Image

ബഹറിനില്‍ മലയാളി തൂങ്ങി മരിച്ചു

Published on 16 January, 2012
ബഹറിനില്‍ മലയാളി തൂങ്ങി മരിച്ചു
മനാമ: ബഹറിനിലെ ഹൂറയില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തി. തിരുവനന്തപുരം സ്വദേശി ഷാനു ജോണ്‍സണ്‍ (28) ആണ് മരിച്ചത്. ബഹറിനിലെ ഒരു എസി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ നാന്‍സിയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ജോണ്‍സന്റെ മൃതദേഹം കണ്‌ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക