Image

ഉമ്മുല്‍ഖുവൈനില്‍ പുരാവസ്‌തുക്കള്‍ കണ്ടെടുത്തു

Published on 16 January, 2012
ഉമ്മുല്‍ഖുവൈനില്‍ പുരാവസ്‌തുക്കള്‍ കണ്ടെടുത്തു
ഉമ്മുല്‍ഖുവൈന്‍: ആര്‍ക്കിയോളജി ആന്‍ഡ്‌ ഹെറിറ്റേജ്‌ വിഭാഗം എമിറേറ്റിന്റെ വടക്ക്‌ കിഴക്കന്‍ പ്രദേശമായ അല്‍ ദുറില്‍ പുതിയ പുരാവസ്‌തുക്കള്‍ കണ്ടെടുത്തു.

ഓട്‌ കൊണ്ട്‌ നിര്‍മിച്ച മോതിരം, ഗ്ലാസ്‌ കൊണ്ടുള്ള മണിമാല, വലിയ ജാര്‍, മണ്‍ചട്ടി, ഇരുമ്പ്‌ അമ്പ്‌, കഠാരയുടെ ബ്ലേഡുകള്‍ തുടങ്ങിയവയാണ്‌ കണ്ടെടുത്തത്‌. വടക്ക്‌ കിഴക്കന്‍ പ്രദേശത്ത്‌ നിന്ന്‌ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്തേയ്‌ക്ക്‌ കഷ്‌ടിച്ച്‌ നാല്‌ കിലോമീറ്റര്‍ ദൂരം വരുന്ന, ഇസ്‌ലാമിന്‌ മുന്‍പത്തെ ഗള്‍ഫിലെ ഏറ്റവും വലിയ പ്രദേശമായ അല്‍ ദുറില്‍ 1970ലാണ്‌ പുരാവസ്‌തു പര്യവേഷണം ആരംഭിച്ചത്‌.
ഉമ്മുല്‍ഖുവൈനില്‍ പുരാവസ്‌തുക്കള്‍ കണ്ടെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക