Image

മണ്ഡല പൂജ 27ന് കുംഭംരാശി മുഹൂര്‍ത്തത്തില്‍

Published on 25 December, 2015
മണ്ഡല പൂജ 27ന് കുംഭംരാശി മുഹൂര്‍ത്തത്തില്‍
ഈ വര്‍ഷത്തെ മണ്ഡലപൂജ 27ന് രാവിലെ 11.02നും 11.39നും ഇടയിലുള്ള കുംഭരാശി മുഹൂര്‍ത്തത്തില്‍ നടക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 23ന് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര 26ന് ഉച്ചയ്ക്ക് 1.30ന് പമ്പയില്‍ എത്തും. വൈകിട്ട് മൂന്നിന് പമ്പയില്‍ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തുമ്പോള്‍ ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ആചാരപൂര്‍വം സ്വീകരിക്കും. ഇവിടെ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും.
പതിനെട്ടാംപടിക്ക് സമീപം കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, ദേവസ്വം കമ്മീഷണര്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തില്‍ സ്വീകരിക്കുന്ന തങ്ക അങ്കി ശ്രീകോവിനു മുന്നിലെത്തിച്ച് തന്ത്രിക്കും മേല്‍ശാന്തിക്കും കൈമാറും. തുടര്‍ന്ന് തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. മണ്ഡലപൂജ ദിവസം രാവിലെ 9.45 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുകയുള്ളൂ. 27ന് രാത്രി പത്തിന് നട അടയ്ക്കും. മകരവിളക്ക് മഹോത്‌സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 
മണ്ഡല പൂജ 27ന് കുംഭംരാശി മുഹൂര്‍ത്തത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക