Image

കപടഭക്തി (ക­വിത: ജോസ് ചെരിപുറം)

Published on 24 December, 2015
കപടഭക്തി (ക­വിത: ജോസ് ചെരിപുറം)

(ഈ ക്രുസ്തുമസ്സ് കാലം നിങ്ങള്‍ സത്യമായ ഭക്തിയോടെയാണോ ദൈവത്തിനോട് പ്രാര്‍ത്ഥിച്ചത്? നിന്നെപോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന വചനം നിങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞുവോ?)

കപട സദാചാരത്തിന്റെ അഴുക്ക് ചാലില്‍
അടിതെറ്റി വീഴവേ അടി വസ്ര്തങ്ങള്‍ മലിനമായി
മലിനമായ വസ്ര്തങ്ങള്‍ ഊരിയെറിഞ്ഞു ഞാന്‍
മതങ്ങള്‍ തീര്‍ത്ത മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തേക്ക്
അത് ചെന്ന് വീണത് സാമൂഹ്യദ്രോഹിയായ
ഒരു രാത്രിഞ്ചരന്റെ മേലായിരുന്നു
വീണത് വിദ്യയാക്കിയ ആ വിദ്വാന്‍ പിറ്റേന്നു തന്നെ
ഒരാള്‍ ദൈവമായി മാറി !
സാക്ഷരകേരളത്തിലെ അഭ്യസ്തവിദ്യരും അന്ധവിശ്വാസികളും
രാഷ്ട്രീയ നേതാക്കന്മാരും, മതമേലാദ്ധ്യക്ഷന്മാരും
ഒരു ദര്‍ശനത്തിനായി
പൊരി വെയിലില്‍ മണിക്കൂറോളം കാത്ത് നിന്നു
മതം അടിവസ്ര്തം പോലെ ഉണ്ടെങ്കില്‍ നല്ലത്
ഇല്ലെങ്കിലും കുഴപ്പമില്ല
ഉണ്ടെന്ന് കരുതി പൊക്കി കാണിക്കണമെന്നില്ല

********

ജോസ് ചെരിപുറം
josecheripuram@gmail.com/516-285-8066
Join WhatsApp News
A.C.George 2015-12-24 23:44:12
Jose where were you for some time? We were waiting for your writing. Now you came with poem with a powerful message. I know you are against this "kapada Sadacharam". and against this fundamentalism. I am also with you, a co travelleor or a follower. Nice poem. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക