Image

കര്‍മ്മനിരതമായ പുത്തന്‍ പരിപാടികളുമായ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡാ

അലീഷ കുറ്റിയാനി Published on 21 January, 2016
കര്‍മ്മനിരതമായ പുത്തന്‍ പരിപാടികളുമായ്  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡാ
മയാമി: ജനുവരി 2-ാം തിയതി വൈകുരേം ആറുമണിക്ക് സറൈസ് സിറ്റി വെസ്റ്റ ഓഡിറ്റോറിയത്തില്‍ ബ്രോവാര്‍ഡ് കൗണ്ടി മേയര്‍ മാര്‍'ിന്‍ കേര്‍ പുതുവത്സര ആഘോഷ പരിപാടികളോടൊപ്പം കര്‍മ്മനിരതമായ ഒരു പ്രവര്‍ത്തന വര്‍ഷം കൂടെ അനുഗ്രഹിച്ച് ഉദ്ഘാടനം ചെയ്തത് പുതുമയായി.

ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതാനും സിറ്റികളുമായി ചേര്‍് നേഴ്‌സസ് വീക്കും ഹെല്‍ത്ത് ഫെയറും വിജയകരമായി നടത്തിയെങ്കില്‍ ഈ വര്‍ഷം ബ്രോവാര്‍ഡ് കൗണ്ടിയുമായി ചേര്‍് ആരോഗ്യമേഖലയില്‍ പുതിയ ഒരുപാത തുറക്കുവാന്‍ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷനെ ക്ഷണിക്കുതിനായി ഈ വേദി ഞാന്‍ ഉപയോഗിക്കുുവെ് കൗണ്ടി മേയര്‍ പ്രഖ്യാപിച്ചപ്പോള്‍ വളരെ കരഘോഷത്തോടെയാണ് ശ്രോതാക്കള്‍ ഈ അംഗീകാരത്തെ എതിരേറ്റത്.

പരിപാടിയുടെ മുഖ്യപ്രാസംഗികനായി മയാമി ഡേഡ് കോളേജ് നഴ്‌സിംഗ് സ്‌കൂള്‍ ഡയറക്ടര്‍ സ്റ്റെസ് ലി ഫോസ്റ്റര്‍ നേഴ്‌സിംഗ് മേഖലയുടെ പുതിയ സാദ്ധ്യതകള്‍ വിവരിച്ച് നേഴ്‌സിംഗ് മേഖലയിലെ ന്യൂജനറേഷനെ മോ'ിവേറ്റ് ചെയ്തു.

സിറ്റി ഓഫ് പെബ്രൂക് പൈന്‍ഡ് വൈസ് മേയര്‍ ഐഫീഷ് സിപ്പിള്‍, ഡേവി സിറ്റി വൈസ് മേയര്‍ കാരള്‍ ഹാള്‍' തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വേദിയില്‍ അവതരിപ്പിച്ച സംഗീതനൃത്തപരിപാടികളുടെ വൈഭവം വേദിയെ ധന്യമാക്കി. മയാമി ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ ആകു'ികളുടെയും പെകു'ികളുടെയും സംഘനൃത്തവും, മീര അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തവും പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. സിജി, സിനി, വാണി എിവരുടെ ശ്രുതിമധുപമായ ഗാനങ്ങളും, ജസി, രമ്യ, സനല്‍, വാണി എിവരുടെ സംഘനൃത്തവും പരിപാടിക്ക് മനോഹാരിതയേകിയതിനോടൊപ്പം, നഴ്‌സസിന്റെ ടാലന്റ്‌സ് ഒരിക്കല്‍ കൂടി സദസിന് വെളിവാക്കി.

നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് അലീഷാ കുറ്റിയാനി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജോര്‍ജ് പീറ്റര്‍ സ്വാഗതവും, ബോബി വര്‍ഗീസ് കൃതജ്ഞതയും പറഞ്ഞു. ഷീല ജോസണും ജോര്‍ജ് പീറ്ററും എം.സി മാരായി. ഫ്‌ളോറിഡ സ്റ്റേറ്റ് റപ്രസന്റേറ്റീവ് ആയി മത്സരിക്കു സാജന്‍ കുര്യന്‍ ആശംസ അര്‍പ്പിച്ചു. ഫോമ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോ ടൈറ്റസ് റാഫില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പരിപാടികളുടെ വിജയത്തിനായി കമ്മറ്റി അംഗങ്ങളായ ബിജു ആന്റണി, അമ്മാള്‍ ബെര്‍ണാര്‍ഡ്, ഷേര്‍ളി ഫിലിപ്പ്, ഷിബു ജോസഫ്, സജോ ജോസ്, ജിനോയി തോമസ്, കുഞ്ഞമ്മ കോശി, മേരി തോമസ് ആനി മാത്യൂ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കര്‍മ്മനിരതമായ പുത്തന്‍ പരിപാടികളുമായ്  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡാ കര്‍മ്മനിരതമായ പുത്തന്‍ പരിപാടികളുമായ്  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക