Image

ഉയരം കൂടിയവരില്‍ കാന്‍സറിനു സാധ്യത കൂടുതലെന്നു പഠനം

Published on 20 October, 2015
ഉയരം കൂടിയവരില്‍ കാന്‍സറിനു സാധ്യത കൂടുതലെന്നു പഠനം

 വിയന്ന: ശരീരം നീളംവച്ചാല്‍ കുഴപ്പമുണേ്ടാ?, ഉണെ്ടന്നാണു പുതിയ കണ്ടുപിടുത്തം. ഉയരംകൂടിയവര്‍ക്ക് ആശങ്കയുണ്ടാക്കിക്കൊണ്ടാണ് ഒരു സ്വീഡിഷ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെളിപ്പെടുത്തല്‍. 

പൊക്കം കൂടിയ വ്യക്തികളില്‍ കാന്‍സര്‍ രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാന്നൊണു കണ്ടുപിടിത്തം. ഇന്‍സ്റ്റിറ്റിയൂട്ട് 5.5 മില്യന്‍ ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പഠനത്തിലാണു ശരീരത്തിന്റെ നീളവും കാന്‍സര്‍രോഗത്തിനുള്ള സാധ്യതയും തമ്മില്‍ ബന്ധമുണെ്ടന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ഉയരമുള്ളവരില്‍ പ്രത്യേകിച്ച് ത്വക്കിലും സ്തനങ്ങളിലും കാന്‍സറിനു ള്ള സാധ്യത കൂടുതലാണ്. സ്റ്റോക്ക്‌ഹോമിലെ കരോളിന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ എമിലി ബെനിയും കൂട്ടരും നടത്തിയ പഠനത്തിലാണ് ഉയരം കൂടിയവര്‍ കാന്‍സര്‍ രോഗത്തിന്റെ ഇരകളാകുന്നു എന്ന കണെ്ടത്തിയത്. 1938 നും 1991നും ഇടയില്‍ സ്വീഡനില്‍ ജനിച്ചു വളര്‍ന്ന 55 ലക്ഷം പേരിലാണു പഠനം നടന്നത്. സര്‍ക്കാര്‍ ഡാറ്റാ ബാങ്കില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചാണു (രോഗത്തിനിരയായവരുടെ) റിസര്‍ച്ച് ടീം പുതിയ നിഗമനത്തിലെത്തിയത്. 20 വയസിനു മുകളില്‍ പ്രായമുള്ള കാന്‍സര്‍ രോഗികളുടെ വിവരങ്ങളില്‍നിന്നു വെളിപ്പെടുന്നത് ശരാശരി ഉയരത്തില്‍നിന്നു കൂടുതലായ ഓരോ പത്ത് സെന്റീമീറ്റര്‍ ഉയരമുള്ളവരില്‍ 48 ശതമാനം സ്ത്രീകളിലും 11 ശതമാനം പുരുഷന്മാരിലും രോഗസാധ്യതയുണെ്ടന്നാണ്.

എന്തുകൊണ്ട് ഉയരം കൂടിയ ആള്‍ക്കാരില്‍ കാന്‍സര്‍ രോഗം കൂടുതല്‍ ഉണ്ടാകുന്നു എന്നതിനു വ്യക്തമായ ഉത്തരം ഇല്ലെങ്കിലും ചില സൂചനകള്‍ ഇങ്ങനെ പോകുന്നു. വലിയ ആള്‍ക്കാരില്‍ ചെറുപ്പത്തിലും യൗവനത്തിലും ശരീരവളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍, അത് പിന്നീട് കാന്‍സറിനു കാരണയായി മാറുന്നു. 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക