Image

ജീവിതയാത്ര ­­­ ഷിക്കാഗോ ക്‌നാനായ ഫൊറോനയുടെ ക്രിസ്മസ് സമ്മാനം

ബിനോയി കിഴക്കനടി (പി.ആര്‍.ഒ) Published on 26 December, 2015
ജീവിതയാത്ര ­­­ ഷിക്കാഗോ ക്‌നാനായ ഫൊറോനയുടെ ക്രിസ്മസ് സമ്മാനം
ഷിക്കാഗോ: ഡിസംബര്‍ 24 വ്യാഴാഴ്ച വൈകുന്നേരം, ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, ക്രിസ്മസ്സിനോടനുബന്ധിച്ച് എന്റെര്‍റ്റൈന്മെന്റ് ടീം കോര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടിയുടെ നേത്യുത്വത്തില്‍ നടന്ന ജീവിതയാത്ര എന്ന ന്യത്തസംഗീതനാടകം ഏറ്റവും മികവുറ്റതായി.

ക്രിസ്മസ് കുര്‍ബാനക്കു ശേഷം, നീന കോയിത്തറ രചനയും സംവിധാനവും ചെയ്ത് അവതരിപ്പിച്ച ജീവിതയാത്ര ഏവാരുടേയും ശ്രദ്ധ പിടിച്ചു പറ്റി. സേക്രട്ട് ഹാര്‍ട്ട് പള്ളിയുടെ മികവുറ്റ കലാകാരന്മാരും കലാകാരികളും മത്സരിച്ച് അഭിനയിച്ച ജീവിതയാത്ര എന്ന നാടകം, ആനന്ദകരവും, ഹ്യദയസ്പര്‍ശിയുമായിരുന്നെന്ന് കാണികളെല്ലാവരും അഭിപ്രായപ്പെട്ടു. കരുണയുടെ വര്‍ഷം ആചരിക്കുന്ന ഈ അവസരത്തില്‍ നല്ല ഒരു സന്ദേശത്തിലൂടെ ഏവര്‍ക്കും പ്രചോദനമേകിയ ഒരു നല്ല നാടകം രചിച്ച് സംവിധാനം ചെയ്ത നീനയെ അവാര്‍ഡ് ഓഫ് എക്‌സലെന്‍സും സമ്മാനവും നല്‍കി ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ പ്രോത്സാഹിപ്പിച്ചു. എന്റെര്‍റ്റൈന്മെന്റ് ടീമംഗങ്ങളായ റ്റോമി കുന്നശ്ശേരിയേയും, സുനില്‍ കോയിത്തറയേയും, ഏറ്റവും മികവോടെ നാടകത്തിലഭിനയിച്ച എല്ലാ കലാകാരേയും, ഇതില്‍ സഹകരിച്ച എല്ലാവരേയും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയുണ്ടായി.
ജീവിതയാത്ര ­­­ ഷിക്കാഗോ ക്‌നാനായ ഫൊറോനയുടെ ക്രിസ്മസ് സമ്മാനംജീവിതയാത്ര ­­­ ഷിക്കാഗോ ക്‌നാനായ ഫൊറോനയുടെ ക്രിസ്മസ് സമ്മാനംജീവിതയാത്ര ­­­ ഷിക്കാഗോ ക്‌നാനായ ഫൊറോനയുടെ ക്രിസ്മസ് സമ്മാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക