Image

മോര്‍ പീല­ക്‌സി­നോസ് തിരു­മേ­നിക്ക് സെന്റ് ജോര്‍ജ് പള്ളി­യുടെ ആദ­രാ­ഞ്ജ­ലി­കള്‍

ജോയി­ച്ചന്‍ പുതു­ക്കുളം Published on 06 January, 2016
മോര്‍ പീല­ക്‌സി­നോസ് തിരു­മേ­നിക്ക് സെന്റ് ജോര്‍ജ് പള്ളി­യുടെ ആദ­രാ­ഞ്ജ­ലി­കള്‍
ന്യൂയോര്‍ക്ക്: ഡിസം­ബര്‍ 30­-ന് കാലം ചെയ്ത മല­ബാര്‍ ഭദ്രാ­സന മെത്രാ­പ്പോ­ലീത്ത നിദാന്ത വന്ദ്യ ദിവ്യശ്രീ യൂഹാ­നോന്‍ മോര്‍ പീല­ക്‌സി­നോസ് തിരു­മേ­നി­യുടെ ദേഹ­വി­യോ­ഗ­ത്തോ­ട­നു­ബ­ന്ധി­ച്ച്, ഓക്പാര്‍ക്കി­ലുള്ള സെന്റ് ജോര്‍ജ് യാക്കോ­ബായ സുറി­യാനി പള്ളി­യില്‍ ജനു­വരി മൂന്നാം തീയതി വിശുദ്ധ കുര്‍ബാ­ന­യ്ക്കു­ശേഷം വികാരി ബഹു­മാ­ന­പ്പെട്ട ലിജു ജോണ്‍ അച്ചന്റെ അധ്യ­ക്ഷ­ത­യില്‍ യോഗം കൂടി അഗാധ ദുഖം രേഖ­പ്പെ­ടു­ത്തു­കയും ഒരു അനു­ശോ­ചന പ്രമേയം പാസാ­ക്കു­കയും ചെയ്തു.

ബഹു­മാ­ന­പ്പെട്ട അച്ചന്റെ ആമുഖ പ്രസം­ഗ­ത്തി­നു­ശേഷം കമാന്‍ഡര്‍ ഡോ. റോയി തോമസ്, ഷെവ­ലി­യാര്‍മാ­രായ ജെയ്‌മോന്‍ സ്കറി­യ, ചെറി­യാന്‍ വേങ്ക­ടത്ത് എന്നി­വര്‍ അഭി­വന്ദ്യ തിരു­മേ­നി­യെ അനു­സ്മ­രിച്ച് പ്രസം­ഗി­ച്ചു.

ഈ കാല­യ­ള­വില്‍ അമേ­രി­ക്കന്‍ അതിഭദ്രാ­സ­ന­ത്തില്‍ ജൂബിലി ആഘോ­ഷി­ക്കുന്ന ഇട­വ­ക­ക­ളില്‍ ഭൂരി­ഭാ­ഗവും അഭി­വന്ദ്യ തിരു­മേ­നി­യുടെ വിശ്ര­മ­മി­ല്ലാത്ത പ്രയ­ത്‌ന­ഫ­ല­മാണ് എന്നും അമേ­രി­ക്ക­യിലെ സുറി­യാനി മക്കള്‍ക്ക് തിരു­മേ­നിയെ ഒരി­ക്കലും മറ­ക്കു­വാന്‍ സാധി­ക്കു­ക­യി­ല്ലെന്നും, സെന്റ് ജോര്‍ജ് സുറി­യാനി പള്ളിക്ക് അദ്ദേഹം ചെയ്തി­ട്ടുള്ള സഹാ­യ­ങ്ങള്‍ ഈ പള്ളി­യിലെ ആത്മീ­യ­മ­ക്കള്‍ എന്നും ഓര്‍മ്മി­ക്കു­മെന്നും പ്രസം­ഗ­കര്‍ പ്രത്യേകം എടു­ത്തു­പ­റ­ഞ്ഞു.

മല­ബാര്‍ ഭദ്രാ­സ­ന­ത്തില്‍ സഭകള്‍ തമ്മി­ലുള്ള സ്വത്ത് തര്‍ക്ക­ങ്ങള്‍ ഇല്ലാ­താക്കി ശാശ്വ­ത­മായ സമാ­ധാനം സ്ഥാപി­ക്കു­വാന്‍ അദ്ദേ­ഹ­ത്തിന് സാധി­ച്ചു. ഇന്ന് മല­ബാര്‍ ഭദ്രാ­സനം അനു­ഭ­വി­ക്കുന്ന സമാ­ധാ­നാ­ന്ത­രീക്ഷം അദ്ദേ­ഹ­ത്തിന്റെ പരി­ശ്ര­മ ഫല­മാ­ണ്. അദ്ദേ­ഹ­ത്തിന്റെ കബ­റ­ടക്ക ശുശ്രൂ­ഷ­യില്‍ പതി­നാ­യ­ര­ങ്ങള്‍ പങ്കെ­ടു­ത്തത് ഈ കാര­ണ­ങ്ങ­ളാ­ലാ­ണ്. മല­ബാ­റിലെ ഓര്‍ത്ത­ഡോക്‌സ് സഭ­യുടെ അഭി­വന്ദ്യ മെത്രാ­പ്പോ­ലീ­ത്ത­യുടെ നേതൃ­ത്വ­ത്തില്‍ ഒരു ബസ് നിറയെ വിശ്വാ­സി­കള്‍ ഖബ­റ­ടക്ക ശുശ്രൂ­ഷ­യില്‍ പങ്കു­കൊ­ള്ളു­വാന്‍ വന്നു­ചേര്‍ന്നത് അദ്ദേ­ഹ­ത്തോ­ടുള്ള സ്‌നേഹാ­ദ­ര­വു­കള്‍ വെളി­പ്പെ­ടു­ത്തു­ന്നു എന്ന് പ്രസം­ഗ­കര്‍ അഭി­പ്രാ­യ­പ്പെ­ട്ടു.

സെക്ര­ട്ടറി വര്‍ഗീസ് പാല­മ­ല­യില്‍ അനു­ശോ­ചന പ്രസം­ഗ­ത്തോ­ടൊപ്പം എല്ലാ­വര്‍ക്കും നന്ദി പറ­ഞ്ഞു.
മോര്‍ പീല­ക്‌സി­നോസ് തിരു­മേ­നിക്ക് സെന്റ് ജോര്‍ജ് പള്ളി­യുടെ ആദ­രാ­ഞ്ജ­ലി­കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക