Image

വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വാര്‍ഷികാഘോഷം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 16 June, 2011
വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വാര്‍ഷികാഘോഷം

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്‍ നടത്തിവരുന്ന `വിദ്യാജ്യോതി' മലയാളം സ്‌കൂളിന്റെ 2011-ലെ വാര്‍ഷികം ജൂണ്‍ 10-ന്‌ വൈകീട്ട്‌ 7 മണിക്ക്‌ ക്ലാര്‍ക്‌സ്‌ടൗണ്‍ സൗത്ത്‌ ഹൈസ്‌കൂളില്‍ വച്ച്‌ വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു.

വിദ്യാജ്യോതിയിലെ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാഗാനത്തോടെ പരിപാടികള്‍ക്ക്‌ തുടക്കമായി. സുകൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ മത്തായി പി. ദാസ്‌ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി ഡോ. വിദ്യാസാഗറിന്റെ പ്രഭാഷണത്തില്‍ അമേരിക്കയില്‍ ജനിച്ചു വളരുന്ന കുട്ടികള്‍ മലയാള ഭാഷ സ്വായത്തമാക്കുന്നതിന്റെ അവശ്യകതയെക്കുറിച്ച്‌ വിശദീകരിച്ചു. വിദ്യാജ്യോതിയില്‍ നിന്ന്‌ മലയാളം അഭ്യസിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അദ്ദേഹം മുക്തകണ്‌ഠം പ്രശംസിച്ചു. ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്‍ പ്രസിഡന്റ്‌ ശ്രീ തമ്പി പനയ്‌ക്കല്‍, ഫൊക്കാന മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാനുമായ ശ്രീ പോള്‍ കറുകപ്പിള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജോനഥന്‍ എബ്രഹാം, സാലി നൈനാന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ എം.സി. മാരായിരുന്നു. ചെല്‍സിയ രജി, എലീനാ ജോജോ, സൗമ്യാ വര്‍ഗീസ്‌, ഷാരന്‍ വര്‍ഗീസ്‌, ഷൈജു വര്‍ഗീസ്‌ എന്നിവരുടെ ഗാനങ്ങള്‍ ഹൃദ്യമായിരുന്നു. എലിസബത്ത്‌ കളപ്പുര, ആന്‍സി നൈനാന്‍, സാലി നൈനാന്‍, റേച്ചല്‍ നൈനാന്‍, സാന്ദ്രാ ജോജോ, ഇവാനിയാ മാത്യു എന്നിവര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ഏവരുടേയും മനം കവര്‍ന്നു. മെല്‍വിന്‍ അലക്‌സാണ്ടറും ഫ്രാന്‍സിസ്‌ തോമസ്സും ഫലിതങ്ങളുടെ മാലപ്പടക്കം പൊട്ടിച്ച്‌ സദസ്യരെ കുടുകുടെ ചിരിപ്പിച്ചു. കൂടാതെ, ജയിംസ്‌ കളപ്പുരയും സാലി നൈനാനും വിവിധ വാദ്യോപകരണങ്ങളില്‍ തങ്ങളുടെ വൈദഗ്‌ദ്ധ്യം തെളിയിച്ചു.
മത്തായി പി. ദാസ്‌, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, പ്രീതാ നമ്പ്യാര്‍, മറിയാമ്മ നൈനാന്‍ എന്നീ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. വൈസ്‌ പ്രിന്‍സിപ്പാള്‍ ജോസഫ്‌ മുണ്ടന്‍ചിറ ഫൈനല്‍ പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക്‌ നേടിയ കുട്ടികള്‍ക്ക്‌ മലയാളം സിനിമയുടെ ടിക്കറ്റുകള്‍ പാരിതോഷികമായി നല്‍കി. മലയാള സിനിമയിലൂടെ ഒരു പരിധിവരെ മലയാളം മനസ്സിലാക്കാനും ഹൃദിസ്ഥമാക്കാനുമുള്ള അവസരം കുട്ടികള്‍ക്ക്‌ ലഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.? അന്‍സാ തോമസ്‌, ചെല്‍സിയ രജി, എലിസബത്ത്‌ കളപ്പുര, നെല്‍സണ്‍ തോമസ്‌, ഇവാന്‍ ഡി. അല്‍മേഡോ, നെവിന്‍ തോമസ്‌ എന്നിവരായിരുന്നു സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികള്‍.

ശ്രീമതി മറിയാമ്മ നൈനാന്‍, കുരിയാക്കോസ്‌ തര്യന്‍, ബിജു വര്‍ഗീസ്‌, ഫ്രാങ്ക്‌ളിന്‍ തോമസ്‌, ലീനാ ഷാജി എന്നീ സ്‌കൂള്‍ കമ്മിറ്റി അംഗങ്ങളും അദ്ധ്യാപകരും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. സ്‌കൂള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിസാ പാര്‍ട്ടിയും കേക്കും സദസ്യര്‍ക്ക്‌ നല്‍കി. ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്‍ ട്രഷറര്‍ ഷാജി വെട്ടം കൃതജ്ഞത രേഖപ്പെടുത്തി. ദേശീയ ഗാനാലാപത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.

വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വാര്‍ഷികാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക