Image

ഡിട്രോയ്റ്റില്‍ ഫീബാ കോണ്‍ഫ്രന്‍സ് ജൂലായ് 28 മുതല്‍

പി.പി.ചെറിയാന്‍ Published on 17 June, 2011
ഡിട്രോയ്റ്റില്‍ ഫീബാ കോണ്‍ഫ്രന്‍സ് ജൂലായ് 28 മുതല്‍
ഡിട്രോയ്റ്റ്: 2011 ഫീബാ കോണ്‍ഫ്രന്‍സ് ജൂലായ് 28 മുതല്‍ 31 വരെ ഡിട്രോയ്റ്റ് ഡിയര്‍ബോണ്‍ ടൗണ്‍ സെന്റര്‍ ഡ്രൈവിലുള്ള എയറ്റ് ഗൈന്‍സില്‍ വെച്ചു നടക്കുന്നതാണ്.

മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും ഒരുപോലെ ആത്മീയ പ്രചോദനം പ്രദാനം ചെയ്യുന്ന വിവിധ പരിപാടികളും, ചര്‍ച്ചകളുമാണ് സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്.
റീഡീമിണ്ട് ദി ടൈം എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ പ്രതിപാദ്യവിഷയം എഫ്യേസര്‍ അഞ്ചിന്റെ പതിനാറാം വാക്യത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷകര്‍ ഈ വിഷയം സമ്മേളനത്തില്‍ അവതരിപ്പിക്കും.

സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി കോണ്‍ഫറന്‍സ് സംഘാടക സമ്മിറ്റി സെക്രട്ടറി ജോസഫ് വര്‍ഗീസ് അറിയിച്ചു.

ഡോ.ജോസഫ് മാത്തുറാം, അനിയന്‍ വര്‍ഗീസ്, ജോണ്‍ ഗോര്‍ഡന്‍, ജോണ്‍ കുര്യന്‍, ജോര്‍ജ് കോശി റെ ഗോണ്‍സാലസ്, ഡൈ്വറ്റ് നൈറ്റ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.

സമ്മേളനത്തില്‍ ഫീബാ അംഗങ്ങള്‍ പ്രേത്യകം വന്നു സംബന്ധിച്ച് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 678-642-3447,www.fibama.com
ഡിട്രോയ്റ്റില്‍ ഫീബാ കോണ്‍ഫ്രന്‍സ് ജൂലായ് 28 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക