Image

എസ്‌എംഎയുടെ ക്രിസ്‌മസ്‌, പുതുവത്സര ആഘോഷങ്ങള്‍ അവിസ്‌മരണീയമായി

ജോസ്‌ കുമ്പിളുവേലില്‍ Published on 18 January, 2012
എസ്‌എംഎയുടെ ക്രിസ്‌മസ്‌, പുതുവത്സര ആഘോഷങ്ങള്‍ അവിസ്‌മരണീയമായി
സൗത്തന്റ്‌ ഓണ്‍സി: സൗത്തന്റ്‌ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌, പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 14ന്‌ ഈസ്റ്റ്‌വുഡ്‌ കമ്യൂണിറ്റി ഹാളില്‍ നടത്തി. വൈകുന്നേരം നാലിന്‌ നടന്ന കലാസന്ധ്യക്ക്‌ പ്രസിഡന്റ്‌ കനേഷ്യസ്‌ അത്തിപ്പൊഴി സ്വാഗതം ആശംസിച്ചു.

ചീഫ്‌ ഗസ്റ്റ്‌ സൗത്തന്റ്‌ ബോറോ കൗണ്‍സില്‍ സീനിയര്‍ അഡൈസര്‍ പീറ്റര്‍ ഹോള്‍ ആശംസാപ്രസംഗത്തില്‍ എസ്‌എംഎ നടത്തിവരുന്ന എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ അറിയിച്ചു. അഭിലാഷ്‌
ഏബ്രാഹാമിന്റെ നേതൃത്വത്തില്‍ കരോള്‍ ടീം ആലപിച്ച കരോള്‍ ഗാനങ്ങളും എസ്‌എംഎയുടെ കരോള്‍ ടീം ആലപിച്ച കരോള്‍ ഗാനങ്ങളും എസ്‌എംഎയുടെ കൊച്ചു കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച തിരുപ്പിറവിയും ദിവ്യാനുഭൂതി നല്‍കി.

ടോള്‍വര്‍ത്തില്‍ നിന്ന്‌ എത്തിയ ജോയ്‌ തോമസ്‌ അഭിഷേക്‌ ചേര്‍ന്ന്‌ ഒരുക്കിയ വയലിന്‍ ഡ്രം സോളോയിലൂടെ മാന്ത്രിക സംഗീതം തീര്‍ത്തപ്പോള്‍ കാണികള്‍ക്ക്‌ വ്യത്യസ്ഥമായ അനുഭവമായി. ഡാന്‍സ്‌ ടീച്ചര്‍ ചിത്രലക്ഷ്‌മിയുടെ ശിക്ഷണത്തില്‍ മുപ്പതില്‍പ്പരം കലാകാരന്മാരും കലാകാരികളും നൃത്തചുവടുകള്‍ക്ക്‌ ഒപ്പം സദസും നൃത്തം ചെയ്‌തത്‌ കലാസന്ധ്യക്ക്‌ ആവേശമായി.

എസ്‌എംഎയുടെ വനിത അംഗങ്ങള്‍ അവതരിപ്പിച്ച ഫാഷന്‍ഷോയും വ്യത്യസ്‌തത പുലര്‍ത്തി. ഫാഷന്‍ ഷോയെ കാണികള്‍ കരഘോഷങ്ങളോടെയാണ്‌ സ്വീകരിച്ചത്‌. യുകെ മലയാളികള്‍ക്ക്‌ സുപരിചിതനായ കനേഷ്യസ്‌ അത്തിപ്പൊഴി രചിച്ച മുല്ലപ്പെരിയാറിന്റെ തീരത്ത്‌ എന്ന നാടകം സൗത്തന്റ്‌ നിവാസികളുടെ കണ്ണുകളെ ഈറന്‍ അണിയിച്ചു. നന്ദി പ്രസംഗത്തില്‍ സൗത്തന്റ്‌ അസോസിയേഷന്റെ അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം കലാപരിപാടികള്‍ വന്‍വിജയം ആക്കിത്തീര്‍ത്തുവെന്ന്‌ സെക്രട്ടറി സാബു കുര്യാക്കോസ്‌ പറഞ്ഞു. ട്രസ്റ്റി ബോര്‍ഡ്‌ അംഗങ്ങള്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ദോശ പാലസ്‌ ഒരുക്കിയ ക്രിസ്‌മസ്‌ വിരുന്നോടുകൂടി ക്രിസ്‌മസ്‌ പുതുവരത്സരാഘോഷങ്ങള്‍ക്ക്‌ തിരശീല വീണു.
എസ്‌എംഎയുടെ ക്രിസ്‌മസ്‌, പുതുവത്സര ആഘോഷങ്ങള്‍ അവിസ്‌മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക