Image

ബ്രോങ്ക്‌സ് -വെ­സ്റ്റ്‌ചെ­സ്റ്റര്‍ ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ചു­ക­ളുടെ സംയുക്ത ക്രിസ്തുമ­സ്­-­ന്യൂ­ഇ­യര്‍ ആഘോഷം

ജോസ് കാടാ­പ്പുറം Published on 18 December, 2015
ബ്രോങ്ക്‌സ് -വെ­സ്റ്റ്‌ചെ­സ്റ്റര്‍ ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ചു­ക­ളുടെ സംയുക്ത ക്രിസ്തുമ­സ്­-­ന്യൂ­ഇ­യര്‍ ആഘോഷം
ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെ­സ്റ്റര്‍- ബ്രോങ്ക്‌സി­ലുള്ള ഏഴ് വിവിധ ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ചു­ക­ളുടെ ആഭി­മു­ഖ്യ­ത്തില്‍ ഡിസം­ബര്‍ 27­-ന് ഞായ­റാഴ്ച വൈകിട്ട് 4 മണിക്ക് യോങ്കേ­ഴ്‌സി­ലുള്ള സോണ്ടേഴ്‌സ് ഹൈസ്കൂള്‍ ഓഡി­റ്റോ­റി­യ­ത്തില്‍ വച്ച് (183 Palmer Road, Yonkers, NY 10701) സംയുക്ത ക്രിസ്തുമ­സ്­-­ന്യൂ­ഇ­യര്‍ ആഘോഷം നട­ക്കു­ന്നു. 

തദ­വ­സ­ര­ത്തില്‍ സെന്റ് തോമസ് ഓര്‍ത്ത­ഡോക്‌സ് സെന്‍ട്രല്‍ സോണ്‍ വൈദീ­ക­സംഘം സെക്ര­ട്ടറി റവ.­ഫാ. വര്‍ഗീസ് കളീ­ക്കല്‍ മുഖ്യാ­തി­ഥി­യാ­യി­രി­ക്കും. ക്രിസ്മസ് ആഘോ­ഷ­ത്തിനു മാറ്റു­കൂ­ട്ടു­വാന്‍ വെസ്റ്റ്‌ചെ­സ്റ്റര്‍ ബ്രോങ്ക്‌സിള്ള ഏഴ് ഇട­വ­ക­ക­ളിലെ കലാ­കാ­ര­ന്മാര്‍ അവ­ത­രി­പ്പി­ക്കുന്ന സ്കിറ്റു­കള്‍, ഡാന്‍സ്, ക്രിസ്തു­മസ് കരോള്‍ ഗാന­ങ്ങള്‍ എന്നിവ അര­ങ്ങേ­റും. ആഘോ­ഷ­പ­രി­പാ­ടി­ക­ളുടെ വിജ­യ­ത്തി­നായി റവ.­ഫാ. ചെറി­യാന്‍ നീലാ­ങ്കല്‍ കോര്‍­എ­പ്പി­സ്‌കോപ്പ (പ്രസിഡന്റ്), റവ.ഫാ എ.­കെ. ചെറി­യാന്‍ (വൈസ് പ്രസി­ഡന്റ്), ക്വയര്‍ കോര്‍ഡി­നേ­റ്റര്‍ റവ.­ഫാ. നൈനാന്‍ ടി. ഈശോ, കോര്‍ഡി­നേ­റ്റര്‍ ജോണ്‍ ഐസ­ക്ക്, ഷൈനി ഷാജന്‍ (സെ­ക്ര­ട്ട­റി), ജിജോ ചെറി­യാന്‍ (ട്ര­ഷ­റര്‍) എന്നി­വ­രുടെ നേതൃ­ത്വ­ത്തില്‍ വിപു­ല­മായ ഒരു­ക്ക­ങ്ങള്‍ നട­ന്നു­വ­രു­ന്നു. 

പ്രോഗ്രാ­മിന്റെ വിജ­യ­ത്തി­നായി വിവിധ കമ്മി­റ്റി­കള്‍ക്കു പുറമെ കോര്‍ഡി­നേ­റ്റ­റായി എം.­വി. കുര്യന്‍ (ബോ­ബന്‍) പ്രവര്‍ത്തി­ക്കു­ന്നു. കൂടാതെ റവ.­ഫാ. ഫിലിപ്പ് ഏബ്ര­ഹാം, റവ.­ഫാ.­ഡോ. ജോര്‍ജ് കോശി, റവ.­ഫാ. നൈനാന്‍ ടി.­ഈ­ശോ, റവ.­ഫാ. ദിലീപ് ചെറി­യാന്‍, റവ.­ഫാ. എ.­കെ. ചെറി­യാന്‍, റവ.­ഫാ. ചെറി­യാന്‍ നീലാ­ങ്കല്‍, റവ.­ഫാ. പൗലോസ് പീറ്റര്‍ എന്നീ വൈദീക ശ്രേഷ്ഠ­രുടെ കീഴി­ലുള്ള ദേവാ­ല­യ­ങ്ങ­ളിലെ ഇട­വകാംഗ­ങ്ങ­ളുടെ പങ്കാ­ളി­ത്ത­ത്തോടെ നട­ത്തുന്ന ക്രിസ്തു­മസ് - ന്യൂഇ­യര്‍ ആഘോ­ഷ­പ­രി­പാ­ടി­ക­ളി­ലേക്ക് എല്ലാ­വ­രു­ടേയും സഹ­ക­രണം പ്രതീ­ക്ഷി­ക്കു­ന്നു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: കോര്‍ഡി­നേ­റ്റര്‍ ജോണ്‍ ഐസക്ക് (914 720 5030).
ബ്രോങ്ക്‌സ് -വെ­സ്റ്റ്‌ചെ­സ്റ്റര്‍ ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ചു­ക­ളുടെ സംയുക്ത ക്രിസ്തുമ­സ്­-­ന്യൂ­ഇ­യര്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക