Image

സുകുമാര്‍ അഴീക്കോടിന്റെ വിയോഗം സാഹിത്യ ശാഖക്ക്‌ തീരാ നഷ്ടമെന്ന്‌ ദുബായ്‌ കലാ സാഹിത്യ വേദി

Published on 25 January, 2012
സുകുമാര്‍ അഴീക്കോടിന്റെ വിയോഗം സാഹിത്യ ശാഖക്ക്‌ തീരാ നഷ്ടമെന്ന്‌ ദുബായ്‌ കലാ സാഹിത്യ വേദി
ദുബായ്‌ : സുകുമാര്‍ അഴീക്കോടിന്റെ വിയോഗത്തില്‍ദുബായ്‌ കലാ സാഹിത്യ വേദി അനുശോചിച്ചു. അദേഹത്തിന്റെ ദേഹവിയോഗം സാഹിത്യ ശാഖക്ക്‌ തീരാനഷ്ടമാണെന്ന്‌ ദുബായ്‌ കാലാ സാഹിത്യ വേദി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

കോഴിക്കോട്‌ പൊതു ദര്‌ശനത്തിനു വച്ച സുകുമാര്‍ അഴീക്കോടിന്റെ മൃതദേഹത്തില്‍ ദുബായ്‌ കലാ സാഹിത്യ വേദി പ്രസിഡന്റ്‌ ടൈറ്റസ്‌ പുലൂരാന്‍ പുഷ്‌പചക്രം അര്‍പ്പിച്ചു.

ദുബായില്‍ ഇന്നലെ കൂടിയ അനുശോചന യോഗത്തില്‍ രക്ഷാധികാരിയും ചലച്ചിത്ര സംവിധായകനുമായ ലാല്‍ജി ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഭിജിത്‌ പാറയില്‍ അനുശോചന സന്ദേശം വായിച്ചു. അഴീക്കോട്‌ മാഷിനോടുള്ള ആദര സൂചകമായി അംഗങ്ങള്‍ എഴുന്നേറ്റു നിന്ന്‌ മൗനം ആചരിച്ചു. ജോയിന്റ്‌ സെക്രട്ടറി ലിജു കൂരിക്കാട്ടില്‍, ലിജു കൊച്ചുപുരയ്‌ക്കല്‍ , സോമന്‍ പിള്ള തിരുവല്ല, ഉമാ ശങ്കര്‍, സിബി മാത്യു, നിതിന്‍ ടൈറ്റസ്‌, സിബിന്‍ മണ്ണുംകല്‍ എന്നിവര്‍ പ്രസംഗിച്ചു.
സുകുമാര്‍ അഴീക്കോടിന്റെ വിയോഗം സാഹിത്യ ശാഖക്ക്‌ തീരാ നഷ്ടമെന്ന്‌ ദുബായ്‌ കലാ സാഹിത്യ വേദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക