മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കാസനോവ' ജനവരി 26ന് തിയ്യേറിലെത്തുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി.ജെ. റോയി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സഞ്ജയ് ബോബി എഴുതുന്നു.
ജഗതി ശ്രീകുമാര്‍, ശങ്കര്‍, ലാലു അലക്സ്, റിയാസ് ഖാന്, ശ്രേയാ ശരണ്‍, ലക്ഷ്മി റോയ്, റോമ, സഞ്ജന, ഡിംപിള്‍ റോസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗോപി സുന്ദര്‍, അല്‍ഫോന്‍സ്, ഗൗരി എന്നിവരാണ് സംഗീത സംവിധായകര്‍. ക്യാമറ ജിം ഗണേശ്. വിതരണം ആശിര്‍വാദ് റിലീസ് ത്രു മാക്സ്ലാബ്.