Image

നാല്‍പ്പതിനുശേഷം പഴങ്ങളും പച്ചകറികളും ഉത്തമം

Published on 14 January, 2012
നാല്‍പ്പതിനുശേഷം പഴങ്ങളും പച്ചകറികളും ഉത്തമം
സ്‌ത്രീകളിലും പുരുഷന്മാരിലും നാല്‍പ്പത്‌ വയസുനു ശേഷം ഏറ്റവും ഇണങ്ങുന്നതും ധാരാളം കഴിക്കാവുന്നതും പഴങ്ങളും പച്ചക്കറികളും. പഴങ്ങള്‍ ത്വക്കിന്റെ വരള്‍ച്ച കുറയ്‌ക്കുകയും ക്ഷീണം, ഉഷ്‌ണം, എന്നീ പ്രശ്‌നങ്ങള്‍ കുറയുകയും ചെയ്യും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത്‌ ആഹാരത്തില്‍ നാരുകളുടെ സാന്നിധ്യം കൂട്ടുകയും അത്‌ വഴി ദഹനത്തെ സഹായിക്കുകയും ചെയ്യും.

തവിട്‌ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത്‌ നല്ലതാണ്‌. ധാന്യങ്ങളില്‍ ഗോതമ്പും റാഗിയും നല്ലതാണ്‌. പ്രോട്ടീന്‍ ലഭിക്കുന്നതിനായി പയര്‍ കടല എന്നിവ തൊലിയോടു കൂടി കഴിക്കണം. പാലും പാലുല്‌പന്നങ്ങളും മിതമായി ഉപയോഗിക്കാം. പച്ച നിറമുള്ള ഇലക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താവുന്നതാണ്‌. മൂത്രാശയരോഗങ്ങളെ പ്രതിരോധിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വെള്ളം ധാരാളം കുടിക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.

ത്വക്കിന്റെ ഭംഗി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റ്‌ ലഭിക്കാനും പഴങ്ങളും പച്ചക്കറികളും സഹായിക്കും.
നാല്‍പ്പതിനുശേഷം പഴങ്ങളും പച്ചകറികളും ഉത്തമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക