Image

മഞ്ഞി­നി­ക്കര ബാവ­യുടെ ഓര്‍മ്മ­പ്പെ­രു­ന്നാള്‍ ഷിക്കാ­ഗോ­യില്‍

ജോയി­ച്ചന്‍ പുതു­ക്കുളം Published on 15 January, 2016
മഞ്ഞി­നി­ക്കര ബാവ­യുടെ ഓര്‍മ്മ­പ്പെ­രു­ന്നാള്‍ ഷിക്കാ­ഗോ­യില്‍
ഷിക്കാഗോ: മല­ങ്ക­ര­യില്‍ സമാ­ധാനം സ്ഥാപി­ക്കാ­നായി അന്ത്യോ­ഖ്യ­യില്‍ നിന്നും എഴു­ന്നള്ളി വന്ന് 1932­-ല്‍ മഞ്ഞി­നി­ക്ക­ര­യില്‍ കബ­റ­ട­ങ്ങിയ പരി­ശുദ്ധ ഇഗ്‌നാ­ത്തി­യോസ് ഏലി­യാസ് ത്രിതീ­യന്‍ പാത്രി­യര്‍ക്കീസ് ബാവ തിരു­മ­ന­സിലെ 84­-­മത് ഓര്‍മ്മ­പ്പെ­രു­ന്നാള്‍ ഷിക്കാ­ഗോ­യി­ലുള്ള സെന്റ് പീറ്റേ­ഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ് മേരീ­സ്, സെന്റ് മേരീസ് ക്‌നാനായ എന്നീ യാക്കോ­ബായ സുറി­യാ­നി ഓര്‍ത്ത­ഡോക്‌സ് ഇട­വ­ക­കള്‍ സംയു­ക്ത­മായി 2016 ഫെബ്രു­വരി 6,7 (ശ­നി, ഞായര്‍) തീയ­തി­ക­ളില്‍ ഷിക്കാ­ഗോയില്‍ സ്ഥിതി­ചെ­യ്യുന്ന സെന്റ് മേരീസ് സുറി­യാനി പള്ളി­യില്‍ വെച്ച്, കോട്ടയം ഭദ്രാ­സന മെത്രാ­പ്പോ­ലീത്ത അഭി­വന്ദ്യ തോമസ് മാര്‍ തിമോ­ത്തി­യോസ് തിരു­മേ­നി­യുടെ പ്രധാന കാര്‍മി­ക­ത്വ­ത്തി­ലും, വന്ദ്യ സക്ക­റിയ കോര്‍­എ­പ്പി­സ്‌കോപ്പ തേല­പ്പ­ള്ളില്‍, റവ.­ഫാ. ലിജു പോള്‍, റവ.­ഫാ. മാത്യു കരു­ത്ത­ല­യ്ക്കല്‍, റവ.­ഫാ. തോമസ് മേപ്പു­റ­ത്ത്, റവ.­ഫാ. തോമസ് നെടി­യ­വിള എന്നീ വൈദീക ശ്രേഷ്ഠ­രുടെ സഹ­കാര്‍മി­ക­ത്വ­ത്തിലും നട­ത്തു­ന്ന­തി­നുള്ള ക്രമീ­ക­ര­ണ­ങ്ങള്‍ പൂര്‍ത്തി­യാ­യി. ജനു­വരി 31­-ന് ഞായ­റാഴ്ച വിശുദ്ധ കുര്‍ബാ­ന­യ്ക്കു­ശേഷം, പെരു­ന്നാള്‍ ആഘോ­ഷി­ക്കുന്ന ഷിക്കാ­ഗോ­യി­ലുള്ള സെന്റ് മേരീസ് സുറിയാനി പള്ളി­യില്‍ പെരു­ന്നാ­ളിന്റെ മുന്നോ­ടി­യായ കൊടി­യേ­റ്റ­ത്തോടെ പെരു­ന്നാ­ളിനു തുടക്കം കുറി­ക്കും.

ഫെബ്രു­വരി ആറാം തീയതി ശനി­യാഴ്ച വൈകു­ന്നേരം 6 മണിക്ക് അഭി­വന്ദ്യ തോമസ് മാര്‍ തിമോ­ത്തി­യോസ് മെത്രാ­പ്പോ­ലീ­ത്തയ്ക്ക് സ്വീക­രണം നല്‍കും. ധൂ­പ­പ്രാര്‍ത്ഥനയോ­ടു­കൂടി പെരു­ന്നാള്‍ ചട­ങ്ങു­കള്‍ ആരം­ഭി­ക്കും. സന്ധ്യാ­പ്രാര്‍ത്ഥ­നാ­ന­ന്തരം അഭി­വന്ദ്യ തിരു­മ­ന­സ്സിലെ അനു­ഗ്ര­ഹ­പ്ര­ഭാ­ഷണം ഉണ്ടാ­യി­രി­ക്കും. ആശീര്‍വാ­ദ­ത്തി­നു­ശേഷം ഭക്ഷ­ണ­ത്തോ­ടു­കൂടി ശനി­യാ­ഴ്ചത്തെ പരി­പാ­ടി­കള്‍ സമാ­പി­ക്കും.

ഫെബ്രു­വരി ഏഴാം തീയതി ഞായ­റാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥ­നയും 10 മണിക്ക് അഭി­വന്ദ്യ മോര്‍ തിമോ­ത്തി­യോസ് മെത്രാ­പ്പോ­ലീ­ത്ത­യുടെ പ്രധാന കാര്‍മി­ക­ത്വ­ത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാ­ന­യും, പരി­ശുദ്ധ ബാവാ­യുടെ നാമ­ത്തില്‍ മദ്ധ്യ­സ്ഥ­പ്രാര്‍ത്ഥ­നയും ഉണ്ടാ­യി­രി­ക്കും. കുര്‍ബാ­ന­യ്ക്കു­ശേ­ഷ­മുള്ള പൊതു­സ­മ്മേ­ള­ന­ത്തില്‍ വെച്ച് "അന്ത്യോഖ്യാ വിശ്വാ­സവും മല­ങ്കര സഭയും' എന്ന വിഷ­യത്തെ ആസ്പ­ദ­മാക്കി യുവ­ജ­ന­ങ്ങള്‍ എഴു­തിയ ഉപ­ന്യാസ മത്സ­ര­ത്തില്‍ വിജ­യി­ക­ളാ­യ­വരെ അനു­മോ­ദി­ക്കും.

വിശുദ്ധ കുര്‍ബാ­നാ­ന­ന്തരം നേര്‍ച്ച വിള­മ്പ്, സ്‌നേഹ­വി­രു­ന്ന്, കൊടി­യി­റക്കം എന്നീ ചട­ങ്ങു­ക­ളോ­ടു­കൂ­ടി, കഴിഞ്ഞ പത്തു­വര്‍ഷ­മായി ഷിക്കാ­ഗോ­യില്‍ ആഘോ­ഷി­ച്ചു­വ­രുന്ന ഈ പെരു­ന്നാള്‍ സമാ­പി­ക്കും. ഓരോ പള്ളി­യി­ലേയും ചുമ­ത­ല­ക്കാര്‍, മാത്യു കുര്യാ­ക്കോ­സ്, ജോജി കുര്യാ­ക്കോ­സ്, വര്‍ഗീസ് പാല­മ­ല­യില്‍, രാജു മാലി­ക്ക­റു­ക­യില്‍, സ്റ്റാന്‍ലി കള­രി­ക്ക­മു­റി, ഷെവ­ലി­യാര്‍ ജെയ്‌മോന്‍ സ്കറി­യ, റെജി­മോന്‍ ജേക്ക­ബ്, കുര്യന്‍ ജോര്‍ജ്, ഷെവ­ലി­യാര്‍ ജോര്‍ജ് വര്‍ഗീ­സ്, വില്‍സണ്‍ വര്‍ഗീ­സ്, പബ്ലി­സിറ്റി കണ്‍വീ­നര്‍ ഷെവ­ലി­യാര്‍ ചെറി­യാന്‍ വേങ്ക­ടത്ത് എന്നി­വര്‍ പെരു­ന്നാ­ളിന് നേതൃത്വം നല്‍കും. ഷിക്കാഗോ ചെണ്ട ക്ലബിന്റെ വാദ്യ­മേളം പെരു­ന്നാ­ളിന് കൊഴു­പ്പു­കൂ­ട്ടും.

എല്ലാ വിശ്വാ­സി­കളും നേര്‍ച്ച­-­കാ­ഴ്ച­ക­ളോടെ പരി­ശുദ്ധ ബാവാ­യുടെ ഓര്‍മ്മ­പ്പെ­രു­ന്നാ­ളില്‍ വന്നു സംബ­ന്ധിച്ച് അനു­ഗ്രഹം പ്രാപി­ക്ക­ണ­മെന്നു ബഹു­മാ­ന്യ­രായ വൈദീക ശ്രേഷ്ഠര്‍ സ്‌നേഹ­പൂര്‍വ്വം അഭ്യര്‍ത്ഥി­ക്കു­ന്നു.

പാര്‍ക്കിംഗ് സൗകര്യം: പെരു­ന്നാള്‍ ആഘോഷം നട­ക്കുന്ന പള്ളി­യുടെ നേരേ എതിര്‍വ­ശ­ത്തുള്ള ലൂത­റന്‍ ട്രിനിറ്റി പള്ളി­യുടെ പാര്‍ക്കിംഗ് ലോട്ടില്‍ ക്രമീ­ക­രി­ച്ചി­ട്ടു­ണ്ട്. ഷെവ­ലി­യാര്‍ ചെറി­യാന്‍ വേങ്ക­ടത്ത് അറി­യി­ച്ച­താ­ണി­ത്.
മഞ്ഞി­നി­ക്കര ബാവ­യുടെ ഓര്‍മ്മ­പ്പെ­രു­ന്നാള്‍ ഷിക്കാ­ഗോ­യില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക