Image

`ബിമ' ക്രിസ്‌മസ്‌ ആഘോഷം നടത്തി

സഖറിയ പുത്തന്‍കളം Published on 20 January, 2012
`ബിമ' ക്രിസ്‌മസ്‌ ആഘോഷം നടത്തി
ബെല്‍ഫാസ്റ്റ്‌: ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (ബിമ) ക്രിസ്‌മസ്‌ ആഘോഷം നടത്തി. ഡിസംബര്‍ 17ന്‌ ബെല്‍ഫാസ്റ്റ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ ഫാ. കൃലിമലൗ െഊ ജഹമശൈ െന്റെ ക്രിസ്‌മസ്‌ സന്ദേശത്തോടെ ആരംഭിച്ചു. സാറാമ്മ മാത്യുവിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേ, ഡെള്ളിഷ്‌ വാമറ്റത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കരോള്‍ ഗാനങ്ങള്‍, റിനി മാത്യു പരിശീലിപ്പിച്ച്‌ അരങ്ങേറിയ കാന്‍ഡില്‍ ഡാന്‍സ്‌, ഏയ്‌ഞ്ചല്‍ ഡാന്‍സ്‌ തുടങ്ങിയവ ആഘോഷങ്ങള്‍ക്ക്‌ ഹരം പകര്‍ന്നു.

കുരുന്നുകളുടെ അവേശഭരിതമായ നൃത്ത ചുവടുകള്‍ ഉണ്ണിയേശുവിന്റെ വരവേല്‍പ്പിലേയ്‌ക്കുള്ള തുടക്കം കുറിച്ചു. വിസ്‌മയ ഭരിതമായ ദൃശ്യാനുഭവങ്ങള്‍ ആഘോഷത്തോടനുബന്ധിച്ച്‌ നടന്നു.

ബിമ ചെയര്‍മാന്‍ മാത്യു, പ്രസിഡന്റ്‌ ഷിബു മാത്യു ചിറയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ്‌ കമ്മറ്റി പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
`ബിമ' ക്രിസ്‌മസ്‌ ആഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക