Image

വഴിയമ്പലം കൊത്തുന്നവര്‍ (കവിത: ഗീതാ രാജന്‍)

Published on 12 November, 2015
വഴിയമ്പലം കൊത്തുന്നവര്‍ (കവിത: ഗീതാ രാജന്‍)
എത്ര തരം ഭാഷകളാണ്‌
നിന്റെ നിശബ്ദത പകര്‍ത്തുന്നത്‌
പകര്‍ത്തെഴുതിന്റെ
തൂലിക തുമ്പോളം എത്തുമ്പോഴാണ്‌
നിന്റെ വിരലിന്‍ നിശബ്ദത
എന്റെ ശബ്ദമായ്‌ പുനര്‍ജനിച്ചത്‌ !!

പാറമേല്‍ തട്ടിയുടയുന്ന കാറ്റായി
മരത്തില്‍ വീണമരും വെയിലായി
മേഘപാളികളില്‍ മറയും മഴവില്ലായീ
നിന്നിലേക്ക്‌ മറച്ചു വക്കുകയാണ്‌ എന്നെ!!

നെടുവീര്‍പ്പുകള്‍ പോലെ
പുറംതള്ളുന്ന കാത്തിരുപ്പുകള്‍
ഇരുട്ടിന്റെ മറനീക്കി
പുറത്തെക്കൊഴുകും അരുണിമ
നിഴലനക്കമായ്‌ പതിയിരിക്കും
രൂപങ്ങളൊക്കെയും മിഴിവാര്‍ന്ന
ചിത്രങ്ങളായീ തെളിയുന്നു!!

നിണമണിഞ്ഞ പാതയോരങ്ങള്‍
നിലാവ്‌ പൂക്കും മരങ്ങളാകുന്നു
ചേക്കേറുന്നു കനല്‍കെട്ട മനസ്‌
വിരിയുന്നുണ്ട്‌ നിശബ്ദ സംഗീതം
നിന്നിലേക്ക്‌ ഞാനെന്ന പോലെ!!

(മഴയനക്കങ്ങള്‍ )
വഴിയമ്പലം കൊത്തുന്നവര്‍ (കവിത: ഗീതാ രാജന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക