Image

ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം ബേബി കാക്കശ്ശേരിക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 16 January, 2012
ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം ബേബി കാക്കശ്ശേരിക്ക്‌
ലണ്ടന്‍: 2011-ലെ എല്‍.എം.സി സാഹിത്യ പുരസ്‌കാരം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ബേബി കാക്കശ്ശേരിയുടെ `ഹംസഗാനം' എന്ന കവിതാ സമാഹാരത്തിന്‌ ലഭിച്ചു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളെഴുതുന്ന ബേബി `ഹംസഗാനം' എന്ന കവിതകളിലൂടെ ആക്ഷേപ ഹാസ്യത്തിന്റെ കൂരമ്പുകളും, മനുഷ്യര്‍ എത്ര ഉന്നതരായാലും മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കണമെന്ന സന്ദേശവും നല്‍കുന്നുണ്ട്‌. വിദേശിയായിരുന്നിട്ടും വേരറ്റുപോകാത്ത മാതൃസ്‌നേഹവും ഭാഷാ സ്‌നേഹവും `ഹംസഗാനം' കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നതായി ജൂറി ചെയര്‍മാനായ പ്രമുഖ പ്രവാസി സാഹിത്യകാരന്‍ കാരൂര്‍ സോമനും, കവി പീറ്റര്‍ നീണ്ടൂര്‍ (അമേരിക്ക), ശശി ചെറായി, അമ്പലപ്പറമ്പില്‍ അവറാന്‍ എന്നിവര്‍ വിലയിരുത്തി.

ഉന്നതരായ കവികളൊക്കെ മനുഷ്യത്വരഹിതമായ സമൂഹത്തിന്റെ തിന്മകളും പൊങ്ങച്ച-പൊള്ളത്തരങ്ങളുമൊക്കെ തുറന്നെഴുതുന്നവരാണ്‌. അവരുടെ കവിതകളില്‍ മുളയ്‌ക്കുന്ന വിത്തുകള്‍ പലതെങ്കിലും അതില്‍ വിരിയുന്ന കവിതകള്‍ കരുത്തും ശക്തിയുമുള്ളതാണ്‌. അതിന്റെ മഹത്വം കാലാ കാലങ്ങളിലായി വായിക്കുന്ന മനുഷ്യരില്‍ അനുഭവസമ്പത്ത്‌ വര്‍ധിപ്പിക്കുന്നു. വായനയില്ലാത്ത ഇന്നത്തെ സമൂഹം മുരടിക്കുകയാണെന്നും ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും കേരളത്തില്‍ വെച്ച്‌ നല്‍കുമെന്ന്‌ ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ്‌ സണ്ണി പത്തനംതിട്ട അറിയിച്ചു. (0141 634 9884, 0795 1585 396).
ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം ബേബി കാക്കശ്ശേരിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക