Image

ഇന്ത്യന്‍ ദമ്പതികളുടെ കുട്ടികളെ നോര്‍വീജിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

ജോസ്‌ കുമ്പിളുവേലില്‍ Published on 20 January, 2012
ഇന്ത്യന്‍ ദമ്പതികളുടെ കുട്ടികളെ നോര്‍വീജിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
ഓസ്‌ലോ: സാംസക്കകാരിക വൈരുദ്ധ്യം മനസിലാവാത്തതിന്റെ പേരില്‍ ഇന്ത്യന്‍ ദമ്പതികളുടെ കുട്ടികളെ നോര്‍വീജിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ത്യന്‍ ദമ്പതികളായ അനുരൂപ്‌ ഭട്ടാചാര്യയ്‌ക്കും സാഗരികയ്‌ക്കുമാണ്‌ മൂന്നു വയസുള്ള മകനെയും ഒരു വയസുള്ള മകളെയും നഷ്‌ടമായത്‌. അതും നിസാര കാരണങ്ങള്‍ ഉന്നയിച്ചാണ്‌ രണ്ടു കുട്ടികളെയും നോര്‍വീജിയന്‍ അധികൃതര്‍ പിടിച്ചെടുത്തതെന്നു കേള്‍ക്കുമ്പോള്‍ ഇവരുടെ നിയമങ്ങള്‍ വെറും കാടത്തരം എന്നു ലോകം പഴിയ്‌ക്കും. കുട്ടികളെ നന്നായി നോക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഏറ്റെടുത്ത കുട്ടികളെ വ്യത്യസ്ഥ കുടുംബങ്ങള്‍ക്കു വളര്‍ത്താന്‍ കൊടുത്തിരിക്കുകയാണ്‌.

ദമ്പതികള്‍ കുട്ടികള്‍ക്ക്‌ കൈകൊണ്ട്‌ ഭക്ഷണം കൊടുത്തിരുന്നു എന്നതാണ്‌ നന്നായി നോക്കാത്തതിന്‌ പ്രധാന ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്‌. കൂടാതെ മാതാപിതാക്കള്‍ക്കൊപ്പമാണ്‌ കുട്ടികള്‍ ഉറങ്ങിയിരുന്നത്‌ എന്നതു മറ്റൊരു ഗുരുതരമായ കുറ്റാരോപണവും. നോര്‍വേയിലെ സോഷ്യല്‍ വര്‍ക്കര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ എട്ടു മാസം മുമ്പാണ്‌ ഈ നീതിരഹിതമായ പിടിച്ചെടുക്കല്‍ നടന്നത്‌ അതായത്‌ 2011 മെയ്‌ മാസത്തിലാണ്‌ നോര്‍വീജിയന്‍ ചൈല്‍ഡ്‌പ്രൊട്ടക്ഷന്‍ സര്‍വീസ്‌ ചട്ടപ്രകാരം അധികൃതര്‍ കുട്ടികളെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്‌.

അനുരൂപ്‌ ഭട്ടാചാര്യയ്‌ക്കും സാഗരികയ്‌ക്കുമാണ്‌ മൂന്നു വയസുള്ള മകനെയും ഒരു വയസുള്ള മകളെയും നഷക്കടമായതക്ക. ഇവരെ തിരിച്ചുകിട്ടാന്‍ നിയമയുദ്ധം തുടരുകയാണ്‌ ദമ്പതികള്‍. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെയും സഹായം ഇതിനു തേടിയിട്ടുണ്ട്‌.
ഇന്ത്യന്‍ ദമ്പതികളുടെ കുട്ടികളെ നോര്‍വീജിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക