Image

ഹൃദയഘാതത്തെ തുടര്‍ന്ന്‌ മലയാളി റാസല്‍ ഖൈമയില്‍ മരിച്ചു

Published on 22 January, 2012
ഹൃദയഘാതത്തെ തുടര്‍ന്ന്‌ മലയാളി റാസല്‍ ഖൈമയില്‍ മരിച്ചു
ദുബായ്‌ : വയനാട്‌ ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ പരേതനായ ഹസ്സന്‍ കുട്ടിയുടെ മകന്‍ അച്ചൂര്‍ മുഹമ്മദ്‌ ശാഫി (45)വയസ്സ്‌ ഹൃദയഘാതത്തെ തുടര്‍ന്ന്‌ യു.എ.ഇ.ലെ റാസല്‍ ഖൈമയില്‍ മരണപ്പെട്ടു. താമസ സ്ഥലമായ കരാന്‍ എന്ന സ്ഥലത്ത്‌ രാത്രി ഭക്ഷണം കഴിച്ച ഉടനെ നെഞ്ചു വേദന അനുഭവപ്പെടുകയും ശനിയാഴ്‌ച്ച പുലര്‍ച്ചെ മരണം സംഭവിക്കുകയുമായിരുന്നു. റാസല്‍ ഖൈമയിലെ കറാനില്‍ മൂന്ന്‌ വര്‍ഷമായി ഇലക്ട്രീഷനായി ജോലി ചെയ്‌തു വരികയായിരുന്നു. ഏഴു മാസം മുമ്പാണ്‌ പുതിയ വിസയില്‍ ശാഫി റാസല്‍ ഖൈമയില്‍ എത്തിയത്‌, ഫാത്തിമയാണ്‌ ഭാര്യ. മാതാവ്‌ കുഞ്ഞാമി, ഫസീല, ഫസലുറഹ്മാന്‍, മുഹമ്മദ്‌ നബീല്‍, എന്നിവര്‍ മക്കളാണ്‌, കെ.എം. അലിയുടെ ഭാര്യ ജമീല, കുഞ്ഞിപ്പയുടെ ഭാര്യ മഹ്‌ജൂന, എന്നിവര്‍ സഹോദരികളാന്ന്‌, അബുദാബി അട്‌നോക്കില്‍ ജോലി ചെയ്യുന്ന അടിവാരം സൈനുദ്ദീന്‍ സഖാഫിയുടെ സഹോദരി ഭര്‍ത്താവാന്‌ പരേതന്‍. എത്രയും വേഗം രേഖകള്‍ പൂര്‍ത്തിയായി കിട്ടിയാല്‍ മയ്യിത്ത്‌ ഇന്നു ഞായറാഴ്‌ച രാതി നാട്ടില്‍ കൊണ്ട്‌ പോയി തിങ്കളാഴ്‌ച്ച വലിയപാറ ജുമാ മസ്‌ജിദ്‌ അങ്കണത്തില്‍ മറവു ചെയ്യുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

ബന്‌ടപ്പെടെണ്ട നമ്പര്‍. ആലൂര്‍ മഹമൂദ്‌ ഹാജി 97150 4760198

അടിവാരം സൈനുദ്ദീന്‍ സഖാഫി97150 6207940 അബുദാബി

കസ്‌തൂരി മുഹമ്മദ്‌ 97150 5904763, റാസല്‍ ഖൈമ

ഇ.കെ. ഹുസൈന്‍ 919747663631, കേരള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക