Image

മാര്‍ക്ക്‌ പിക്‌നിക്‌ ജൂലൈ 23ന്‌

റോയി ചേലമലയില്‍ Published on 15 June, 2011
മാര്‍ക്ക്‌ പിക്‌നിക്‌ ജൂലൈ 23ന്‌
സ്‌കോക്കി: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറി (മാര്‍ക്ക്‌) ന്റെ സമ്മര്‍ ആഘോഷമായ പിക്‌നിക്‌ ജൂലൈ 23ന്‌ ശനിയാഴ്‌ച നടത്തുമെന്ന്‌ മാര്‍ക്ക്‌ പ്രസിഡന്റ്‌ ഫിലിപ്‌ ജോസഫ്‌ കുന്നേല്‍, സെക്രട്ടറി വിജയ്‌ വിന്‍സന്റ്‌ എന്നിവര്‍ അറിയിച്ചു. രാവിലെ ഒന്‍പത്‌ മുതല്‍ സൂര്യാസ്‌തമനം വരെ സ്‌കോക്കിയിലുള്ള ഹാംസ്‌വുഡ്‌ പാര്‍ക്കിലാണ്‌ പരിപാടികള്‍ നടക്കുക. (Harms Woods, Grove#1, Corner Of Gold Road and Central).

കുട്ടികളും വനിതകളും സീനിയേഴ്‌സും ഉള്‍പ്പെടെ വിവിധ പ്രായക്കാര്‍ക്ക്‌ അനുയോജ്യമായ നിരവധി കായികമല്‍സരങ്ങളും വിനോദ പരിപാടികളും ഭക്ഷണവും ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കുക്ക്‌ കൗണ്ടി ഹോസ്‌പിറ്റല്‍ സിസ്‌റ്റത്തിലെ റെസ്‌പിരേറ്ററി തെറപ്പിസ്‌റ്റുകളാണ്‌ ഈ വര്‍ഷത്തെ പിക്‌നിക്കിന്‌ നേതൃത്വം നല്‍കുന്നത്‌. സജി തോമസ്‌, വര്‍ഗീസ്‌ സ്‌കറിയ എന്നിവരുടെ നേതൃത്വത്തില്‍ പിക്‌നിക്കിന്റെ തയാറെടുപ്പുകള്‍ കുക്ക്‌ കൗണ്ടിയിലെ തെറപ്പിസ്‌റ്റുകള്‍ ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിജയ്‌ വിന്‍സന്റ്‌: 847 338 1233, സജി തോമസ്‌: 773 531 8329.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക