Image

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം 27 ന്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 20 December, 2015
തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം 27 ന്
ഡാലസ് : തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ഒന്‍പതാമത്  ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍  27 ന് പ്‌ളാനോയിലെ ബാബാ നേഷന്‍  റസ്റ്ററന്റ്  ഓഡിറ്റോറിയത്തില്‍  വച്ചു നടക്കും.  തിരുവല്ല സ്വദേശിയും മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ്, ഫാര്‍മേഴ്‌സ്  ബ്രാഞ്ച് അസിസ്റ്റന്റ്  വികാരി റവ. മാത്യു  സാമുവേല്‍  മുഖ്യാതിഥിയായി  ക്രിസ്മസ് സന്ദേശം നല്‍കും.  

ഡാളസിലെ എല്ലാ തിരുവല്ലാ നിവാസികളെയും അനുഭാവികളേയും ക്രിസ്മസ് പുതുവത്സര പരിപാടിയിലേക്ക്   സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സോണി ജേക്കബ് അറിയിച്ചു. ക്രിസ്മസ് കാരളിനും കലാപരിപാടികള്‍ക്കും ശേഷം, ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും. 

അസോസിയേഷനിലെ അംഗങ്ങളുടെയും സ്‌നേഹിതരുടെയും  വീടുകള്‍  സന്ദര്‍ശിച്ചു നടത്തിയ ക്രിസ്മസ്  കാരള്‍ നവംബര്‍ 29, ഡിസംബര്‍  6 തീയതികളിലായി സമാപിച്ചു.  ഫ്‌ളവര്‍ മൗണ്ട് , ലൂയിസ്‌വില്‍ , കാരോള്‍ട്ടന്‍ , കൊപ്പേല്‍, ഇര്‍വിംഗ് നഗരങ്ങളിലാണ് അസോസിയേഷന്‍ കാരള്‍ നടത്തിയത്.

ക്രിസ്മസ് പുതുവത്സര ആഘോഷവേദി  :  Baba Nation, 3825 West Spring Creek Parkway, Plano, TX 75023
തീയതി  : ഡിസംബര്‍  27 ഞായറാഴ്ച വൈകുന്നേരം  6:00 PM   8:30 PM 

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സോണി ജേക്കബ്  469 767 3434
ബിനോ മാത്യു 972 254 8822 
സുജന്‍ കാക്കനാട് 682 564 4182  
ദീപ്തി ബിനോ 214 687 2594
സുനു മാത്യു  682 560 9642   
സുനില്‍  വര്‍ഗീസ്  214 543 7556    
മാത്യു  സാമുവല്‍ 972 890 7023 




തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം 27 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക