Image

കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 14 January, 2012
കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു
അബുദാബി: ബീച്ച്‌ ഫുട്‌ബോള്‍ കേരള ടീം മുന്‍ ക്യാപ്‌റ്റന്‍ കണ്ണൂര്‍ പയ്യന്നൂര്‍ എട്ടിക്കുളം സ്വദേശി കെ. നവാസ്‌ (27) അബുദാബി ഗയാത്തിയിലുണ്‌ടായ വാഹനാപകടത്തില്‍ മരിച്ചു.

ഭക്ഷണം വാങ്ങാന്‍ പോകുകയായിരുന്ന നവാസ്‌ ഓടിച്ച വാഹനത്തിന്‌ പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന്‌ തീപിടിച്ച വാഹനത്തിനുള്ളില്‍നിന്ന്‌ നവാസിന്‌ പുറത്തിറങ്ങാന്‍ സാധിച്ചില്ല. അഗ്‌നിശമന വിഭാഗം എത്തിയപ്പോഴേക്കും വാഹനം കത്തിയമര്‍ന്ന്‌ നവാസിന്‌ മരണം സംഭവിക്കുകയായിരുന്നു.

നിര്‍മാണ കമ്പനിയായ ഒറോസ്‌കോയില്‍ ഡ്രൈവറായ നവാസിന്‌ ഒന്നര മാസം മുമ്പാാണ്‌ ഡ്രൈവിംഗ്‌്‌ ലൈസന്‍സ്‌ ലഭിച്ചത്‌. മൂന്ന്‌ വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്‌തിരുന്ന ഇദ്ദേഹം ഗയാത്തിയിലേക്ക്‌ മാറിയിട്ട്‌ രണ്‌ടാഴ്‌ചയേ ആയുള്ളൂ. പിതാവ്‌ പൊന്നിച്ചി മുഹമ്മദ്‌ കുഞ്ഞി ദുബായില്‍ ജോലി ചെയ്യുന്നു. കുഞ്ഞായിസുവാണ്‌ മാതാവ്‌. നൗഷാദ്‌ (അബുദാബി), നസീമ സഹോദരങ്ങളാണ്‌. മൃതദേഹം നാട്ടിലേക്ക്‌ കൊണ്‌ടുപോയി.
കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക