Image

മറ്റേ ജ്ഞാനി (ഒരു ക്രിസ്തുമസ്സ് കഥ സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം സുധീര്‍പണിക്കവീട്ടില്‍)

Published on 24 December, 2015
മറ്റേ ജ്ഞാനി (ഒരു ക്രിസ്തുമസ്സ് കഥ സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം സുധീര്‍പണിക്കവീട്ടില്‍)
നക്ഷത്രങ്ങളും ഗ്രഹങ്ങളും നോക്കിഭാവി-വര്‍ത്തമാനങ്ങള്‍ പ്രവചിച്ചിരുന്ന പേര്‍ഷ്യയിലെ വിദ്വാന്മാര്‍ അസാധാരണമായ ഒരു നക്ഷത്രത്തിന്റെ തിളക്കം കണ്ട് അത്‌ലോകരക്ഷകന്‍ പിറക്കാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് മനസ്സിലാക്കി. അവര്‍ പൊന്നും, മൂറും, കുന്തിരിക്കവും, തിരുമുല്‍കാഴ്ച്ചയായി സമര്‍പ്പിക്കാന്‍ കയ്യില്‍ കരുതി നക്ഷത്രദിശനോക്കി പുറപ്പെട്ടു. പുല്‍ക്കൂട്ടില്‍ ജനിച്ചു വീണ ദൈവപുത്രനെ കണ്ട് മടങ്ങി.ഇത് ബൈബിള്‍ കഥ.

എന്നാല്‍ ഹെന്റ്രി വാന്‍ ഡൈക് (Henry Van Dyke) എന്ന അമേരിക്കന്‍ ഗ്രന്ഥകാരനും, അദ്ധ്യാപകനും, വൈദികനും ഒരു "മറ്റേ ജ്ഞാനി'യെപ്പറ്റി പറയുന്നു. ക്രുസ്തുമസ്സ് ആഘോഷങ്ങളുടെ ഈ അവസരത്തില്‍ ഈ കഥ ഓര്‍ക്കുന്നത് പ്രയോജനപ്രദമായിരിക്കും. ദൈവത്തെ പ്രീതിപ്പെടുത്താന്‍ വിലപ്പിടിപ്പുള്ള സമ്മാനങ്ങളുമായി ഇന്ന് മനുഷ്യന്‍ മത്സരിക്കയാണ്. ഓരോരുത്തരുടെയും ദൈവങ്ങള്‍ക്ക് പാര്‍ക്കാന്‍ മനോഹര ഹര്‍മ്മ്യങ്ങള്‍ ഉണ്ടാക്കുന്നതിലും മനുഷ്യനുവാശിയേറുന്നു. പട്ടിണിയകറ്റാന്‍ മനുഷ്യന്‍ പാടുപ്പെടുമ്പോള്‍ ദൈവത്തിന്റെ പ്രീതിയാര്‍ജ്ജിക്കാന്‍ ചിലര്‍ ഉപവാസം എന്ന പേരില്‍ പട്ടിണി കിടക്കുന്നു, ശരീരം കുത്തിനോവിക്കുന്നു, ചിലപ്രത്യേകതരം വസ്ര്തങ്ങള്‍ധരിക്കുന്നു, ചിലര്‍ ദിഗംബരന്മാരും, ശ്വേതാംബരന്മാരും ആകുന്നു. കഷണ്ടികള്‍ മുടിക്കായി കേഴുമ്പോള്‍ തല വടിച്ചുനടക്കുന്നു ചിലര്‍. ഇതൊക്കെ സാധാരണ ജനത്തിനു കണ്ട്‌രസിക്കാന്‍ പറ്റുമെങ്കിലും ചിലര്‍ ദൈവനാമത്തില്‍ നമ്മളെ കശാപ്പും ചെയ്യുന്നു. രക്തദാഹികളായ ദൈവവിശ്വാസികളെ ഭയന്ന് ജീവിക്കുക എത്രയോ ദയനീയം. ആരെയും കാണാതെ, ആരുടെയൊക്കെയോ ഊഹാപോഹങ്ങളില്‍ മറഞ്ഞിരിക്കുന്ന ദൈവം മനുഷ്യനില്‍ നിന്ന് എന്താണാഗ്രഹിക്കുന്നത്. അവന്‍ തന്നെ സൃഷ്ടിച്ച മനുഷ്യരില്‍നിന്ന് സമ്മാനപൊതികളൊ, പൊതിചോറോ, അയല്‍പക്കകാരന്റെ ചോരയോ, അങ്ങനെ നിസ്സാരനായ മനുഷ്യന്റെ വികലബുദ്ധിയില്‍ തോന്നുന്ന എന്തെങ്കിലുമോ അവന്‍ ആഗ്രഹിക്കുന്നുണ്ടോ? അവന്റെ പേരില്‍പടവെട്ടി ജീവന്‍ വെടിയുന്നവരോട് അവന്‍ കരുണ കാണിക്കുമോ? മതഭ്രാന്തന്മാരുടെ വാളിനിരയാകുന്ന നിരപരാധികള്‍ക്ക് സ്വര്‍ഗ്ഗം കൊടുക്കുമോ?

ഒരു പക്ഷെ ഹെന്റ്രി വാന്‍ ഡൈകിന്റെ കഥ അതിനു ഉത്തരം നല്‍കുന്നുണ്ട്.ഈ കഥയില്‍ മൂന്നുവിദ്വാന്മാര്‍ക്കൊപ്പം നാലാമത് ഒരു വിദ്വാനെപ്പറ്റി പറയുന്നു.നക്ഷത്രോദയവും അതിന്റെ സഞ്ചാരവും നോക്കി ലോകരക്ഷകന്‍ പിറക്കാന്‍ പോകുന്നസ്ഥലം ലക്ഷ്യമാക്കി അവിടേക്ക് പോകാന്‍നാലുപേരും തയ്യാറായെങ്കിലും ആദ്യം മൂന്നുപേര്‍പുറപ്പെട്ടു.അവരെ ഒരു നിശ്ചിത സ്ഥാനത്ത് കണ്ടുമുട്ടാം എന്ന് നാലാമത്തെ ജ്ഞാനി അല്ലെങ്കില്‍ വിദ്വാന്‍ അറിയിച്ചിരുന്നു.

രാജാക്കന്മാരുടെ രാജാവായി, എല്ലാവരുടേയും രക്ഷകനായി പിറക്കുന്ന ശിശുവിനു കാഴ്ചവയ്ക്കാന്‍ പേര്‍ഷ്യയിലെധനികനായ അദ്ദേഹം എല്ലാ സ്വത്തുക്കളും വിറ്റ് മൂന്ന് രത്‌നങ്ങള്‍ കരുതി.ഒന്ന് നീലനിശീഥിനിയുടെ ഒരു കീറുപോലെയുള്ള ഇന്ദ്രനീലക്കല്ല്, ഉദയസൂര്യന്റെ കിരണങ്ങളെക്കാള്‍ ചുവപ്പേറിയ മാണിക്യം, അരുണോദയത്തിലെ ഹിമശൈല ശ്രുംഗങ്ങളെപോലെയുള്ള മുത്ത്. അനര്‍ഘമായ ആ രത്‌നങ്ങള്‍ തന്റെ അയഞ്ഞ കുപ്പായ കീശയിലിട്ട് ആ ജ്ഞാനി ചിന്തിച്ചു.പ്രത്യാശയില്ലാത്ത മതം യാഗപീഠത്തിലെ കെട്ടുപോയതീപോലെയാണ്്. ജനിക്കാന്‍ പോകുന്ന, താന്‍ കാണാന്‍ പോകുന്ന ശിശു മനുഷ്യരാശിയുടെ പ്രത്യാശയായിരിക്കും.

ഈശ്വരനെ തേടിയുള്ള ഈ തീര്‍ത്ഥാടനത്തിനു മറ്റ് സുഹ്രുത്തുക്കളെ വിളിച്ചെങ്കിലും അവരില്‍ ആര്‍ക്കും ഈ താരോദയത്തില്‍ വിശ്വാസമുണ്ടായില്ല. അവരെല്ലാം ഒഴിവ് കഴിവ്പറഞ്ഞ് ഒഴിഞ്ഞു.നാലാമത്തെ ജ്ഞാനി കിഴ്‌ക്കേ ചക്രവാളത്തിലേക്ക് ഒന്ന് കൂടിനോക്കി. അവിടെ അതാ കരിഞ്ചുവപ്പാറന്ന ഒരു ശോഭ വട്ടം ചുറ്റി കുങ്കുമവും പൊന്‍നിറവുമുള്ള രശ്മികളിലൂടെ പിരിഞ്ഞ് ശുഭ്രമായ തേജസ്സോടെ ഒരു ബിന്ദുവില്‍ ലയിക്കുന്നു. അനന്തതയില്‍ വളരെസൂക്ഷ്മമായി എന്നാല്‍ പൂര്‍ണ്ണതയോടെ ചൊരിഞ്ഞ അതിന്റെ പ്രകാശം തന്റെ കയ്യിലുള്ള മൂന്നുരത്‌നങ്ങള്‍ ഒന്നായി തീര്‍ന്ന് പ്രസരിപ്പിക്കുന്നപോലെ അദ്ദേഹത്തിനു തോന്നി. ആ നക്ഷത്രശോഭ രക്ഷകന്‍പിറക്കാന്‍പോകുന്നുവെന്നതിന്റെ സൂചനയാണ്. അദ്ദേഹത്തിനു സംശയമേ ഉണ്ടായിരുന്നില്ല.

മുമ്പേപുറപ്പെട്ട മൂന്ന് ജ്ഞാനികള്‍ക്കൊപ്പം ദൈവമായി അവതരിക്കുന്ന ശിശുവിനെ കാണാന്‍ തന്റെ കുതിരപ്പുറത്ത് അദ്ദേഹം യാത്രതുടങ്ങി. തന്റെ കൂട്ടുകാരായ മൂന്ന് വിദ്വാന്മാര്‍ കാത്ത് നില്‍ക്കുന്ന സ്തലത്തേക്ക് നൂറ്റിയമ്പത് ഫര്‍സംഗ് (ഒരു ഫര്‍സംഗ് ഇന്നത്തെ നാലുമൈല്‍ എന്നു കരുതിപോരുന്നു) ഉള്ളത്‌കൊണ്ട് കുതിരയുടെ വേഗത കണക്കാക്കി പത്താം ദിവസം അവരെ കണ്ടുമുട്ടാമെന്ന് അദ്ദേഹം കണക്ക്കൂട്ടി.

സമതലങ്ങളും,കുന്നുകളും, മൈതാനങ്ങളും താണ്ടി അദ്ദേഹം പ്രയാണം തുടര്‍ന്നു. യൂഫ്രട്ടീസ്സും, ടൈഗ്രിസ്സും ചോളവയലുകളിക്ക് ഒഴുക്കുന്ന നീര്‍ച്ചാലുകളുടെ കുളിരും കൊണ്ട്ദിവ്യ ഉണ്ണിയെതേടി അക്ഷീണമുള്ളയാത്ര. എന്നാല്‍ ഈന്തപനകളാല്‍ നിബിഡമായ ഒരു പ്രദേശത്തെത്തിയപ്പോള്‍ കുതിര അതിന്റെ കുതിപ്പ്മന്ദഗതിയിലാക്കി. എന്തോപന്തികേട്! അവിടം ശ്മശാനം പോലെമൂകം.ഒരു ഇല അനങ്ങുന്നില്ല. ഒരു കിളിയും പാടുന്നില്ല. കുതിര അവിടെ നിന്നു.ഒരു കറുത്തരൂപത്തിനുമുന്നില്‍.

അദ്ദേഹം കുതിരപ്പുറത്ത്‌നിന്നുമിറങ്ങി.അവിടെ ഒരു ആള്‍ രൂപം അവശനിലയില്‍ കിടന്നിരുന്നു. അയാളെ പരിശോധിച്ചപ്പോള്‍ ചതുപ്പ്‌നിലപ്രദേശങ്ങളില്‍ കൊയ്ത്തുകാലത്ത്് പരക്കുന്നമാരകമായ പനിപ്പിടിച്ച് കിടക്കുന്നയാളാണെന്ന് വൈദ്യന്‍ കൂടിയായ അദ്ദേഹത്തിനു മനസ്സിലായി. ഇദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ നിന്നാല്‍തന്റെ യാത്രമുടങ്ങി ഉദ്ദിഷ്ട സമയത്ത് മറ്റ് മൂന്നു ജ്ഞാനികളെ കണ്ടുമുട്ടുക പ്രയാസമാകും. അദ്ദേഹം തിരിഞ്ഞ ്‌നടന്നപ്പോള്‍ അവശനായ കിടന്ന മനുഷ്യന്‍ ജ്ഞാനിയുടെ വസ്ര്തത്തിന്റെ തുമ്പില്‍ തന്റെ ശുഷ്ക്ക്മായ വിരല്‍ കൊണ്ട്പിടിച്ചു.

ഒരു നിമിഷം അദ്ദേഹം പ്രാര്‍ത്ഥിച്ചു.എന്നെനന്മയുടെ വഴിക്ക് നയിക്കേണമേ, എനിക്ക് വിവേകത്തിന്റെവഴി കാണിച്ചുതരേണമേ"പിന്നെ അദ്ദേഹം ഒന്നുമാലോചിച്ചില്ല.തന്റെ കൈവശമുണ്ടായിരുന്നു അപ്പവും, വീഞ്ഞൂം ആ മനുഷ്യനു നല്‍കി. അസുഖം മാറാനുള്ള മരുന്നുകള്‍ ഏല്‍പ്പിച്ചു.

അവശനായ മനുഷ്യന്‍ പറഞ്ഞു.പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല.ഞങ്ങളുടെ പ്രവാചകന്മാരില്‍ നിന്നും ഞാന്‍ കേട്ടിരിക്കുന്നു രക്ഷകന്‍ ബെതലഹേമില്‍ പിറക്കുമെന്ന്. ദീനാനുകമ്പ കാണിച്ച നിങ്ങളെ ദൈവം രക്ഷിക്കും.

പുണ്യകര്‍മ്മം നടത്തിയാത്ര ആരംഭിച്ചെങ്കിലും മറ്റ് മൂന്ന് വിദ്വാന്മാരെ കണ്ടുമുട്ടേണ്ട സ്ഥലത്ത് വൈകിയാണു എത്തിയത്. അവിടെ കുറച്ച് ഇഷ്ടിക കഷണങ്ങള്‍ക്ക് താഴെ ഒരു തോല്‍ കടലാസ്സില്‍ ഒരു കുറിമാനമുണ്ടായിരുന്നു. ഞങ്ങള്‍ പോകുന്നു. അത് അദ്ദേഹത്തെ നിരാശനാക്കിയെങ്കിലും അദ്ദേഹം തന്റെ യാത്ര തുടരാന്‍തന്നെ തീരുമാനിച്ചു. ഒറ്റക്ക് ഒരു കുതിരമേല്‍ മരുഭൂമി മറികടക്കുന്നത് അപായകരമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ നാട്ടിലേക് തിരിച്ചുപോയി ബെതലഹേമില്‍ ജനിക്കുന്ന ശിശുവിനു നല്‍കാന്‍ കരുതിയിരുന്ന മൂന്ന് രത്‌നങ്ങളില്‍ ഒന്ന് വിറ്റ് ഒരു സാര്‍ത്ഥവാഹകസംഘമൊരുക്കി വീണ്ടും ബെതലഹേം ലക്ഷ്യമാക്കി യാത്രതുടര്‍ന്നു.

കയ്യില്‍ അവശേഷിച്ച മറ്റ് രണ്ട് രത്‌നങ്ങളുമായി അദ്ദേഹം ബെതലഹേമില്‍ എത്തിയപ്പോഴേയ്ക്കും മൂന്നുവിദ്വാന്മാര്‍ മേരിയേയും ജോസഫിനേയും കണ്ട് അവരുടെ സമ്മാനങ്ങള്‍ നല്‍കിതിരിച്ചു പോയിരുന്നു. അവിടെ ഒരു വീട്ടില്‍ കുഞ്ഞിനെ താരാട്ട്പാടിയുറക്കികൊണ്ടിരുന്ന സ്ര്തീയില്‍ നിന്നും മേരിയും ജോസഫും ഹെരോദ് രാജാവിനെ ഭയന്ന് അവിടം വിട്ട്‌പോയിയെന്നദ്ദേഹം അറിഞ്ഞു.ഹെരോദ് രാജാവ് രണ്ടുവയസ്സിനു താഴെയുള്ള എല്ലാ ആണ്‍കുട്ടികളേയും കൊന്നു കളയുന്നുവെന്ന് അറിയിച്ചു കൊണ്ട് ആ സ്ര്തീ അവരുടെ ആ പ്രായത്തിലുള്ള ആണ്‍ കുഞ്ഞിനെ മുറുക്കെപിടിച്ചു നിന്നു. അപ്പോഴേയ്ക്കും ഹെരോദ് രാജാവിന്റെ ഭടന്മാര്‍ വാളുമായി അവിടേക്ക് എത്തിച്ചേര്‍ന്നു. ആ സ്ര്തീ കരഞ്ഞ്‌കൊണ്ട് അവരുടെ മകനെ രക്ഷിക്കണേ എന്നു ജ്ഞാനിയോട് അഭ്യര്‍ത്ഥിച്ചു. വാളുമായി വീട്ടുവാതില്‍ക്കല്‍ വന്ന ഭടനു തന്റെ കൈവശമുണ്ടായിരുന്ന മാണിക്യക്കല്ല് നല്‍കി. ഭടന്‍ അത്‌വാങ്ങി ഇവിടെ കുട്ടികളില്ലെന്ന് കൂടെയുള്ളവരെ ധരിപ്പിച്ച് മാണിക്യകല്ലുമായി കടന്നുപോയി. ജ്ഞാനി വളരെ ദു:ഖത്തോടെ ഓര്‍ത്തു. ഞാന്‍ ഈശ്വരനുവേണ്ടി കരുതിയിരുന്ന രണ്ട് രത്‌നങ്ങളും മനുഷ്യനുവേണ്ടി ചിലവാക്കി. ഞാന്‍ ദൈവത്തിന്റെ മുഖം നോക്കാന്‍ അര്‍ഹനാണോ? അത്‌കേട്ട് ക്രുതാര്‍ത്ഥതയോടെ ആ സ്ര്തീ അദ്ദേഹത്തെ അറിയിച്ചു. എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച അങ്ങയെ ദൈവം അനുഗ്രഹിയ്ക്കും. നിങ്ങള്‍ക്ക് അവന്‍ ശാന്തിയും സമാധാനവും നല്‍കും.

ഈ ജ്ഞാനി മുപ്പത്തിമൂന്ന് വര്‍ഷം ആ ദിവ്യ ശിശുവിനേയും കുടുംബത്തേയും തേടി അലഞ്ഞു. തന്റെ കയ്യില്‍ അവശേഷിച്ച രത്‌നം നല്‍കി ദൈവപുത്രനുമുഖം കാണിക്കാനുള്ള ഉല്‍ക്കടമായ ആശയോടെ അദ്ദേഹം അലഞ്ഞ്തിരിഞ്ഞ് അവസാനം ജെറുസലേമില്‍ എത്തി. അവിടെ ജ്ഞാനിയെ കാത്ത്‌നിന്നിരുന്ന വിശേഷം മാനവരാശിയുടെ ഉന്നമനത്തിനായി ഉപദേശങ്ങളും, അത്ഭുതങ്ങളുമൊക്കെ കാണിച്ച ഒരു വ്യക്തിയെ അന്ന് കുരിശ്ശിലേറ്റി കൊല്ലുന്നുവെന്നാണ്. ജ്ഞാനി ചിന്തിച്ചു. അദ്ദേഹം ലോകരക്ഷകന്‍ തന്നെയായിരിക്കും. നക്ഷത്രങ്ങള്‍ ചൂണ്ടികാട്ടിയ ദിവ്യപുരുഷന്‍. തന്റെ കയ്യില്‍ അവശേഷിച്ചിട്ടുള്ള രത്‌നം നല്‍കി താന്‍ ആ പുണ്യപുരുഷന്റെ ജീവന്‍ രക്ഷിക്കും.അപ്പോഴാണുനിരത്തിലൂടെ കുറെഭടന്മാര്‍ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ചങ്ങലക്കിട്ട് വലിച്ചിഴച്ചു കൊണ്ട്‌പോകുന്നത്. എന്നെ അടിമപെണ്ണായിവില്‍ക്കാന്‍ പോകുകയാണ്, എന്നെരക്ഷിക്കൂ എന്ന് ആ പെണ്‍കുട്ടി വിലപിച്ചുകൊണ്ടിരുന്നു.

അപ്പോള്‍ എന്ത് ചെയ്യണമെന്ന് ജ്ഞാനിക്ക് രണ്ടാമത് ആലോചിക്കേണ്ടിവന്നില്ല. ദിവ്യപുരുഷന്റെ കണ്ടുമുട്ടുമ്പോള്‍ അദ്ദേഹത്തിനു സമര്‍പ്പിക്കാനായിതന്റെ ഹ്രുദയത്തോട് ചേര്‍ത്ത് വച്ചിരുന്ന അവസാനത്തെ രത്‌നം പുറത്തെടുത്തു.അതിനപ്പോള്‍ കൂടുതല്‍ പ്രകാശവും, ശോഭയും അനുഭവപ്പെട്ടു.പെണ്‍ക്കുട്ടിയെ രക്ഷിക്കാന്‍വേണ്ടി ഭടന്മാര്‍ക്ക് ആ രത്‌നം നല്‍കി. പെണ്‍ക്കുട്ടി സന്തോഷവതിയായി.

നക്ഷത്രങ്ങള്‍ കാണിച്ചു തന്ന ദിവ്യശിശുവിനെ, ഇപ്പോള്‍ പ്രായമായ ആ പുണ്യാത്മവിനെ കാണുമ്പോള്‍ ഇനി എന്ത്‌കൊടുക്കുമെന്ന ചിന്തയില്‍ അദ്ദേഹം മോഹാത്സ്യപ്പെട്ടു. ആ അര്‍ദ്ധബോധാവസ്ഥയില്‍ സൗമ്യമായ ഒരു സ്വരം അദ്ദേഹം കേട്ടു."എന്റെ ഏറ്റവും ചെറിയസഹോദരന്മാരില്‍ ഒരുത്തനു നിങ്ങള്‍ ചെയേ്തടത്തോളം എല്ലാം എനിക്ക് ചെയ്തു എന്നു ഞാന്‍ സത്യമായിട്ട് നിങ്ങളോട് പറയുന്നു.' അദ്ദേഹത്തിന്റെ തീര്‍ത്ഥാടനം വിജയകരമായി പര്യവസാനിച്ചു. അദ്ദേഹത്തിന്റെ നിധികള്‍ (രത്‌നങ്ങള്‍) ദൈവം സ്വീകരിച്ചു. അദ്ദേഹം തീര്‍ച്ചയായും ദൈവത്തെ കണ്ടുമുട്ടി.

പ്രച്ഛന്നവേഷവും, കീശയില്‍ കാശും, കാറില്‍ സാധനങ്ങളുമായി ദൈവസന്നിധി തേടിപോകുന്നവര്‍ ദൈവത്തെ കണ്ടുമുട്ടുന്നില്ല. ഈ ലോകം മനോഹരമാക്കാന്‍ ദൈവവചനങ്ങളെ ശരിയായരീതിയില്‍ മനസ്സിലാക്കുക. ഉദരപൂരണത്തിനുവേണ്ടി ഒരാള്‍ മാറ്റിമറയ്ക്കുന്ന വചനങ്ങള്‍ കേട്ട് അദ്ദേഹത്തെ ദൈവദൂതനായി കാണുമ്പോള്‍ ദൈവം നമ്മില്‍ നിന്നകലുന്നു. "വായിക്കാന്‍മടിയുള്ളവരേ ദൈവരാജ്യം നിങ്ങള്‍ക്കുള്ളതല്ല.കാരണം നിങ്ങള്‍വേറെ ഒരാള്‍ പറഞ്ഞ്തരുന്നത്‌കേട്ട് അത്ശരിയെന്ന്ധരിച്ച് ഭൂമിയില്‍ അശാന്തിപരക്കുന്നു.'

നിന്നെപോലെനിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന തത്വം മേല്‍പറഞ്ഞ കഥയിലെ നാലാമത്തെ ജ്ഞാനി ജീവിതത്തില്‍ പകര്‍ത്തിയത്‌കൊണ്ട് അദ്ദേഹത്തിന്റെ ജീവിതം ധന്യമായി.മനൂഷ്യന്‍ സ്വയം അറിവ്‌നേടുകയും അതിലൂടെ സ്വതന്ത്രനാകുകയും ചെയ്യണം.ഓരോ വര്‍ഷവും ക്രുസ്തുമസ്സ് വരുന്നു.വചനങ്ങള്‍ സ്വയം വായിച്ച് നോക്കാന്‍ അവസരം ലഭിക്കുന്നു. സൗമ്യതയുള്ളവര്‍ക്ക് ഭൂമിയെ അവകാശപ്പെടുത്താം. അല്ലാത്തവര്‍ക്ക് അതിനെനശിപ്പിക്കാം.

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

ശുഭം
മറ്റേ ജ്ഞാനി (ഒരു ക്രിസ്തുമസ്സ് കഥ സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
A.C.George 2015-12-24 23:38:34
Sudhir Sir,
Meaningful story for the right time and right occassion with a message to follow.  Thank you
andrew 2015-12-25 12:25:27

പ്രച്ഛന്നവേഷവും, കീശയില്‍ കാശും, കാറില്‍ സാധനങ്ങളുമായി ദൈവസന്നിധി തേടിപോകുന്നവര്‍ ദൈവത്തെ കണ്ടുമുട്ടുന്നില്ല. ഈ ലോകം മനോഹരമാക്കാന്‍ ദൈവവചനങ്ങളെ ശരിയായരീതിയില്‍ മനസ്സിലാക്കുക. ഉദരപൂരണത്തിനുവേണ്ടി ഒരാള്‍ മാറ്റിമറയ്ക്കുന്ന വചനങ്ങള്‍ കേട്ട് അദ്ദേഹത്തെ ദൈവദൂതനായി കാണുമ്പോള്‍ ദൈവം നമ്മില്‍ നിന്നകലുന്നു. "വായിക്കാന്‍മടിയുള്ളവരേ ദൈവരാജ്യം നിങ്ങള്‍ക്കുള്ളതല്ല.കാരണം നിങ്ങള്‍വേറെ ഒരാള്‍ പറഞ്ഞ്തരുന്നത്‌കേട്ട് അത്ശരിയെന്ന്ധരിച്ച് ഭൂമിയില്‍ അശാന്തിപരക്കുന്നു.'

Excellent message for all the hypocrites.

Thank you Sri. Sudhir and Vidhadharan & Sri Anthappan for bringing out the truth .

Let me add a few thoughts too:

the story of wise men has no historical relation to Jesus birth, view the narration logically.

Wise men from Persia travel in the direction of the star in the east how can they reach Bethlehem in the west?

Mediterranean area literature has several gods born on the beginning of winter. Jesus story has a well mix of the stories of these gods from birth to death.

Bethlehem = house of bred. It is the house of Sun god 'RA' of Egypt. Gospel writers copied a lot of Egyptian legends to make Jesus. The birth and death of Egyptian god Osiris is also copied to make the story of Jesus. The resurrection of Lazarus by Jesus is the story of Horus god resurrecting Osiris from death. The mother god Isis or Miriam became the mother of Jesus.

Herod was a 'name sake king' of Jews put in that position by Romans to keep them under control. Herod had no big army and had no power to kill.

When the gospel according to Mathew has all these fiction along with the holy family fleeing to Egypt; according to the gospel of Luke; Jesus is presented in the temple.

After the death of Herod his sons were appointed as kings. And Jesus lived 30 to 33 years unfounded by them?

Like the old testament, the new testament is also fiction. Read it as collection of novels -you will be fine. But if you regard it as holy and true; you are falling into enslavement. Church and priests will exploit you from birth to death.


G. Puthenkurish 2015-12-25 13:07:40
ക്രിസ്തുവിന്റെ ജനത്തിന്റെയും, ജീവിതത്തിന്റെയും അർത്ഥത്തെ  ഉൾക്കൊണ്ട ശ്രീ പണിക്കവീട്ടിലിന്റെ മനോഹരമായ ഒരു ക്രിസ്തുമസ് സ്നേഹോപഹാരം.  അഭിനന്ദനങ്ങൾ 
kep 2015-12-25 14:16:45

കാലിക പ്രസക്തി യുള്ള നല്ല ലേഖനം എന്നല്ല  ,നല്ല മനസ്സുള്ളവർക്കും ,അങ്ങനെ ചമയാൻ പാടുപെടുന്നവര്ക്കും ചിന്തിക്കാൻ ഒരു  അവസരം കൂടി നല്കുന്ന  ഉപദേശം .മനുഷ്യബുദ്ധിയിൽ എല്ലാം നേടി എടുക്കാം എന്ന് സ്വയം കൃതര്തനാകുന്ന  മനുഷ്യ ഹൃദയത്തിന്റെയ്, ഭിത്തി മുറിച്ചു ആഴങ്ങളിലേക്ക് സന്ദേശം എത്തിയിരുന്നാൽ എത്ര നല്ലതായിരുന്നു  .നന്ദി സുധീർ .

Ninan Mathullah 2015-12-26 06:13:24

Normally I do not read comments from some of the hypocrites that write with a veil on their face. Reason, it is mostly garbage and propaganda, and no useful information to gain from them. This might brainwash you to agree to their thinking if you are not careful. I respond only to remind them of their folly occasionally.

 

Just because a person has a Christian name doesn’t mean that he is a Christian. Hitler had a Christian name. So we can disregard all the business and selfish acts in the name of Christmas. Also reason to believe that some writing comments here with Christian names are really of other religions. Coming to Andrew’s arguments one by one- The star in the east is the star they saw in the east country from where they came from. The star was going ahead of them leading them to Jerusalem. This star need not be visible to everybody as Apostle Paul saw the light and sound of Jesus at Damascus while others with him didn’t see it. Talk of Mediterranean area literature without naming it. Nobody knows when this literature was really written or who wrote them. The argument about Bethlehem is baseless without giving any proof. Resurrection of Lazarus also is based on his inclinations of mind- the mind of an Atheist. What is written about Herod is baseless. Josephus the Jewish historian gives in detail the activities of Herod and the support he had from Rome. Herod was a descendant of Esau appointed by Romans to keep Jews under control. Because Herod’s children were ruling in Jerusalem and nearby areas Jesus family went and stayed in Nazareth away from their reach until he was ready for his mission. To Andrew Bible is a fiction. It is true that Old Testament and New Testament is fiction to an Atheist. Baseless statements like this make be usually bypass comments from such people as it is pure propaganda.

George Nadavayal 2015-12-26 11:04:48
സുധീരന്റേത് ഹൃദയ നവീകരണ ശേഷി നിറഞ്ഞ ലേഖനം . നന്മ നിറഞ്ഞത്~. അഭിനന്ദനങ്ങൾ 
andrew 2015-12-26 15:05:57
It is not easy to explain in detail in the comments. So if Mr. Mathulla wants more detail about my comments : please send me $ 13 and your mailing address.. I will send you the book സുവിശേഷങ്ങളിലെ  അബദ്ധങ്ങളും  കൃത്രിമങ്ങളും. Please contact me  at : gracepub@yahoo.com for my mailing address
Ninan Mathullah 2015-12-26 18:19:49

I felt a little sorry after I posted the comment. I could have used milder language. Then, what I used is the language of debate. Sorry I forgot to appreciate Sudhir for his well written touching article. I do not blame Andrew for the issues he raised. I myself was once an Atheist. But I kept an open mind. I was open to new knowledge and experience and continued with the search. I didn’t consider myself all knowing and that there is nothing more to know. Still I do not have answers to all questions. But your questions based on the Bible text, I can give an explanation. If I do not know the answer, I can find from people who know more than me. God enabled me to write a book to answer your questions- ‘Bibilinte Davikatha- Vimarsananghalkulla Marupadi’ written as reply to ‘Bibilinte Daivikatha- Vimarsananghal Vasthuthakal by M. M. Akbar a Muslim scholar. Akbar’s book is a well written and scholarly work as he based his book on the western Bible critics and their books. He raised many of the Bible difficulties raised by western Bible critics. I am only happy to request a copy of your book. I might not be able to reply in the comment column here. But I can answer any questions not answered in my book, and I will answer in the next edition of my book. You can ask for a copy of five of my books from emalayalee, or Amazon.com or www.bvpublishing.org  (Amazon, search under books, my name Ninan Mathullah). After reading the book, if you still have any questions, you can contact me at bibleversecommunications@aol.com. Thanks. Best wishes.

Anthappan 2015-12-26 22:22:50

If a person needs to have the experience of the pure potential within them then that person must transcend from their belief system.  If a Christian, Hindu or Muslim believes that their faith gives the ultimate answer for the question humankind was searching for then those people are doomed.  And, also they are keeping millions of people in darkness.  

Johny Kutty 2015-12-27 12:14:46
Shri Sudhir, nice one as usual. Congratulations. മതം തലക്കു പിടിച്ച എല്ലാവരും പറയുന്ന ഒന്നാണ് ഞാൻ പണ്ട് ദൈവത്തെ തള്ളി പറയുന്ന ആള് ആയിരുന്നു യുക്തി വാദി ആയിരുന്നു എന്നെല്ലാം. അത് ഇക്കൂട്ടരുടെ ഒരു നംപർ ആണ്. ശ്രീ മതുള്ളയുടെ ഈ മലയാളി കമന്റ്‌ കൾ വച്ച്  നോക്കുമ്പോൾ അദ്ധേഹത്തിന്റെ പുസ്തകത്തെ കുറിച്ച് ഏകദേശ രൂപം കിട്ടും. അതുകൊണ്ട് അത് വാങ്ങി വായിക്കുന്ന സമയത്ത് കുറച്ചു പച്ചകറി എങ്ങാനും നടാം എന്ന് കരുതുന്നു. മതുള്ളയുടെ ഭാഷയിൽ ഞാൻ RSS കാരൻ ആണ്. ആ പ്രോപഗണ്ട ആണ് പറയുന്നത് എന്ന് കരുതി മാപ്പ് ആക്കുക. 
Rev. Jose Joy 2015-12-27 13:49:50

Richard Dawkins a famous atheist said atheists don't oppose cultural Christianity. Only, opposing religions do. Richard Dawkins celebrated Christmas, liked  Christmas carols, and did not want Christian countries to change their ways.

Only our atheists want to reject me, eject me and take my religious freedom and glorify themselves in luxury. 





reader 2015-12-27 18:09:14
what is the difference between cultural christanity and religion christanity.- rev.joy?
dawakins supports christanity?  Ha Ha Ha.
Anthappan 2015-12-27 20:34:34

What religious freedom you are talking about Rev. Jose Joy?  Religion is a prison where thousands of people are taken as prisoners for life.   And people like you watch and ward them.  There is no escape for them. They are all doomed and leave this planet without knowing what is real freedom.  The real freedom is within and people like you never allow anybody to have it.  Because, that is from where you get you blood to get fattened.  Religion and politics are intertwined.  The leaders are blood suckers.  People like you cannot do damn thing in this blood.  I hope pretty soon people find out the truth and kick you out.  Four or five years you spent in college and come out with a theology degree and try to cheat people.  This has been going on for years.  If you look at the history then it will tell the truth.  Stop cheating people and go out and work hard and make your living.

Many societies in antiquity had imperial cults where heads of state were worshiped as messiahs, demigods or deities. Ancient history is replete with examples of political leaders who derived legitimacy through religious titles. Sargon of Akkad was referred to as the "deputy of Ishtar and many ancient Kings of Judah claimed to rule with a mandate from Heaven. Julius Caesar was elected as Pontifex Maximus, the chief priest of the Roman state religion before he became the consul of Rome. Caligula referred to himself as a god when meeting with politicians and he was referred to as Jupiter on occasion in public documents.

The mixing of religion and state can be seen throughout antiquity, including in the Edict of Thessalonica, whereby Nicene Christianity was made the state religion of the Roman Empire, and in the execution of Socrates, sentenced to death by the Athenian state for among other things, "not believing in the gods of the state

 

Ninan Mathullah 2015-12-28 04:43:14

If you open your eyes and look you will find that all are not equal here. There is best and worst, top and bottom, different levels- elementary, middle, and high, college level etc. and different levels of understanding. Religions are also different. It is not an objective assessment to say that all are equal without studying it. All apparent paths to the ultimate reality are not equal. My book is not meant for everybody. Just as we bypass ads that are not interesting to us, those interested only will notice it. So if it doesn’t interest anybody, don’t worry as it is not meant for you. I wrote the book as reply to M.M Akbar. He and many others read it. I printed 1000 copies only. The book is not available in stores as it is sold out except for the few copies I have with me. Some posting comments here write as if they are the only wise ones. All others are fools for listening to religion. People know the priority of each- politics, religion etc. Atheists couldn’t solve the problems here and do not have answers as shown by their following here.

JEGi 2015-12-28 06:05:13
ജോയി അച്ചോ ഇത് നമുക്ക് പറ്റിയ ഇടം അല്ല. ഇവിടെ ആ അന്തപ്പനും അന്ദ്രുസും ആണ് താരങ്ങൾ. പോരാത്തതിനു ഒരു വിധ്യാധരനും. മാത്തുള്ള പണ്ട് ഓടിയിട്ടു ഇപ്പൊ ഒന്ന് തല പൊക്കി. എന്നാലും പോര. അത് കൊണ്ട് നമുക്ക് ഞായറാഴ്ച വരുന്ന വിശ്വാസികൾ തന്നെ ആണ് നല്ലത്. അവർ ആകുമ്പോൾ റേഡിയോ പോലെ ആണല്ലോ. തിരിച്ചു ഒന്നും ചോദിക്കില്ല. 
rEjIcE 2015-12-28 06:16:16
godillusion - r dawkins
Mohan Parakovil 2015-12-28 13:53:34
ശ്രീമാന്മാർ ആ ന്ഡ്രുസ്സും , മാതുള്ളയും മതത്തിന്റെ കാര്യത്തിൽ സമാന്തര രേഖകളാണ്
അവർ വെറുതെ വാദിച്ച് സമയം കളയുന്നു. സുധീർ എഴുതിയത്കൊണ്ടോ മേല്പ്പറഞ്ഞ
വ്യക്തികൾ സമർത്ഥിച്ചത് കൊണ്ടോ ജനം
പള്ളിയിലും അമ്പലത്തിലും പോകാതിരിക്കയില്ല
ഓരോരുത്തരും ഓരോ അഭിപ്രായങ്ങൾ പറയുന്നു.  ദൈവം ഒരു വഴിയേ മനുഷ്യൻവേറൊരു വഴിയേ പുരോഹിതന്മാരും
ആൾ ദൈവങ്ങളും അമേരിക്കൻ മലയാളികളും
വേറൊരു വഴിയേ. നാട്ടിലുള്ള എനിക്കും കൂട്ടുകാര്ക്കും അമേരിക്കൻ വിശേഷങ്ങൾ
ഇ മലയാളി വഴി കിട്ടുന്നത് ഉപകാരപ്രദമാണ്
എല്ലാവര്ക്കും പുതുവർഷ ആശംസകൾ  . സുധീർ
ഇമ്മാതിരി കഥകളും ലേഖനങ്ങളുമായി ഇനിയും
വരിക . ഒരു വെടിക്കെട്ടും പൂരവുമൊക്കെ കാണാമല്ലോ?
ശകുനി 2015-12-28 14:36:18
മിമിക്രിയിലെ കള്ള് കുടിയന്മാർ ഭാര്യമാരെ തല്ലുന്നതുപോലെയാണ് ആണ്ട്രൂസും അന്തപ്പനും ഒക്കെ മത്തുല്ലേ എടുത്തിട്ടു ചതക്കുന്നെ. ചത കഴിഞ്ഞാൽ എഗൈൻ മാത്തുള്ള ഓണ്‍ ദി കോക്കനട്ട് ട്രീ.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക