Image

ബ്രാഡ്‌ഫോര്‍ഡില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ജനുവരി 21ന്‌

സഖറിയ പുത്തന്‍കളം Published on 20 January, 2012
ബ്രാഡ്‌ഫോര്‍ഡില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ജനുവരി 21ന്‌
ബ്രാഡ്‌ഫോര്‍ഡ്‌: കേരള കാത്തലിക്‌ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ജനുവരി 21ന്‌ (ശനി) സെന്റ്‌ പീറ്റേഴ്‌സ്‌ ചര്‍ച്ചില്‍ നടക്കും.

ഉച്ചകഴിഞ്ഞ്‌ 3.30ന്‌ ആരംഭിക്കുന്ന ജപമാലയെതുടര്‍ന്ന്‌ ഫാ. ബാബു അപ്പാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. തിരുനാളിനോടനുബന്ധിച്ച്‌ കഴുന്ന്‌ നേര്‍ച്ചയും ഉണ്‌ടായിരിക്കും.

രണ്‌ടാമത്‌ ബ്രാഡ്‌ഫോര്‍ഡ്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച്‌ 31ന്‌ രാവിലെ ഒമ്പതു മുതല്‍ ആരംഭിക്കും. ഫാ. ജോമോന്‍ തൊമ്മാനയുടെ കണ്‍വന്‍ഷന്‌ നേതൃത്വം നല്‍കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. പള്ളിയുടെ വിലാസം: സെന്റ്‌ പീറ്റേഴ്‌സ്‌ ചര്‍ച്ച്‌, 651 ലീഡ്‌സ്‌ റോഡ്‌, BD 3 8EL.
ബ്രാഡ്‌ഫോര്‍ഡില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ജനുവരി 21ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക