റിയാദ്: റിയാദില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് മരുതൂര്‍കുളങ്ങര സ്വദേശി പ്രസാദ് രാജപ്പന്‍ (38) ആണ് മരിച്ചത്. റിയാദ് റിംഗ് റോഡില്‍ എക്‌സിറ്റ് 32 നടുത്ത് വാദിലബനില്‍ ഞായറാഴ്ച രാത്രി എട്ടിനാണ് അപകടം നടന്നത്. ഒന്നരമാസം മുന്‍പാണ് പ്രസാദ് റിയാദിലെത്തിയത്. മേസനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേളി ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ മധുസൂദനന്‍ പറഞ്ഞു.