Image

ശരണ ഘോഷ പ്രഭയില്‍ വെസ്റ്റ്­ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലകാല യജ്ഞം

പാര്‍ത്ഥസാരഥിപിള്ള Published on 04 January, 2016
ശരണ ഘോഷ പ്രഭയില്‍ വെസ്റ്റ്­ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലകാല യജ്ഞം
ന്യൂയോര്‍ക്ക് :വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് വെസ്റ്റ്­ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നടന്നുവന്ന മണ്ഡല കാല പൂജയ്ക്ക് ഭക്തി നിര്‍ഭരമായ പരിസമാപ്തി .അയ്യപ്പ സാന്നിധ്യം വിളയാടിയ മുഹുര്‍ത്തത്തിന് ചിട്ടയായ ആരാധനാക്രമവും,താന്ത്രിക വിധിയും സമ്മേളിച്ചു ഭക്തിയുടെ പരിപൂര്‍ണ്ണ പരിവേഷത്തോടെ അനുവര്‍ത്തിച്ചപ്പോള്‍ ആ മുഹുര്‍ത്തം ആധ്യാത്മിക മുഹുര്‍ത്തമായി മാറി

ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേല്‍ശാന്തി ശ്രീ മനോജ്­ നമ്പുതിരിയുടെയും വാസ്റ്റിന്റെ ഭാര വാഹികളുടെയും നേതൃത്വത്തില്‍ നടന്ന മണ്ഡല പൂജ ഭക്തി സാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു .ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോള്‍ നിറപറയും നിലവിളക്കും താലപ്പൊലിയുമായി വാസ്റ്റിന്റെ മഹിളാ വിഭാഗവും സ്വീകരണച്ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി.

സെക്രട്ടറി പത്മജാ പ്രേം ,ചെയര്‍മ്മാന്‍ വാസുദേവ് പുളിക്കല്‍, വൈസ് പ്രസിടന്റ്‌റ് ജനാര്‍ധനനന്‍ ഗോവിന്ദന്‍,ഗണേഷ് നായര്‍, ജോഷി നാരായണന്‍ ,രാധാകൃഷ്ണന്‍.പി.കെ ,രാജാന്‍ നായര്‍ ,നാരായണന്‍ നായര്‍ ,രമണി പിള്ള , ഗോപിക്കുട്ടന്‍ നായര്‍ ,സന്തോഷ്­ നായര്‍ ,രവിന്ദ്രന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍ ,സുവര്‍ണ്ണ,രുക്മിണി നായര്‍ ,തങ്കമണി പിള്ള ,ഓമനാ വാസുദേവ് ,ബീനാ പ്രസന്നന്‍ ,പങ്കജം മേനോന്‍ തുടങ്ങിയവര്‍ വാസ്റ്റിന്റെ സാരഥികളായി ഗുരു സ്വാമിക്കൊപ്പം എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം വഹിച്ചു .

ദീപാരാധനയ്‌ക്കൊപ്പം കര്‍പ്പൂരാഴിയും കനകക്കണിയും സമര്‍പ്പിച്ചപ്പോള്‍ സന്നിധാനം ആധ്യാത്മിക നിര്‍വൃതിയില്‍ അലിഞ്ഞു .പ്രിയാ ശ്രീകാന്ത് നയിച്ച വാസ്തു ഭജനയില്‍ ഓമന ,പദ്മജ ,സ്മൃതി സിഥാര്‍ഥ്­,
ജനാര്‍ദ്ധനന്‍ ,സെന്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു .രുക്മിണി നായരുടെ നേതൃത്വത്തില്‍ നടന്ന അന്നദാനം ഗംഭീരമായി .

ഭഗവാന്‍ അയ്യപ്പ സ്വാമിയുടെ ചൈതന്യം കളിയാടിയ ദീപാരാധന ഭക്തര്‍ക്ക്­ ആനന്ദം ഉളവാക്കി .അവെഷറ്റൊടെയുള്ള ഭക്തരുടെ ശരണം വിളിയില്‍ ക്ഷേത്രം സന്നിധാനത്തിന്റെ പ്രതിബിംബമായി മാറി .മേല്‍ശാന്തി ബ്രഹ്മശ്രീ മനോജ്­ നമ്പുതിരിയുടെ താന്ത്രിക ശൈലിയിലുള്ള പൂജാ ക്രമങ്ങള്‍ ഭക്തര്‍ക്ക്­ ഹരമായി.അഭിശേകത്തില്‍ അയ്യപ്പന് പ്രിയമായ നെയ്യഭിഷേകമായപ്പോള്‍ അന്തരീക്ഷം ശരണ ഘോഷ പ്രഭയില്‍ മുഖരിതമായി .

ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ളയും സംഘവും ഹരിവരാസനം പാടവേ മേല്‍ശാന്തി മനോജ്­ നമ്പൂതിരി ദീപങ്ങള്‍ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അ­ടച്ചു
ശരണ ഘോഷ പ്രഭയില്‍ വെസ്റ്റ്­ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലകാല യജ്ഞംശരണ ഘോഷ പ്രഭയില്‍ വെസ്റ്റ്­ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലകാല യജ്ഞംശരണ ഘോഷ പ്രഭയില്‍ വെസ്റ്റ്­ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലകാല യജ്ഞംശരണ ഘോഷ പ്രഭയില്‍ വെസ്റ്റ്­ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലകാല യജ്ഞംശരണ ഘോഷ പ്രഭയില്‍ വെസ്റ്റ്­ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലകാല യജ്ഞം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക