Image

വിശുദ്ധ ചാവറ പിതാ­വിന്റെ തിരു­നാള്‍ അമേ­രി­ക്ക­യില്‍ കൊണ്ടാടി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 22 December, 2015
വിശുദ്ധ ചാവറ പിതാ­വിന്റെ തിരു­നാള്‍ അമേ­രി­ക്ക­യില്‍ കൊണ്ടാടി
ന്യൂയോര്‍ക്ക്: അമേ­രി­ക്ക­യിലെ സി.­എം.ഐ സഭ­യുടെ ആസ്ഥാ­നത്ത് വിശുദ്ധ ചാവറ പിതാ­വിന്റെ തിരു­നാള്‍ സമു­ചി­ത­മായി കൊണ്ടാ­ടി. ബ്രൂക്ക്‌ലിന്‍ രൂപ­ത­യുടെ സഹായ മെത്രാന്‍ ബിഷപ്പ് റൈമെന്റ് ചപ്പാ­റ്റോ­യുടെ നേതൃ­ത്വ­ത്തില്‍ നടന്ന വിശുദ്ധ കുര്‍ബാ­ന­യില്‍ വിവിധ രൂപ­ത­ക­ളില്‍ അജ­പാ­ലന ശുശ്രൂ­ഷ­കള്‍ നിര്‍വ­ഹിച്ചു­കൊ­ണ്ടി­രി­ക്കുന്ന മല­യാളി വൈദീ­ക­ര്‍ സഹ­കാര്‍മി­ക­രാ­യി­രു­ന്നു. 

വി. ചാവറ പിതാവ് ഭാര­ത­ത്തിലെ ഏക­ദ്ദേ­ശീയ സന്യാസ സമൂ­ഹ­ത്തിന്റെ സ്ഥാപ­ക­നും, ആരാ­ധ­നാ­ പ­രി­ഷ്കര്‍ത്താ­വും, വിദ്യാ­ഭ്യാസ വിച­ക്ഷ­ണ­നും, സാമൂ­ഹ്യ­പ­രി­ഷ്കര്‍ത്താ­വു­മാ­ണ്. 2014 നവം­ബര്‍ 23­-ന് റോമില്‍ വച്ച് ചാവറ പിതാ­വിനെ പോപ്പ് ഫ്രാന്‍സീസ് വിശുദ്ധ പദ­വി­യി­ലേ­ക്കു­യര്‍ത്തി. ഇന്ന് സി.­എം.ഐ സഭ­യില്‍ രണ്ടാ­യി­ര­ത്തോളം വൈദീ­കര്‍ മുപ്പ­ത്തി­ര­ണ്ടോളം രാജ്യ­ങ്ങ­ളി­ലായി സേവനം ചെയ്യു­ന്നു. അമേ­രി­ക്ക­യില്‍ 120 വൈദീ­കര്‍ അമ്പത് രൂപ­ത­ക­ളി­ലായി അജ­പാ­ലന ശുശ്രൂഷ ചെയ്തു­വ­രു­ന്നു. 

ബ്രൂക്ക്‌ലിന്‍ സെന്റ് ആന്റ­ണീസ് ദേവാ­ല­യ­ത്തില്‍ നടന്ന തിരു­നാള്‍ ആഘോ­ഷ­ങ്ങ­ളില്‍ വിവിധ സമൂ­ഹ­ങ്ങളെ പ്രതി­നി­ധീ­ക­രിച്ച് ഇംഗ്ലീ­ഷ്, മല­യാ­ളം, സ്പാനീഷ് ഭാഷ­ക­ളില്‍ ഗാന­ങ്ങ­ളും, മറ്റ് കലാ­പ­രി­പാ­ടി­കളും ഒരു­ക്കി­യി­രു­ന്നു. അമേ­രി­ക്ക­യിലെ സി.­എം.ഐ സഭ­യുടെ ജന­റല്‍ കോര്‍ഡി­നേ­റ്റര്‍ റവ.­ഫാ. ഡേവി കാവു­ങ്കല്‍ തിരു­നാള്‍ ആഘോ­ഷ­ങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജോ ജോയ് അറി­യി­ച്ച­താ­ണി­ത്.
വിശുദ്ധ ചാവറ പിതാ­വിന്റെ തിരു­നാള്‍ അമേ­രി­ക്ക­യില്‍ കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക