Image

ദര്‍ശനപുണ്യവുമായി അരിസോണയില്‍ അയ്യപ്പപൂജ ഡിസംബര്‍ 19­­-ന്

മനു നായര്‍ Published on 15 December, 2015
ദര്‍ശനപുണ്യവുമായി അരിസോണയില്‍ അയ്യപ്പപൂജ ഡിസംബര്‍ 19­­-ന്

ഫിനിക്‌സ്: സ്വാമിപാദത്തില്‍ മനസ്സുംശരീരവും അര്‍പ്പിച്ചു അയ്യപ്പഭക്തര് ഈ വര്‍ഷത്തെ അയ്യപ്പപൂജയെ വരവേല്ക്കാന്‍ ഒരുങ്ങികഴിഞ്ഞു. അരിസോണയിലെ അയ്യപ്പഭക്തരുടെ ക ൂട്ടായ്മയായ അയ്യപ്പസമാജത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന സ്വാമിഅയ്യപ്പന്റെ മണ്ഡലപൂജയും ഭജനയും ഡിസംബര്‍ 19­ന് ശനിയാഴ്ച ശ്രീ വെങ്കിടകൃഷ്ണക്ഷേത്രത്തില്‍ വച്ച് വൈകിട്ട് 5 മണി മുതല്‍ നടത്തപ്പെടും. 

വിപുലമായ അലങ്കരങ്ങളോട്കൂടിയ ശ്രീലകം, വിഘ്‌നേശ്വരപൂജ, ശ്രീധര്‍മ്മശാസ്താ ആവാഹനം, താലപ്പൊലി, ചെണ്ടമേളം, അയ്യപ്പഅഭിഷേകം, അയ്യപ്പഭജന, പ്രസാദ ഊട്ട്, ദീപാരാധന, രുദ്രാഭിഷേകം, പടിപൂജ, അര്‍ച്ചന, അന്നദാനംതുടങ്ങി ആചാരവിധിപ്രകാരമുള്ള എല്ലാചടങ്ങുകളുടേയും പൂര്‍ണതയോടെയാണ് ഇക്കുറിയും ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഭാഷ, ദേശങ്ങള്‍ക്കു അതീതമായി എല്ലാഅയ്യപ്പഭക്തരെയും ഒരുമിച്ചുപ ങ്കെടുപ്പിക്കുക എന്നമഹത്തായ ലക്ഷ്യംനിറവേറ്റുന്നതിനുവേണ്ടി കേരള ഹിന്ദൂസ് ഓഫ് അരിസോണ ഇതര മലയാളി ,തമിഴ്, തെലുങ്ക്, കന്നഡ സാമൂഹിക, സാമുദായികസംഘടനകള്‍ എന്നിവയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും അയ്യപ്പപൂജക്ക് പ്രതീക്ഷികുന്നുണ്ട്.

ദീപനാളവും ശംഖധ്വനികളും മന്തോച്ചാരണങ്ങളും മാസ്മരികമാക്കുന്ന ഈ അയ്യപ്പപൂജയിലും ഭജന യിലും പങ്കുചേര്‍ന്ന് കലിയുഗവരദനായ ശ്രീഅയ്യപ്പന്റെ ഐശൃരൃനുഗ്രഹങ്ങളും മോക്ഷവും നേടാന്‍ ലഭിക്ക ുന്ന ഈഅതൃപൂര്‍വ അവസരം എല്ലാ അയ്യപ്പഭക്തരും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭൃര്‍ത്ഥിച്ചു. പടിപൂജ, അഭിഷേകം, പുഷ്പാര്ച്ചന എന്നിവ അര്പ്പിക്കുവാന്‍ താല്പരൃമുള്ള വര്‍ അവരുടെ പേരുവിവരം കാലേകൂട്ടി രജിസ്റ്റര്‍ ചെയ്യുക. 

ഭക്തരുടെ ആവശ്യപ്രകാരം എല്ലാപൂജകളും വഴിപാടുകളും ഓണ്‍ലൈനില്‍ ചെയ്യാനുള്ള സൗകര്യംഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് :ഡോ.ഹരികുമാര്‍ കളീക്കല്‍: 480­ 381­ 5786, സുരേഷ് നായര്‍ 623 .455 .1533, രാജേഷ് ബാബാ 602.317.3082, വേണുഗോപാല്‍ 480­278­4531, ദിലീപ് പിള്ള 480­516­7964.
ദര്‍ശനപുണ്യവുമായി അരിസോണയില്‍ അയ്യപ്പപൂജ ഡിസംബര്‍ 19­­-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക