Image

സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ കാരു­ണ്യ­വര്‍ഷാ­ച­രണം

ജോയി­ച്ചന്‍ പുതു­ക്കുളം Published on 19 December, 2015
സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ കാരു­ണ്യ­വര്‍ഷാ­ച­രണം
ഷിക്കാഗോ: പരി­ശുദ്ധ കന്യാ­മ­റി­യ­ത്തിന്റെ അമ­ലോ­ത്ഭവ തിരു­നാള്‍ ദിന­മായ 2015 ഡിസം­ബര്‍ എട്ടു­മു­തല്‍ ക്രിസ്തു­വിന്റെ രാജത്വ തിരു­നാള്‍ ദിന­മായ 2016 നവം­ബര്‍ 20 വരെ കരു­ണ­യുടെ പ്രത്യേക ജൂബിലി വര്‍ഷ­മായി ആച­രി­ക്കു­വാന്‍ പരി­ശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത­ത് അനു­സ­രിച്ച് ലോക­മെ­മ്പാ­ടു­മുള്ള കത്തോ­ലി­ക്കര്‍ കാരു­ണ്യ­വര്‍ഷാ­രംഭം സമു­ചി­ത­മായി ആച­രി­ച്ചു. 

ചിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആല­പ്പാട്ട് ആഘോ­ഷ­പൂര്‍വ്വ­മായ ഈ കര്‍മ്മ­ത്തിന് നേതൃത്വം നല്‍കി. കരു­ണ­യുടെ കവാടം തുറ­ക്കല്‍ അതി­ഭ­ക്തി­പു­ര­സരം പിതാവ് നിര്‍വ­ഹി­ച്ചു. ഈ കവാ­ട­ത്തി­ലൂടെ കട­ന്നു­വ­രുന്ന ഏവര്‍ക്കും ദണ്ഡ­വി­മോ­ച­ന­ത്തി­നാ­യുള്ള അനു­ഗ്ര­ഹ­പ്രാപ്തി ലഭ്യ­മാ­കു­മെന്ന മാര്‍പാ­പ്പ­യുടെ പ്രഖ്യാ­പനം പിതാവ് ഈ അവ­സ­ര­ത്തില്‍ ഏവ­രേയും ഓര്‍മ്മി­പ്പി­ച്ചു. 

തുടര്‍ന്ന് ആഘോ­ഷ­മായി മറ്റു വൈദീ­ക­രോടും ഇട­വക ജന­ങ്ങ­ളോ­ടു­മൊപ്പം ദേവാ­ല­യ­ത്തില്‍ പ്രവേ­ശിച്ച പിതാവ് തിരി­തെ­ളി­യി­ച്ചു­കൊണ്ട് കാരു­ണ്യ­വര്‍ഷ ജൂബിലി ആരം­ഭി­ച്ച­തായി പ്രഖ്യാ­പി­ച്ചു. ഇട­വക വികാരി റവ.­ഡോ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പില്‍, അസി. വികാരി ഫാ. സെബി ചിറ്റി­ല­പ്പ­ള്ളി, ഫിനാന്‍സ് ഓഫീ­സര്‍ ഫാ. പോള്‍ ചാലി­ശേ­രി, ഫാ. സ്റ്റീഫന്‍ കണി­പ്പള്ളി എന്നി­വരും തദ­വ­സ­ര­ത്തില്‍ സന്നി­ഹി­ത­രാ­യി­രു­ന്നു. 

തുടര്‍ന്നുള്ള ആഘോ­ഷ­മായ ദിവ്യ­ബലി മധ്യേ ഏവ­രേയും കൂടു­ത­ലായി പര­സ്പര സ്‌നേഹ­ത്തിലും, കാരു­ണ്യ­ത്തിലും പ്രവര്‍ത്തി­ക്കു­വാന്‍ പിതാവ് ആഹ്വാനം ചെയ്തു. കരു­ണയുടെ ശാരീ­രി­ക­വും, ആധ്യാ­ത്മി­ക­വു­മായ പ്രവര്‍ത്തി­കള്‍ ഓരോന്നും സഭ എപ്ര­കാരം വിശ­ദീ­ക­രി­ക്കു­ന്നു­വെ­ന്നും, ഇവ­യെല്ലാം എപ്ര­കാരം ജീവി­ത­ത്തില്‍ അനു­വര്‍ത്തി­ക്ക­ണ­മെന്നും പിതാവ് വിശ്വാ­സി­കളെ ലളി­ത­മായ ഭാഷ­യില്‍ അറി­യി­ച്ചു. തീര്‍ത്ഥാ­ട­നം, അനു­ര­ഞ്ജന കൂദാ­ശ, നോയ്‌സ് എന്നിവ­യെല്ലാം പ്രത്യേ­കാ­നു­ഗ്ര­ഹ­ല­ബ്ദി­ക്കായി സഹാ­യി­ക്കു­മെന്നും പിതാവ് പറ­ഞ്ഞു. എല്ലാ കുടും­ബ­ങ്ങ­ളി­ലേക്കും കാരു­ണ്യ­വര്‍ഷത്തെ പ്രത്യേക പ്രാര്‍ത്ഥന സന്ധ്യാ­പ്രാര്‍ത്ഥ­ന­യോ­ടൊപ്പം അര്‍പ്പി­ക്കേ­ണ്ട­തി­ലായി നല്‍കു­കയും ചെയ്തു. ബീനാ വള്ളി­ക്കളം അറി­യി­ച്ച­താ­ണി­ത്.
സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ കാരു­ണ്യ­വര്‍ഷാ­ച­രണംസീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ കാരു­ണ്യ­വര്‍ഷാ­ച­രണംസീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ കാരു­ണ്യ­വര്‍ഷാ­ച­രണംസീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ കാരു­ണ്യ­വര്‍ഷാ­ച­രണംസീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ കാരു­ണ്യ­വര്‍ഷാ­ച­രണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക