Image

ബ്രോങ്ക്‌സ് ദേവാലയത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു.

ഷോളി കുമ്പിളുവേലി Published on 30 December, 2015
ബ്രോങ്ക്‌സ് ദേവാലയത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു.
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫെറോന ഇടവകയിലെ, 'കപ്പിള്‍സ് മിനിസ്ട്രി' യുടെ ആഭിമുഖ്യത്തില്‍, ഏപ്രില്‍ 1,2,3 തീയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍) യുവതീ യുവാക്കള്‍ക്കായി വിവാഹ ഒരുക്ക സെമിനാര്‍(Pre-CANA COURSE) നടത്തുന്നു.
ന്യൂയോര്‍ക്കിലെ, ഒസിനിംഗിലുള്ള 'മരിയന്‍ ഡെയില്‍ റിട്രീറ്റ് സെന്ററില്‍' വച്ചാണ് മൂന്നുദിവസം താമസിച്ചു കൊണ്ടുള്ള ഈ കോഴ്‌സ് നടത്തുന്നത്.

അമേരിക്കയിലോ, നാട്ടില്‍ വച്ചോ വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്ന കത്തോലിക്കാ യുവതീ-യുവാക്കള്‍ നിര്‍ബ്ബന്ധമായും ഈ കോഴ്‌സില്‍ പങ്കെടുക്കേണ്ടതാണ്.

ചിക്കാഗോ രൂപതാ ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ.പോള്‍ ചാലിശ്ശേരിയുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്.

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍, കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
വികാരി ഫാ.ജോസ് കണ്ടത്തിക്കുടി-201 681 6021
ബെന്നി മുട്ടപ്പള്ളി-914 814 3489
Email- benny.muttappallil@gmail.com


ബ്രോങ്ക്‌സ് ദേവാലയത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക