Image

ഡിട്രോ­യിറ്റ് സെന്റ് മേ­രീസ് ദേവാ­ല­യ­ത്തില്‍ ക്രിസ്തു­മസ് പുതു­വ­ത്സര ശുശ്രൂ­ഷ­കള്‍ ഭക്തി­പൂര്‍വ്വം നട­ത്ത­പ്പെ­ട്ടു

ജെയിസ് കണ്ണ­ച്ചാന്‍പ­റ­മ്പില്‍ Published on 02 January, 2016
ഡിട്രോ­യിറ്റ് സെന്റ് മേ­രീസ് ദേവാ­ല­യ­ത്തില്‍ ക്രിസ്തു­മസ് പുതു­വ­ത്സര ശുശ്രൂ­ഷ­കള്‍ ഭക്തി­പൂര്‍വ്വം നട­ത്ത­പ്പെ­ട്ടു
ഡിട്രോ­യിറ്റ് സെ.മേ­രീസ് ക്‌നാനായ കത്തോ­ലിക്ക ദേവാ­ല­യ­ത്തില്‍ ക്രിസ്തു­മസ്- പുതു­വ­ത്സര ശുശ്രൂ­ഷ­കള്‍ ഭക്തി­പൂര്‍വ്വം നട­ത്ത­പ്പെ­ട്ടു. ഡിസം­ബര്‍ മാസം ക്രിസ്തു­മസ് ദിന­ത്തിനു മുമ്പുള്ള വാരാ­ന്ത്യ­ങ്ങ­ളില്‍ നാലു കൂടാ­ര­യോ­ഗ­ങ്ങ­ളി­ലെയും ഭവ­ന­ങ്ങ­ളില്‍ ക്രിസ്തു­മസ് കരോള്‍ സംഘ­ടി­പ്പി­ച്ചു. മൂന്ന് വയസ്സ് പ്രായ­മുള്ള കുഞ്ഞു­ങ്ങള്‍ മുതല്‍ പ്രായ­ഭേ­ദ­മെന്യേ ഇട­വ­ക­ജ­ന­ങ്ങള്‍ ശൈത്യ­ത്തിലും ഉത്സാ­ഹ­ത്തോടെ കരോള്‍ ഗാന­ങ്ങള്‍ പാടി ഭവ­ന­ങ്ങള്‍ സന്ദര്‍ശി­ച്ചത് വരും തല­മു­റ­ക­ളി­ലേക്ക് വിശ്വാസ ദീപ്തി കൈമാ­റു­ന്ന­തിന്റെ അട­യാ­ള­മാ­യി­ട്ടാണ് കാണു­വാന്‍ സാധി­ക്കു­ന്ന­ത്. ഡിസം­ബര്‍ 24­-ാം തീയതി 8 മണിക്ക് രാത്രി ഇട­വക വികാരി ബഹു. രാമ­ച്ച­നാട്ട് ഫിലി­പ്പ­ച്ചന്‍ ദേവാ­ല­യ­ത്തില്‍ തിരു­പ്പി­റവി ശുശ്രൂ­ഷ­കള്‍ക്ക് ആരംഭം കുറി­ച്ചു. വലിയ സന്തോ­ഷ­ത്തോടെ ഇട­വ­ക­ജ­ന­ങ്ങള്‍ തുടര്‍ന്നുള്ള സ്‌നേഹ­വി­രു­ന്നില്‍ സംബ­ന്ധി­ക്കു­കയും ചെയ്തു. ഡിസം­ബര്‍ 31­-ാം തീയതി രാത്രി 11.30 ന് ആരാ­ധന ആരം­ഭി­ക്കുയും 12 മണി രാവിലെ പ്രത്യേക പുതു­വ­ത്സര പ്രാര്‍ത്ഥ­നയും തുടര്‍ന്ന് ദിവ്യ­ബലി അര്‍പ്പി­ക്കു­കയും ചെയ്തു. ഇട­വക വികാ­രിയച്ചനോ­ടൊപ്പം ബഹു പള്ളി­പ്പ­റ­മ്പില്‍ ജോര്‍ജ്ജ­ച്ചനും തിരു­കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്തു­മസ് - പുതു­വ­ത്സര കര്‍മ്മ­ങ്ങള്‍ ഭംഗി­യാ­ക്കു­വന്‍ സാധി­ച്ചത് ദേവാ­ല­ത്തിന്റെ കൈകാ­രന്‍മാരും , പാരിഷ് കൗണ്‍ലി­ലും, ഇട­വക ജനവും വികാ­രി­യ­ച്ച­നോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തി­ച്ച­തില്‍ ബഹു രാമ­ച്ച­നാട്ട് ഫിലി­പ്പ­ച്ചന്‍ വളരെ സന്തോഷം പ്രക­ടി­പ്പി­ച്ചു.
ഡിട്രോ­യിറ്റ് സെന്റ് മേ­രീസ് ദേവാ­ല­യ­ത്തില്‍ ക്രിസ്തു­മസ് പുതു­വ­ത്സര ശുശ്രൂ­ഷ­കള്‍ ഭക്തി­പൂര്‍വ്വം നട­ത്ത­പ്പെ­ട്ടുഡിട്രോ­യിറ്റ് സെന്റ് മേ­രീസ് ദേവാ­ല­യ­ത്തില്‍ ക്രിസ്തു­മസ് പുതു­വ­ത്സര ശുശ്രൂ­ഷ­കള്‍ ഭക്തി­പൂര്‍വ്വം നട­ത്ത­പ്പെ­ട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക