Image

കോസ്റ്റ കോണ്‍കോര്‍ഡിയ: ടാങ്കില്‍ നിന്നും ഇന്ധനം കടലില്‍ പരക്കുന്നത്‌ ഡോള്‍ഫിനുകള്‍ക്ക്‌ ഭീഷണി

Published on 19 January, 2012
കോസ്റ്റ കോണ്‍കോര്‍ഡിയ: ടാങ്കില്‍ നിന്നും ഇന്ധനം കടലില്‍ പരക്കുന്നത്‌ ഡോള്‍ഫിനുകള്‍ക്ക്‌ ഭീഷണി
റോം: മെഡിറ്ററേനിയന്‍ കടലില്‍ പാറക്കെട്ടിലിടിച്ചു തകര്‍ന്ന ആഡംബരക്കപ്പല്‍ കോസ്റ്റ കോണ്‍കോര്‍ഡിയയുടെ ടാങ്കില്‍ നിന്നും ഇന്ധനം കടലില്‍ പരക്കുന്നത്‌ ആശങ്ക പരത്തുന്നു. ഡോള്‍ഫിനുകള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്തായിരുന്നു കപ്പല്‍ അപകടത്തില്‍പ്പെട്ടത്‌. കടലില്‍ ഇന്ധനം പടരുന്നത്‌ ഈ ജീവികളുടെ നിലനില്‍പ്പിനെ തന്നെ ഇത്‌ ഗുരുതരമായി ബാധിക്കും. ഇന്ധനം കടലില്‍ പരക്കുന്നത്‌ ഒഴിവാക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്‌ട്‌.

അപകടവുമായി ബന്ധപ്പെട്ട്‌ ക്യാപ്‌റ്റന്‍ ഫ്രാന്‍സെസ്‌കോ ഷെറ്റിനോയെ കൊലക്കുറ്റത്തിന്‌ അറസ്റ്റ്‌ ചെയ്‌തു. ഗിഗ്‌ളിയോ ദ്വീപിന്‌ വളരെയടുത്ത്‌ കപ്പല്‍ നങ്കൂരമിട്ട ക്യാപ്‌റ്റന്‍ കമ്പനി നിയമങ്ങള്‍ പാലിക്കാതെയാണ്‌ പ്രവര്‍ത്തിച്ചത്‌. അപകടത്തില്‍ പെട്ട കപ്പലിന്റെ സിഇഒ പിയര്‍ ലുയിജി ഫോച്ചിയും ഇത്‌ ശരിവച്ചിട്ടുണ്‌ട്‌. അപകടത്തില്‍ ഇനിയും 29 പേരെ കണെ്‌ടത്താനുണെ്‌ടന്ന്‌ അധികൃതരെ ഉദ്ധരിച്ച്‌ പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

4,200 പേരാണ്‌ കപ്പലില്‍ ഉണ്‌ടായിരുന്നത്‌. കാണാതായവരില്‍ 25 പേര്‍ യാത്രക്കാരും നാലുപേര്‍ ജീവനക്കാരുമാണ്‌. ഇവരില്‍ ഒരു ഇന്ത്യക്കാരനും പത്ത്‌ ജര്‍മന്‍കാരും ആറ്‌ ഇറ്റലിക്കാരും ഉള്‍പ്പെടുന്നു.
കോസ്റ്റ കോണ്‍കോര്‍ഡിയ: ടാങ്കില്‍ നിന്നും ഇന്ധനം കടലില്‍ പരക്കുന്നത്‌ ഡോള്‍ഫിനുകള്‍ക്ക്‌ ഭീഷണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക