Image

അയ്യപ്പ സേവാ സംഘം ന്യൂയോര്‍ക്കില്‍ ശാസ്താ പ്രീതി നടത്തുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 22 December, 2015
അയ്യപ്പ സേവാ സംഘം ന്യൂയോര്‍ക്കില്‍ ശാസ്താ പ്രീതി നടത്തുന്നു
ന്യൂയോര്‍ക്ക്: മണ്ഡലകാല സമാപനത്തോടനുബന്ധിച്ച് അയ്യപ്പ സേവാ സംഘം നടത്തിവരാറുള്ള 'ശാസ്താ പ്രീതി' ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നു.

ന്യൂയോര്‍ക്കിലെ ഫ്‌ലഷിംഗിലുള്ള മഹാഗണപതി ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയില്‍ വെച്ച് മണ്ഡലകാല സമാപന ദിവസമായ ഡിസംബര്‍ 27 ഞായറാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും ഭക്തിനിര്‍ഭരമായ ഈ ചടങ്ങ്. 

8 മണിക്ക് മഹാഗണപതി ഹോമം. 9 മുതല്‍ 11 വരെ അയ്യപ്പാഭിഷേകം, അര്‍ച്ചന.

അതേസമയം തന്നെ വിവിധ ഭജന സംഘങ്ങളുടെ അയ്യപ്പ സൂക്താലാപനവും, ഭജനയും 12 മണിക്ക് പ്രസാദ വിതരണവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷത്തെ ശാസ്താ പ്രീതി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അയ്യപ്പ സേവാ സംഘം മുന്‍ പ്രസിഡന്റ് ആര്‍.ബി. രാജനും കുടുംബവുമാണ്. അപൂര്‍വ്വവും ഭക്തിനിര്‍ഭരവുമായ ഈ ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളേയും സാദരം ക്ഷണിക്കുന്നതായി അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ശ്രീ ഗോപിനാഥക്കുറുപ്പ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗോപിനാഥക്കുറുപ്പ് (പ്രസിഡന്റ്) 845 548 3938, സജി കരുണാകരന്‍ (സെക്രട്ടറി) 631 889 5012, രാജഗോപാല്‍ കുന്നപ്പണി (പബ്ലിക് റിലേഷന്‍സ്) 718 468 1323.

അയ്യപ്പ സേവാ സംഘം ന്യൂയോര്‍ക്കില്‍ ശാസ്താ പ്രീതി നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക