Image

ഷിക്കാഗോ സെന്റ് ഗ്രിഗോ­റി­യോസ് കത്തീ­ഡ്ര­ലില്‍ ക്രിസ്മ­സ്- ന്യൂഇ­യര്‍ ആഘോഷം

ജോയി­ച്ചന്‍ പുതു­ക്കുളം Published on 15 December, 2015
ഷിക്കാഗോ സെന്റ് ഗ്രിഗോ­റി­യോസ് കത്തീ­ഡ്ര­ലില്‍ ക്രിസ്മ­സ്- ന്യൂഇ­യര്‍ ആഘോഷം
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോ­റി­യോസ് കത്തീ­ഡ്ര­ലില്‍ ക്രിസ്മ­സ്- ന്യൂഇ­യര്‍ ആഘോ­ഷ­ങ്ങള്‍ക്ക് തുട­ക്കം­കു­റി­ച്ചു­കൊണ്ട് കഴിഞ്ഞ 26 വര്‍ഷ­ങ്ങ­ളായി നട­ത്തി­വ­രുന്ന ക്രിസ്മസ് കരോള്‍ നവം­ബര്‍ 28­-ന് ശനി­യാഴ്ച ഷിക്കാ­ഗോ­യില്‍ ബൈജു ജോസിന്റെ ഭവ­ന­ത്തില്‍ ആരം­ഭിച്ച് ഡിസം­ബര്‍ 13­-ന് റ്റിന്‍ലി പാര്‍ക്കില്‍ ഫിലിപ്പ് ജോസ­ഫിന്റെ ഭവ­ന­ത്തില്‍ നട­ത്തിയ കരോള്‍ഗാന സന്ധ്യ­യോ­ടു­കൂടി അവ­സാ­നി­ച്ചു. ബെത്‌ലേ­ഹേ­മിലെ കാലി­ത്തൊ­ഴു­ത്തില്‍ സംഭ­വിച്ച യേശു­വിന്റെ ജനനം എന്ന മഹാ­സ­ന്തോഷം വിളി­ച്ച­റി­യിച്ച് ഫാ. ഡാനി­യേല്‍ ജോര്‍ജിന്റെ നേതൃ­ത്വ­ത്തില്‍ സമ്മാ­ന­പ്പൊ­തി­കളും കുഞ്ഞു­ങ്ങള്‍ക്ക് ചോക്ക്‌ലേ­റ്റു­കളും മറ്റ് മധു­ര­പ­ല­ഹാ­ര­ങ്ങ­ളു­മായി കത്തീ­ഡ്രലിലെ ഭവ­ന­ങ്ങള്‍ സന്ദര്‍ശിച്ച് ശാന്തി­യു­ടേയും സമാ­ധാ­ന­ത്തി­ന്റേയും ദൂത് നല്‍കി. ഏരിയാ തിരി­ച്ചുള്ള ഈവര്‍ഷത്തെ കരോള്‍, ഒരു ഗാന­മ­ത്സരം തന്നെ­യാ­യി­രു­ന്നു. തോമസ് സ്കറിയ കോര്‍ഡി­നേ­റ്റ­റായി പ്രവര്‍ത്തി­ച്ചു. 

ഡിസം­ബര്‍ 24­-ന് വ്യാഴാഴ്ച വൈകിട്ട് 6.30­-ന് ക്രിസ്മസ് ഈവിന്റെ ശുശ്രൂ­ഷ­കള്‍ നട­ത്തും. 25­-ന് വെള്ളി­യാഴ്ച രാവിലെ 8.30­-ന് പ്രഭാത നമ­സ്കാ­രം, 9.30­-ന് വിശുദ്ധ കുര്‍ബാ­ന, ക്രിസ്മ­സിന്റെ പ്രത്യേക ആരാ­ധന എന്നിവ നട­ക്കും. ആരാ­ധ­ന­ക­ളില്‍ "ബെല്‍വുഡ് വോയ്‌സ്' ഗാന­ങ്ങള്‍ ആല­പി­ക്കും. ആരാ­ധ­നാ­മധ്യേ ഫാ. ഡാനി­യേല്‍ ജോര്‍ജ് ക്രിസ്തു­മസ് സന്ദേശം നല്‍കും. തുടര്‍ന്ന് വിഭ­വ­സ­മൃ­ദ്ധ­മായ ക്രിസ്മസ് വിരുന്ന് ഷിബു മാത്യു­വിന്റെ നേതൃ­ത്വ­ത്തില്‍ നട­ക്കും. 

ഡിസം­ബര്‍ 31­-ന് വ്യാഴാഴ്ച വൈകിട്ട് 6.30­-ന് സന്ധ്യാ­ന­മ­സ്കാ­രവും പരി­ശുദ്ധ പരു­മല തിരു­മേ­നി­യുടെ നാമ­ത്തില്‍ പ്രത്യേക പ്രാര്‍ത്ഥ­നയും നട­ത്തും. ജനു­വരി ഒന്നിന് വെള്ളി­യാഴ്ച രാവിലെ 8.30­-ന് പ്രഭാത നമ­സ്കാ­രവും വിശുദ്ധ കുര്‍ബാ­നയും ഉണ്ടാ­യി­രി­ക്കും. തുടര്‍ന്ന് പുതു­വ­ത്സര ശുശ്രൂ­ഷ­കളും നട­ക്കും. സ്‌നേഹ­വി­രു­ന്നോടെ പരി­പാ­ടി­കള്‍ സമാ­പി­ക്കും. 

ജനു­വരി 3-ന് ഞായ­റാഴ്ച രാവിലെ വിശുദ്ധ കുര്‍ബാ­ന­യ്ക്കു­ശേഷം 12­-ന് മാര്‍ മക്കാ­റി­യോസ് മെമ്മോ­റി­യല്‍ ഹാളില്‍ ക്രിസ്മസ് -ന്യൂ­ഇ­യര്‍ ആഘോ­ഷ­ങ്ങള്‍ അര­ങ്ങേ­റും. സണ്‍ഡേ സ്കൂള്‍ കുട്ടി­കള്‍, യുവ­ജ­ന­ങ്ങള്‍, സ്ത്രീസ­മ­ജാം­ഗ­ങ്ങള്‍ എന്നി­വര്‍ പങ്കെ­ടു­ക്കുന്ന ഗാന­ങ്ങള്‍, ഡാന്‍സ്, സ്കിറ്റ്, കരോള്‍ ഗാന­ങ്ങള്‍ തുട­ങ്ങിയ വിവിധ പരി­പാ­ടി­കള്‍ ഉണ്ടാ­യി­രി­ക്കും. കുഞ്ഞു­ങ്ങ­ളുടെ മന­സ്സില്‍ നിറ­ഞ്ഞു­നില്‍ക്കുന്ന നരച്ച താടിയും ചുവന്ന മേല­ങ്കി­യു­മുള്ള "സാന്റാ­ക്ലോസ്' എന്ന­റി­യ­പ്പെ­ടുന്ന ക്രിസ്മസ് ഫാദ­റി­നൊപ്പം ഡാന്‍സ് പരി­പാ­ടിയും ഉണ്ടാ­യി­രി­ക്കും. മിക­ച്ച വിജയം കൈവ­രിച്ച സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥി­കളെ സമ്മാ­ന­ങ്ങള്‍ നല്‍കി ആദ­രി­ക്കും. സ്‌നേഹ­വി­രു­ന്നോടെ പരി­പാ­ടി­കള്‍ സമാ­പി­ക്കും. ആഘോ­ഷ­ങ്ങ­ളുടെ നട­ത്തി­പ്പി­നായി മാത്യു ഫിലി­പ്പ്, ഏലി­യാമ്മ പുന്നൂ­സ്, ഫിലിപ്പ് ജോസ­ഫ്, ബാബു മാത്യു, ഷിബു മാത്യു, തോമസ് സ്കറി­യ, റേച്ചല്‍ ജോസഫ് തുട­ങ്ങി­യ­വ­രുടെ നേതൃ­ത്വ­ത്തില്‍ വിവിധ കമ്മി­റ്റി­കള്‍ പ്രവര്‍ത്തി­ച്ചു­വ­രു­ന്നു. 

കത്തീ­ഡ്രല്‍ ന്യൂസി­നു­വേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാ­ഴി­യില്‍ അറി­യി­ച്ച­താ­ണി­ത്.
ഷിക്കാഗോ സെന്റ് ഗ്രിഗോ­റി­യോസ് കത്തീ­ഡ്ര­ലില്‍ ക്രിസ്മ­സ്- ന്യൂഇ­യര്‍ ആഘോഷം ഷിക്കാഗോ സെന്റ് ഗ്രിഗോ­റി­യോസ് കത്തീ­ഡ്ര­ലില്‍ ക്രിസ്മ­സ്- ന്യൂഇ­യര്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക