലെ കേരള സമാജം സമാഹരിച്ച ധനസഹായം ജനറല്‍ സെക്രട്ടറി എബി പാലമറ്റം, ബീനയുടെ കുടുംബത്തിന്‌ കൈമാറി.

ചടങ്ങില്‍ കരിമണ്ണൂര്‍ സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌എസിലെ പ്രധാന അധ്യാപകന്‍ ജോസഫ്‌ ജോണ്‍, ഉടുമ്പന്നൂര്‍ പഞ്ചായത്ത്‌ അംഗം ജോണി മാത്യു കരിലേലി എന്നിവര്‍ പങ്കെടുത്തു.

കേരള സമാജത്തിന്റെ ഫണ്‌ട്‌ ശേഖരണത്തില്‍ സഹകരിച്ച എല്ലാ പ്രവാസി മലയാളികള്‍ക്കും ബീനയുടെ കുടുംബത്തിനുവേണ്‌ടി ജോണ്‍ മാത്യു നന്ദി പറഞ്ഞു. പ്രവാസികള്‍ക്ക്‌ മാതൃകയായ സമാജത്തിന്റെ പ്രവര്‍ത്തനത്തെ പ്രധാന അധ്യാപകന്‍ ജോസഫ്‌ ജോണ്‍ പ്രശംസിച്ചു.
വിയന്നയിലെ കേരള സമാജം സമാഹരിച്ച സഹായധനം ബീനയുടെ കുടുംബത്തിന്‌ കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക