Image

റിയാദില്‍ പയ്യന്നൂര്‍ സൗഹൃദവേദി കലണ്ടര്‍ 2012 പ്രകാശനം ചെയ്തു

Published on 20 January, 2012
റിയാദില്‍ പയ്യന്നൂര്‍ സൗഹൃദവേദി കലണ്ടര്‍ 2012 പ്രകാശനം ചെയ്തു
പയ്യന്നൂര്‍ സൗഹൃദവേദി റിയാദ് ഘടകത്തിന്റെ കലണ്ടര്‍ 2012 പ്രകാശനം ബത്ത ന്യൂസഫാമക്ക ഹാളില്‍ പ്രസിഡണ്ട് അഡ്വ: എം.പി. സുരേഷിന്റെ അധ്യക്ഷതയില്‍ കലണ്ടറിന്റെ പ്രായോജകരായ ന്യൂസഫാമക്ക എ ഡി എം നാസര്‍ മാസ്റ്റര്‍ വേദി മുഖ്യരക്ഷാധികാരി ഡോ. രാജ്‌മോഹന് നല്‍കി നിര്‍വഹിച്ചു. 

പരിപാടിയില്‍ വേദി മുതിര്‍ന്ന അംഗം മജീദ്ക്ക സ്വാഗത പ്രസംഗവും വേദി സെക്രട്ടറി സനൂപ് പയ്യന്നൂര്‍ മുഖ്യ പ്രഭാഷണവും നടത്തി. സൗഹൃദവേദി എന്ന വാക്കിന്റെ അര്‍ഥം അന്വര്‍ഥമാക്കി റിയാദില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വേദി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതോടൊപ്പം സൗഹൃദവേദിക്ക് എല്ലാ വിധത്തിലുമുള്ള ആത്മാര്‍ത്ഥമായ സഹകരണവും മാസ്റ്റര്‍ വാഗ്ദാനം ചെയ്തു. 

തുടര്‍ന്ന് സഫാമക്കയുടെ പ്രതിനിധിയും എഴുത്തുകാരനുമായ റഫീക്ക് പന്നിയങ്കര, വേദി മെംബറും സഫാമക്കയിലെ ഡോക്ടറുമായ തമ്പാന്‍ എന്നിവരും സൗഹൃദവേദി രക്ഷാധികാരി ഡോ. ഭരതന്‍,ജോയിന്റ് സെക്രട്ടറി ബാബുഗോവിന്ദ്, വൈസ് പ്രസിഡന്റ് മധു പെരിയാടന്‍, വേദി കണ്‍വീനര്‍ ജയപ്രകാശ്, കള്‍ച്ചറള്‍ വിംഗ് കണ്‍വീനര്‍ വിനോദ് വേങ്ങയില്‍, വനിതാവേദി സെക്രട്ടറി ലത ഹരീന്ദ്രന്‍, ബാലവേദി കൂട്ടുകാര്‍ക്കു വേണ്ടി അമൃത സുരേഷും ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ചടങ്ങില്‍ വേദി അംഗങ്ങള്‍ക്ക് കലണ്ടര്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക