Image

ഫീനി­ക്‌സില്‍ തിരു­കു­ടും­ബ­ത്തിന്റെ തിരു­നാള്‍ മഹാ­മഹം

ജോയി­ച്ചന്‍ പുതു­ക്കുളം Published on 11 January, 2016
ഫീനി­ക്‌സില്‍ തിരു­കു­ടും­ബ­ത്തിന്റെ തിരു­നാള്‍ മഹാ­മഹം
ഫീനിക്‌സ്: ഫീനിക്‌സ് ഹോളി ഫാമിലി സീറോ മല­ബാര്‍ ദേവാ­ല­യ­ത്തിലെ തിരു­കു­ടും­ബ­ത്തിന്റെ തിരു­നാള്‍ ജനു­വരി 8,9,10 തീയ­തി­ക­ളി­ലായി ഭക്ത്യാ­ദ­ര­പൂര്‍വ്വം കൊണ്ടാ­ടി. തിരു­നാള്‍ ദിവ­സ­ങ്ങ­ളില്‍ കത്തോ­ലിക്കാ സഭ­യിലെ വിവിധ റീത്തു­ക­ളി­ലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പി­ക്ക­പ്പെ­ട്ടത് ഈവര്‍ഷത്തെ തിരു­നാള്‍ തിരു­കര്‍മ്മ­ങ്ങ­ളിലെ സവി­ശേ­ഷ­ത­യാര്‍ന്ന ഒരു ആത്മീ­യാ­നു­ഭ­വ­മാ­യി.

എട്ടാം­തീ­യതി വെള്ളി­യാഴ്ച ഫാ. ബിജു എട­യി­ല­ക്കാ­ട്ടിന്റെ കാര്‍മി­ക­ത്വ­ത്തില്‍ മല­ങ്കര റീത്തില്‍ ആഘോ­ഷ­മായ വി. കുര്‍ബാന അര്‍പ്പി­ക്ക­പ്പെ­ട്ടു. പോര്‍ട്ട് ലാന്റ് കാത്ത­ലിക് യൂണി­വേ­ഴ്‌സി­റ്റി­യിലെ ഫാ. ജോ പോള്‍ സി.­എ­സ്.സി തിരു­നാള്‍ സന്ദേശം നല്‍കി. വി. കുര്‍ബാ­ന­യ്ക്കു­ശേഷം നടന്ന ദിവ്യ­കാ­രുണ്യ പ്രദ­ക്ഷി­ണ­ത്തിന് ഫാ. മാത്യു മുഞ്ഞ­നാ­ട്ടാണ് നേതൃത്വം നല്‍കി­യ­ത്.

ഒമ്പതാം തീയതി ശനി­യാഴ്ച ഫീനിക്‌സ് രൂപ­ത­യുടെ സഹായ മെത്രാന്‍ അഭി­വന്ദ്യ പിതാവ് മാര്‍ എഡ്വാര്‍ഡോ നവാ­രസ് ലത്തീന്‍ റീത്തില്‍ ആഘോ­ഷ­മായ ദിവ്യ­ബലി അര്‍പ്പിച്ച് സന്ദേശം നല്‍കി. ക്രൈസ്ത­വര്‍ മാതൃ­ക­യാ­ക്കേ­ണ്ടത് നസ്ര­ത്തിലെ തിരു­കു­ടും­ബ­ത്തെ­യാ­ണെന്ന് ബിഷപ്പ് പറ­ഞ്ഞു. പൂര്‍ണ്ണ ദൈവം പൂര്‍ണ്ണ മനു­ഷ്യ­നായി ഭൂമി­യില്‍ പിറന്ന ക്രിസ്തു ഭൗമീക നിയ­മ­ങ്ങള്‍ക്ക് കീഴ്‌പെട്ടും മാതാ­പി­താ­ക്കള്‍ക്ക് വിധേ­യ­മായും ജീവി­ച്ചു­വെ­ന്നത് ക്രൈസ്തവ വിശ്വാ­സി­കള്‍ക്ക് ജീവി­ത­പാ­ഠ­മാ­കേ­ണ്ട­താ­ണെന്നും പിതാവ് സൂചി­പ്പി­ച്ചു.

പ്രധാന തിരു­നാള്‍ ദിന­മായ പത്താം തീയതി ഞായ­റാഴ്ച അര്‍പ്പി­ക്ക­പ്പെട്ട ആഘോ­ഷ­മായ വിശുദ്ധ കുര്‍ബാ­നയ്ക്കും മറ്റു തിരു­കര്‍മ്മ­ങ്ങള്‍ക്കും മുഖ്യ­കാര്‍മി­കത്വം വഹി­ച്ചത് ഫാ. സിജോ സെബാ­സ്റ്റ്യന്‍ വി.സി ആണ്. ഫാ. ജോര്‍ജ് എട്ടു­പ­റ­യില്‍ തിരു­നാള്‍ സന്ദേശം നല്‍കി. വേദ­ന­കളും സഹ­ന­ങ്ങളും നിറഞ്ഞ ജീവിതം സന്തോ­ഷ­മി­ല്ലാത്ത അവ­സ്ഥ­യായി എപ്പോഴും ചിത്രീ­ക­രി­ക്കേ­ണ്ട­തി­ല്ലെന്ന് അച്ചന്‍ പറ­ഞ്ഞു. ഏറെ ദുഖ­ദു­രി­ത­ങ്ങള്‍ നിറ­ഞ്ഞ­താ­യി­രുന്നു യൗസേ­പ്പി­താ­വി­ന്റേയും മറി­യ­ത്തി­ന്റേതും. എന്നാല്‍ പ്രതി­സ­ന്ധി­കളെ ക്രിസ്തുകേന്ദ്രീ­കൃ­ത­മായി നേരി­ട്ട­തു­കൊണ്ട് നസ്രി­യ­യിലെ കുടുംബം ഒരു തിരു­കു­ടും­ബ­മായതെന്ന് അച്ചന്‍ തുടര്‍ന്ന് പറ­ഞ്ഞു. ജീവി­ത­ത്തിലെ പ്രതി­സ­ന്ധി­ക­ളെല്ലാം ദൈവോ­ന്മു­ഖ­മായി നേരി­ട്ടാല്‍ നമ്മുടെ കുടും­ബ­ങ്ങളും തിരു­കു­ടും­ബ­മായി രൂപാ­ന്തരം പ്രാപി­ക്കു­മെന്നും അച്ചന്‍ കൂട്ടി­ച്ചേര്‍ത്തു.

ചെണ്ട­മേ­ള­ത്തിന്റെ അക­മ്പ­ടി­യോടെ വിശു­ദ്ധ­രുടെ തിരു­സ്വരൂ­പ­ങ്ങള്‍ വഹി­ച്ചു­കൊണ്ടുള്ള ആഘോ­ഷ­മായ തിരു­നാള്‍ പ്രദ­ക്ഷിണം, അമ്പ് എഴു­ന്നെ­ള്ളി­പ്പ്, നേര്‍ച്ച­വി­ളമ്പ് എന്നിവ പര­മ്പ­രാ­ഗത ഭാര­തീയ കത്തോ­ലിക്കാ പാര­മ്പ­ര്യ­ത്തിലെ ഭക്താ­നു­ഷ്ഠാ­ന­ങ്ങ­ളുടെ പ്രവാ­സി­ലോ­കത്തെ പുന­രാ­വി­ഷ്ക­ര­ണ­മാ­യി.

തിരു­നാള്‍ ദിന­ങ്ങ­ളില്‍ വിവിധ വാര്‍ഡു­കാ­രുടെ നേതൃ­ത്വ­ത്തില്‍ പള്ളി മൈതാ­നത്ത് പ്രവര്‍ത്തിച്ച കേര­ളീയ വിഭ­വ­ങ്ങള്‍ വില്ക്കുന്ന തട്ടു­ക­ട­കള്‍, ഭക്ത­ജ­ന­ങ്ങ­ളുടെ നേതൃ­ത്വ­ത്തില്‍ റിലീ­ജി­യസ് സ്റ്റോറു­കള്‍ എന്നിവ മല­യാളി മന­സ്സില്‍ കേര­ളീയ പെരു­ന്നാ­ളാ­ഘോ­ഷ­ത്തിന്റെ ഗൃഹാ­തു­ര­ത്വ­മു­ണര്‍ത്തു­ന്ന­താ­യി.

തിരു­നാള്‍ നട­ത്തി­പ്പി­നായി എല്ലാ സഹാ­യ­-­സ­ഹ­ക­ര­ണ­ങ്ങളും നല്‍കിയ പ്രസു­ദേന്തി ടോം ജോസ­ഫി­നും, കുടും­ബ­ത്തിനും വികാരി ഫാ. ജോര്‍ജ് എട്ടു­പ­റ­യില്‍ പ്രത്യേകം നന്ദി പറ­ഞ്ഞു. അടു­ത്ത­വര്‍ഷത്തെ തിരു­നാള്‍ ഏറ്റെ­ടുത്ത് നട­ത്തു­ന്ന അനീഷ് ജേക്ക­ബിനും കുടും­ബ­ത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥ­ന­കളും നട­ന്നു.

തിരു­നാള്‍ നട­ത്തി­പ്പിന്റെ വിജ­യ­ത്തി­നായി മേല്‍നോട്ടം വഹിച്ച ട്രസ്റ്റി­മാ­രായ മനോജ് ജോണ്‍, ജയ്‌സണ്‍ വര്‍ഗീ­സ്, പ്രസാദ് ഫിലിപ്പ് എന്നി­വ­രേയും വിവിധ കമ്മിറ്റി ഭാര­വാ­ഹി­ക­ളേയും വികാരി ഫാ. ജോര്‍ജ് എട്ടു­പ­റ­യില്‍ അഭി­ന­ന്ദി­ച്ചു. മാത്യു ജോസ് അറി­യി­ച്ച­താ­ണി­ത്.
ഫീനി­ക്‌സില്‍ തിരു­കു­ടും­ബ­ത്തിന്റെ തിരു­നാള്‍ മഹാ­മഹംഫീനി­ക്‌സില്‍ തിരു­കു­ടും­ബ­ത്തിന്റെ തിരു­നാള്‍ മഹാ­മഹംഫീനി­ക്‌സില്‍ തിരു­കു­ടും­ബ­ത്തിന്റെ തിരു­നാള്‍ മഹാ­മഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക