Image

തമസോമ.. ജ്യോതിര്‍ഗമയാ...(സുധീര്‍ പണിക്കവീട്ടില്‍)

Published on 06 December, 2015
തമസോമ.. ജ്യോതിര്‍ഗമയാ...(സുധീര്‍ പണിക്കവീട്ടില്‍)
ഹിന്ദുക്കള്‍ക്ക് എങ്ങനെ ഒറ്റക്കെട്ടയി നില്‍ക്കാന്‍ കഴിയുമെന്ന ഒരു ചോദ്യം വരുന്നത് ജാതി വ്യവസ്ഥനിലനില്‍ക്കുന്നത്‌കൊണ്ടാണ്. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പൂര്‍വ്വികര്‍ വളച്ചൊടിച്ച ഈ ചിന്താഗതി ആര്‍ഷഭാരതത്തിന്റെ ശാപമായിനിലക്കൊള്ളുന്നു.വിദ്യാഭ്യാസം ഇന്ന് ജീവിതത്തിന്റെ എല്ലാതുറകളിലേക്കും വ്യാപിച്ചിട്ടും പലര്‍ക്കും ആ ജാതി വാല്‍ ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. മൃഗങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായ വാല്‍ മനുഷ്യനു ഭൂഷണമല്ല. എന്നാലും അവര്‍ അതുപുറത്ത് പൊക്കി കാണിച്ച് നടക്കുന്നത് ആഭാസകരവും കാണാന്‍ര സകരവുമാണ്.മറ്റ് മനുഷ്യരില്‍ നിന്ന് ഉന്നതരാണെന്ന ഭാവേനഅങ്ങനെ വാലാട്ടി (ഇവിടെ വാലാട്ടി എന്ന വാക്ക് വിധേയത്വം എന്നര്‍ത്ഥത്തിലല്ല.)നടക്കുന്നു ചിലര്‍.എന്നാല്‍ വാലുള്ള മനുഷ്യന്‍ പ്രാക്രുതനാണെന്നവര്‍ അറിയുന്നില്ല. ഇപ്പോള്‍ വിദേശമലയാളികള്‍ അമ്പലങ്ങളും വര്‍ണ്ണ വ്യവസ്ഥകളും അവര്‍ കുടിയേറിയനാട്ടിലും സ്ഥാപിക്കാന്‍ ശ്രമിക്കുമ്പൊള്‍ അവരറിയാതെ പഴയ മാമൂലുകള്‍ പ്രാബല്യത്തില്‍ വരുത്താന്‍ തുനിയുകയാണെന്ന് അവര്‍ അറിയുന്നില്ല. അന്ധമായ ആരാധനയ്ക്ക് വേണ്ടിമാത്രം പണിയുന്ന അമ്പലങ്ങള്‍ മനുഷ്യനു ദോഷമല്ലാതെ ഗുണം ചെയ്യില്ലെന്ന് ചരിത്രം അവനു കാണിച്ചു കൊടുത്തിട്ടും ശങ്കരന്മാര്‍ തെങ്ങില്‍തന്നെ.ഒരു പക്ഷെ പുതിയതലമുറ അത്തരം കെട്ടിട സമുച്ചയങ്ങള്‍ അവഗണിച്ചേക്കാം.ഇരുട്ടില്‍നിന്ന് വെളിച്ചത്തേക്ക് വരാന്‍ ഇഷ്ടപ്പെടാതെ വെളിച്ചം ദു:ഖമാണുണ്ണിയെന്നും ചൊല്ലി പിത്രുക്കള്‍പുറകോട്ട് നടക്കുന്നു.

ആദിപുരുഷന്റെ (ബ്രഹ്മന്റെ) വായില്‍നിന്ന് ബ്രഹ്മാവും കൈകളില്‍നിന്നും ക്ഷത്രിയനും, തുടകളില്‍ നിന്നും വൈശ്യനും, പാദത്തില്‍നിന്നും ശൂദ്രനും ഉണ്ടായി എന്നും അന്ധമായി വിശ്വസിച്ചു വരുന്നവരുണ്ട്. എന്നാല്‍ ബ്രഹ്മനു അവയവങ്ങളില്ലെന്നറിയുന്നവര്‍ തന്നെ മേല്‍പറഞ്ഞ അസംബന്ധം വിശ്വസിക്കുന്നു. ഇനിയിപ്പോള്‍ അങ്ങനെ അവയവം വീതം വച്ച് എന്ന് ധരിച്ചാല്‍തന്നെ വായയെക്കാള്‍ ശുചിത്വം പാദങ്ങള്‍ക്കാണ്. വായില്‍നിന്നും വരുന്ന ദുര്‍ഗന്ധം പാദത്തില്‍ നിന്നും വരില്ല. തന്നെയുമല്ല ദൈവത്തിന്റെ പാദങ്ങളിലാണു ഭക്തര്‍ എല്ലാ പുണ്യാര്‍ച്ചനകളും അര്‍പ്പിക്കുന്നത്. ബ്രാഹ്മണന്‍ അങ്ങനെവായില്‍ നിന്ന്തന്നെ ജനിച്ച് എന്ന് കരുതുക.

അവരാണല്ലോ മറ്റുള്ളവരെ ദൈവവുമായി ബന്ധപ്പെടുത്തേണ്ടവര്‍. എന്നിട്ട് എന്തുകൊണ്ട് മറ്റ് മതങ്ങള്‍ ഭാരതത്തില്‍ വളര്‍ന്നു. അതേപോലെ മറ്റുള്ളവരെ രക്ഷിക്കാന്‍ദൈവം ഏര്‍പ്പെടുത്തിയ ക്ഷത്രിയര്‍ ഉണ്ടായിട്ടും ഭാരതം വിദേശാക്രമണത്തിനു ഇരയായില്ലേ. വെറും പതിനാറു കുതിരകളെകൊണ്ട് വന്ന ഇബ്രഹിം ലോദി എത്ര എളുപ്പത്തില്‍നാട്ട് രാജാക്കന്മാരെ തോല്‍പ്പിച്ച് മുസ്ലീം ആധിപത്യം സ്ഥാപിച്ചു,.

ഭാരതത്തിലെപോലെ ജാതി വ്യവസ്ഥ അന്യരാജ്യങ്ങളിലും നിലനിന്നിരുന്നു. അവിടെ അടിമകള്‍, ഉടമകല്‍, ഉന്നതകുലജാതര്‍ എന്നൊക്കെ അറിയപ്പെട്ടിരുന്ന അവസ്ഥഭീകരവും, ദാരുണവുമായിരുന്നു. അടിമകളെ മൃഗങ്ങളെപോലെ കരുതിയിരുന്നു. ഭാരതത്തിലങ്ങനെയൊരവസ്ഥയല്ലായിരുന്നു. അവിടെ അവകാശങ്ങളും, അവസരങ്ങളും മേലെക്കിടയിലുള്ളവര്‍ക്ക് മാത്രമായിനല്‍കിയിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് അതെല്ലാം നിഷേധിച്ചിരുന്നു. അതേസമയം താഴ്ന്ന ജാതിക്കാര്‍ ആവിവേചനത്തെ അവരുടെ കര്‍മ്മമായി കണക്കാക്കി ആശ്വസിച്ചിരുന്നു ജാതി വ്യവസ്ഥ ആരും ചോദ്യം ചെയ്യാതിരിക്കാന്‍ കണ്ടുപിടിച്ച ഒരു മാര്‍ഗമായിരുന്നു കര്‍മ്മ ഫലം.അത് ഇന്നും ഒരു പരിധിവരെ വിജയിക്കുന്നത് അത്ഭുതാവഹമാണു്.സ്വന്തം മകളെ പട്ടിയെകൊണ്ടും വാഴയെകൊണ്ടും കല്യാണം കഴിപ്പിക്കുന്നു അന്ധവിശ്വാസികള്‍. അതിനു കാര്‍മ്മികത്വം വഹിക്കുന്നപുരോഹിതന്‍ അവന്റെ പള്ള വീര്‍പ്പിക്കുന്നു. എത്രയോ ലജ്ജാകരം.

മുന്‍ ജന്മ കര്‍മ്മ ഫലം എന്ന കഥയായിരുന്നു ഏറ്റവും വലിയ തട്ടിപ്പ്. നിരക്ഷരും, നിസ്സഹായരുമായ ജനങ്ങള്‍ അവര്‍ താഴ്ന്ന ജാതികാരായത് ദൈവത്തിന്റെനീതിയാണെന്ന് ധരിപ്പിച്ച് അവര്‍ക്ക് ഈ ലോകത്തുള്ള അവകാശങ്ങള്‍ മുഴുവന്‍ അങ്ങനെയുള്ളവര്‍ കവര്‍ന്നെടുത്തു.മനുവിന്റെ തത്വസംഹിതകളില്‍ ഒട്ടുമുക്കാലും സ്വാര്‍ത്ഥതല്‍പ്പരര്‍ എഴുതിചേര്‍ത്തതാണെന്നുള്ള കാര്യത്തില്‍ ഇപ്പോള്‍ തര്‍ക്കം നടക്കുന്നു.

ഭഗവാന്റെ ഗീതമെന്ന് പറയുന്ന ഗീതയിലെ ഒരു വചനവും ജാതിവ്യവസ്ത്തയെ അനുകൂലിക്കയും പിന്താങ്ങുകയും ചെയ്യുന്നുണ്ടുന്നും വാദിക്കുന്നവര്‍ ഉണ്ട്. . വാസ്തവത്തില്‍ വചനം മുഴുവന്‍ വായിക്കാത്തത്‌കൊണ്ട് വരുന്ന അബദ്ധമാണിത്. ഇവിടെയാണു വിദ്യാഭ്യാസത്തിന്റെ പ്രസക്തി. അറിവിന്റെവെളിച്ചം കിട്ടുമ്പോള്‍ എല്ലാം വ്യകതമായി കാണാന്‍ കഴിയുന്നു. വേദങ്ങള്‍ പറയുന്നത് വര്‍ണ്ണാശ്രമം എന്നയിരുന്നു. അതാണു മനുഷ്യന്റെനിറം നോക്കി കുലം നിര്‍ണ്ണയിക്കുന്ന സമ്പ്രദായം. നാഗരികതയിലേക്കുള്ള മനുഷ്യന്റെപ്രയാണത്തിനിടെ അവന്‍പല കടമ്പകളും കടന്നുവന്നിട്ടുണ്ട്. നല്ലനിറമുള്ളവര്‍, നല്ല കായികബലമുള്ളവര്‍ നല്ല ബുദ്ധിയുള്ളവര്‍, അലസന്മാര്‍, വളരെ കുറച്ച് ആവശ്യങ്ങള്‍ ഉള്ളവര്‍ , ആരുടെയെങ്കിലും കാല്‍ക്കീഴില്‍ പട്ടിയായി കഴിയാന്‍ ആഗ്രഹിക്കുന്നവര്‍. അങ്ങനെയുള്ളവരെ നോക്കി ഓരോ വിഭാഗമാക്കിതിരിച്ചു. ഈ അവസ്ഥ ഇന്നും നിലനില്‍ക്കുന്നത് അത്ഭുതമാണ്.

പ്രസ്തുത വേര്‍തിരിക്കലിലൂടെ പലര്‍ക്കും ഓരോ തൊഴില്‍ കിട്ടി. അവര്‍ ആ തൊഴില്‍ തുടര്‍ന്നു.ചെയ്യുന്നതൊഴിലിന്റെ സ്വഭാവങ്ങള്‍ക്കനുസരിച്ച് അതില്‍ ഒരു ശതമാനം അത്‌ചെയ്യുന്നവന്റെ സ്വഭാവത്തിലുവന്നു ചേരുകയുണ്ടായി. പൂജ ചെയ്യുന്ന ബ്രാഹ്മണനും ഇറച്ചിവെട്ടുകാരനും ഒരേ മനോനിലയാകണമെന്നില്ല. അപ്പോള്‍ അതനുസരിച്ച് വീണ്ടും വേര്‍തിരിയല്‍ ഉണ്ടായി. ഇവിറ്റെ എല്ലാവരും ആലോചിക്കാതെ പോകുന്ന ഒരു സംഗതിയാണു ജാതി പരമ്പരാഗതമല്ലെന്നാണ് വേദങ്ങളിലെ വാക്യം എന്നത്.വളരെ ലളിതമായി അതിനെ വിശദീകരിക്കാം. അച്ഛന്‍ ഡോക്ടരോ, എന്‍ജീനിയറോ, കൂലിപ്പണിക്കാരനോ ആണെന്നു കരുതി അവരുടെ മക്കള്‍ ഡോക്ടരോ, എന്‍ജീനിയറൊ, കൂലിപണിക്കാരോ ആകുന്നില്ല. ഡോക്ടറൊ, എന്‍ജീനിയറൊ അവര്‍ക്കാകണമെങ്കില്‍ അവര്‍ അദ്ധ്വാനിച്ച് പഠിക്കേണ്ടിയിരിക്കുന്നു. ബ്ര്ഹമം അറിയുന്നവര്‍ ബ്രാഹമണന്‍ എന്നാണ്. അല്ലാതെ ബ്രാഹ്മണന്റെ മകന്‍ ബ്രഹ്മണന്‍ എന്നും ചണ്ടാലന്റെ മകന്‍ ചണ്ഡാലന്‍ എന്നുമുള്ള സങ്കല്‍പ്പം തെറ്റാണ്. വൈദിക കാലത്തെ സാമൂഹ്യ ജീവിത വ്യവസ്ഥയില്‍ ഓരോരുത്തര്‍ക്കും ജാതി മാറാനുള്ള അവസരം ഉണ്ടായിരുന്നു.പില്‍ക്കാലത്ത് അത് എളുപ്പമല്ലാതായി.

ഭാരതത്തിലെപ്രമുഖരായ മഹാരാജാക്കനമാരും ഭരണകര്‍ത്താക്കളും ക്ഷത്രിയവിഭാഗക്കാരായിരുന്നില്ല. അവര്‍ രാജാക്കന്മരായത് അവരുടെ വീരസാഹസ പ്രവര്‍ത്തികളും, കായികവും കൊണ്ടായിരുന്നു.അത്‌കൊണ്ട് ജാതിവ്യവസ്ഥ തകര്‍ന്നുവീണില്ല. അര്‍ഹതയുള്ളവര്‍ക്ക് രാജ്യഭരണമാകാം, കുലം നോക്കാതെ എന്നവര്‍ തെളിയിച്ചു. നന്ദ എന്ന പേരില്‍ ഭാരതം ഭരിച്ചവര്‍ ക്ഷുരക വംശകാരായിരുന്നു. അവരുടെ കൊട്ടരത്തില്‍ നര്‍ത്തകിയായിരുന്നു ചന്ദ്രഗുപ്തമൗര്യനെമാതാവ്. ഗുപ്തരാജാക്കര്‍ന്മാര്‍ വൈശ്യന്മാരും, നാഗന്മാര്‍ശൂദ്രരും ആയിരുന്നു.പരാശരമുനി ഒരു ചണ്ഡാല സ്ര്തീയുടെ മകനായിരുന്നു.വസിഷ്ഠ മഹര്‍ഷിയുടെ മാതാവ് ഒരു വേശ്യയായിരുന്നു. വേദവ്യാസനെ പ്രസവിച്ചത് ഒരു മുക്കുവ സ്ര്തീയായിരുന്നു. വേദങ്ങളും ഉപനിഷത്തുക്കളുമെഴുതിയവരില്‍ ജാതിവ്യവസ്ഥപ്രകാരം താഴ്ന്ന ജാതിയുിലുള്ളവരുണ്ടായിരുന്നു.

ഭഗവാന്റെ അവതാരത്തില്‍ വമനന്‍ മാത്രമായിരുന്നു ബ്രാഹ്ണന്‍.അദ്ദേഹമാകട്ടെ ചതിയുടെ പ്രതീകവുമാണ്. ജാതി വ്യവസ്ഥമൂലം ഹിന്ദുമതത്തിനു ക്ഷയം നേരിട്ടുവെന്ന വസ്തുത കണക്കുകള്‍ വ്യക്തമാക്കുന്നു..വിദേശമതത്തിന്റെ മുമ്പില്‍ സവര്‍ണ്ണര്‍ വാകൈ പൊത്തിനിന്ന പരിതാപകരമയ കാഴ്ച്( ഇപ്പോഴുമുണ്ട്) സ്വാമിവിവേകാനദ്‌നന്‍ കണ്ടത് രേഖപ്പെടുത്തിയിട്ടുണ്ട്. സഹസ്രബദങ്ങളുളുടെ പാരമ്പര്യമുള്ള മഹത്തായ ഒരു മതത്തെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക്‌വേണ്ടി ജാതിയും ഉപ ജാതിയും തിരിച്ച് കൊള്ളയടിച്ചവരോട് പുതിയതലമൂറ ക്ഷമിക്കുകയില്ല. ക്രുസ്ത്യനോ മുസ്ലീമോ ആയാല്‍ ചണ്ഡാലനു വഴിനടക്കാമെന്ന് മുട്ടാപോക്ക് നയം അനവധി പേരെമത പരിവര്‍ത്തനം ചെയ്യിച്ചു.

വിവാഹം കഴിയാതെ നില്‍ക്കുന്ന പെണ്‍കുട്ടികളെ പറ്റിച്ച് കാമശമനം നടത്താന്‍ ഏതൊ നിക്രുഷ്ടന്‍ എഴുതിയുണ്ടാക്കിയ ചൊവ്വദോഷത്തിനു ഇന്നും പ്രചാരമുണ്ടെന്നത് ഭാരതം പഴമയുടെ ചെളിക്കുണ്ടില്‍ നിന്നും ഒരിക്കലും കരകേറില്ലെന്നുള്ളതിനു ഉദാഹരണമാണ്. അങ്ങനെ പെണ്‍കുട്ടികളുടെ കല്യാണം മുടക്കിയിരുന്ന ചൊവ്വയിലേക്ക് ഇന്ന്ശാസ്ര്തം ചെന്നെത്തിയിട്ടും ചൊവ്വാദോഷവും പറഞ്ഞ് നടക്കുന്നവര്‍ ഇന്നുമുള്ളപ്പോള്‍ ജാതിയും പറഞ്ഞ്‌നടക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല.സനാതന ധര്‍മ്മം എന്നുല്‍ഘോഷിക്ല്‌നടക്കുന്നവര്‍വേദങ്ങളും ഉപനിഷത്തുക്കളും വിശദമായിപഠിക്കേണ്ടിയിരിക്കുന്നു. അങ്ങനെ അറിവ്‌നേടുമ്പോള്‍ ഇന്നുള്ള അന്ധകാരം നീങ്ങി അറിവിന്റെ വെളിച്ചം പരക്കും. ദൈവം ഓരോ വര്‍ണ്ണത്തില്‍മനുഷ്യരെ സ്രുഷ്ടിച്ചു വിടുന്നതില്‍നിന്നും പിന്മാറാന്‍പോകുന്നില്ല. ദൈവം അങ്ങനെ ഒരു കടും പിടുത്തം നടത്തുമ്പോള്‍ നമ്മള്‍ ദൈവത്തേക്കാള്‍ ഒരു പടി ഉയരുക.അതായത് വര്‍ണ്ണങ്ങള്‍കതീതമായി സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ ഒരു ലോകം എല്ലാമത വിശ്വാസികളും പ്രത്യേകിച്ച് സനതന ധര്‍മ്മത്തിന്റെ പിന്‍ഗാമികള്‍ കെട്ടിപ്പെടുക്കണം.
തമസോമ.. ജ്യോതിര്‍ഗമയാ...(സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
A.C.George 2015-12-06 19:46:05
I agree with the writer, Mr. Sudhir Panickaveettil. Well written, knowledgeable and thought provoking points. Also enlightening. 
Tom Abraham 2015-12-07 07:40:12

After all the enlightening references, author recommends to "seek your  one  step above God ". That is funny.


vayanakaran 2015-12-07 08:59:19
വിദേശ മലയാളികളായ ഹിന്ദുക്കൾ (സവർണ്ണരും
അവർണ്ണരും) ആാരാധനക്കായി അമ്പലങ്ങൾ
പണിയുന്നതിൽ തെറ്റുണ്ടോ?
andrew 2015-12-07 13:13:05
Another great thought inspiring article from a man of wisdom.

No religion can lead a human to enlightenment. The thirst and thrust for enlightenment has to come from within.

All religious books, scriptures and philosophy were written in a time when humans had limited and local knowledge. So they are obsolete and has lost its significance and utility in this digital world. Science has revealed to us immense and vast sources of knowledge. Science must be our present day scriptures and not religious books.

All religious books were written by males with alpha male syndrome. They regard females as inferior to men and a toy, a tool, a slave and even just a commodity. Even now females are sold like cattle and sheep to satisfy the ego and passions of males.

No Messiah is coming to save women from the dominance of men. Women need to emancipate themselves to attain enlightenment and freedom.

So women of the world wake up and walk forward from slavery to freedom.


Tom abraham 2015-12-07 14:05:06

What is the issue ? Should we be attached to science, Fun, food, and Lights of New York City ? Or shall we be detached like Buddha, Gandhi, and Jesus, or even Mother Teresa ? Yes, enlightenment is from within. we call that the God within. Karma, the ancient sages teach us , is the reason for sorrows. " you reap what you sow " if God is within, your path is good. You be detached. Karma, Kama and dharma... Science does not teach you that.


vayanakaran 2015-12-08 04:13:33
.
വയലാറോ യൂസഫ്   അലി കേച്ചേരിയോ എഴുതിയ
ഒരു ഗാനം ഇത്തരുണത്തിൽ പ്രസക്തം...

ദൈവം മനുഷ്യനായ് അവതരിച്ചാൽ
ജീവിതം അനുഭവച്ച റിഞ്ഞാൽ
തിരിച്ച്പോകും മുമ്പേ ദൈവം പറയും
മനുഷ്യാ നീയാണെന്റെ ദൈവം....

SchCast 2015-12-18 11:50:30

Mr.SP has given a comprehensive survey of a cluster of things. The subject he discussed cannot be completed in a small article like the one above. There is no problem with religion as far as it does not come one against the other. Theory and practice of religion, as we all know, are altogether different- does not matter what religion you are talking about. When the conflict stays within a particular religion, it does not cause as much harm to the society. But when any religion steps out to enforce it tenets on the believers of other religion (including agnostics & atheists), it disturbs the fabric of the society. Provided all the diverse beliefs and cultures, the question is how we can co-exist to foster an atmosphere of harmony in the society.

Let us think aloud all focus our efforts towards this noble goal. I will not say rise above God, but let us get closer to the entity (Truth, if you would prefer).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക