Image

ജര്‍മനിയിലെ കാര്‍ കമ്പനികള്‍ അഞ്ചു ലക്ഷത്തോളം കാറുകള്‍ തിരിച്ചു വിളിക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 18 January, 2012
ജര്‍മനിയിലെ കാര്‍ കമ്പനികള്‍ അഞ്ചു ലക്ഷത്തോളം കാറുകള്‍ തിരിച്ചു വിളിക്കുന്നു
മ്യൂണിക്‌: ഫോക്‌സ്‌ വാഗണ്‍, ബിഎംഡബ്ല്യൂ എന്നീ വമ്പന്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ അഞ്ചു ലക്ഷത്തോളം കാറുകള്‍ തിരിച്ചു വിളിക്കുന്നു. ജര്‍മനിയിലും യൂറോപ്പിലും മറ്റു വിവിധ രാജ്യങ്ങളിലും വിറ്റഴിച്ച കാറുകളാണ്‌ നിര്‍മാതാക്കള്‍ തിരിച്ചു വിളിക്കുന്നത്‌.

ഫോക്‌സ്‌ വാഗണ്‍ 2011 ഒക്ടോബറില്‍ നിര്‍മിച്ചു വിറ്റ 2,99,000 ഡീസല്‍ കാറുകളാണ്‌ ഫ്യുവല്‍ ഇന്‍ജക്ഷന്‍ സംവിധാനത്തിന്‌ സംഭവിച്ച പിഴവ്‌ കണ്‌ടെത്തിയതിനെ തുടര്‍ന്ന്‌ കമ്പനി തിരിച്ചു വിളിക്കുന്നത്‌. ഫോക്‌സ്‌ വാഗണ്‍ന്റെ ഗോള്‍ഫ്‌, പസാറ്റ്‌, ജെറ്റ, ടിഗുവാന്‍ എന്നീ മോഡലുകളിലാണ്‌ തകരാറുകള്‍ കണ്‌ടെത്തിയത്‌.

ലോകത്തിലെ ആഡംബര കാര്‍ നിര്‍മാതാക്കളായ മ്യൂണിക്കിലെ ബിഎംഡബ്ല്യൂ കമ്പനിയുടെ ആരെയും മോഹിപ്പിക്കുന്ന മിനി കൂപ്പെ കാറിനാണ്‌ തകറാര്‍ കണ്‌ടെത്തിയത്‌. ഇത്തരത്തിലുള്ള 2,35, 000 കാറുകളാണ്‌ കമ്പനി തിരിച്ചു വിളിച്ചത്‌. ഇതിന്റെ ടര്‍ഡബോ ചാര്‍ജര്‍ (കൂളിംഗ്‌ സിസ്റ്റം) ഇലക്‌ട്രിക്‌ സംവിധാനത്തിലെ നിര്‍മാണപിഴവാണ്‌ തിരിച്ചു വിളിക്കാന്‍ കാരണം. ഇത്‌ സൗജന്യമായി മാറ്റിവച്ചു നല്‍കുമെന്ന്‌ ബിഎംഡബ്ല്യൂ കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്‌ട്‌.
ജര്‍മനിയിലെ കാര്‍ കമ്പനികള്‍ അഞ്ചു ലക്ഷത്തോളം കാറുകള്‍ തിരിച്ചു വിളിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക