Image

വിമാനയാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റ് നിരക്കിനൊപ്പം ഇനി ഒളിച്ചുവെച്ച നിരക്കുകളില്ല

Published on 26 January, 2012
വിമാനയാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റ് നിരക്കിനൊപ്പം ഇനി ഒളിച്ചുവെച്ച നിരക്കുകളില്ല

ന്യൂയോര്‍ക്ക്: യുഎസിലെ വിമാനയാത്രക്കാര്‍ക്ക് ആശ്വാസമായി യുഎസ് ഗതാഗതവകുപ്പ് പ്രഖ്യാപിച്ച പുതിയ വിമാന യാത്രാനിരക്ക് നയം പ്രാബല്യത്തിലായി. ടിക്കറ്റ് നിരക്കിന്റെ കൂടെ ബാഗേജ് ചാര്‍ജ്, അധികനികുതി, മറ്റു നിരക്കുകള്‍ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തണമെന്ന നിര്‍ദേശമാണ് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകുക. ഇന്നുമുതല്‍ പ്രാബല്യത്തിലാവുന്ന നിയമത്തിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.

1-യാത്രക്കാരന്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ ബാഗേജ് ഫീസായി ഈടാക്കുന്ന തുക എത്രയാണെന്ന് വിമാനക്കമ്പനി ടിക്കറ്റ് നിരക്കിന്റെ കൂടെ വ്യക്തമാക്കിയിരിക്കണം.2-കണക്ഷന്‍ ഫ്‌ളൈറ്റ് വഴിയാണ് യാത്രക്കാരന്‍ യാത്ര ചെയ്യേണ്ടതെങ്കിലും ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ കൂടുതല്‍ ബാഗേജ് ഫീസ് ഈടാക്കാനാവില്ല. ഈ-ടിക്കറ്റുകളിലും ബാഗേജ് ഫീസ് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. 3-വിമാനം യാത്ര പുറപ്പെടുന്നതിന് ഒരാഴ്ചയോ അതിനു മുമ്പോ റിസര്‍വ് ചെയ്ത ടിക്കറ്റുകളില്‍ യാത്രക്കാരന് വിമാനം യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് പിഴ ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാന്‍ അവകാശമുണ്ടായിരിക്കും 4- അരമണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകുകയോ വിമാനം വഴിതിരിച്ചുവിടുകയോ ചെയ്യുകയാണെങ്കില്‍ ഇക്കാര്യം യാത്രക്കാരെ വ്യക്തമായി അറിയിച്ചിരിക്കണം.

വ്യാഴാഴ്ചമുതല്‍ നടപ്പിലാവുന്ന നിര്‍ദേശങ്ങള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്ന സ്പിരിറ്റ് എയര്‍ലൈന്‍സ് പോലുള്ള വിമാനക്കമ്പനികളെയായിരിക്കും ദേഷകരമായി ബാധിക്കുക. കാരണം ഇത്തരം എയര്‍ലൈന്‍സുകള്‍ പരസ്യങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് മാത്രമായിരിക്കും നല്‍കുക. അധികനിരക്കുകള്‍ ടിക്കറ്റ് ലഭിക്കുമ്പോള്‍ മാത്രമായിരിക്കും യാത്രക്കാരന്‍ അറിയുക. പുതിയ നിര്‍ദേശമനുസരിച്ച് പരസ്യങ്ങളില്‍ ടിക്കറ്റ് നിരക്കിന്റെ കൂടെ സര്‍ക്കാര്‍ നികുതി വല്ലുതുമുണ്‌ടെങ്കില്‍ അക്കാര്യവും ഇന്ധനനികുതി വല്ലതുമുണ്‌ടെങ്കില്‍ അക്കാര്യവും ടിക്കറ്റിന്റെ കൂടെതന്നെ രേഖപ്പെടുത്തിയിരിക്കണം.

നിലവില്‍ ഇക്കാര്യങ്ങളെല്ലാം ചെറിയ അക്ഷരങ്ങളില്‍ പ്രിന്റ് ചെയ്ത് വെബ്‌സൈറ്റുകളില്‍ പരസ്യംനല്‍കുകയാണ് പതിവ്. ഇത് യാത്രക്കാരനെ തെറ്റിദ്ധരിപ്പിക്കുമെന്നതിനാലാണ് പുതിയ നിര്‍ദേശം. ഇതുവഴി ടിക്കറ്റ് നിരക്കിനൊപ്പം മറിഞ്ഞിരിക്കുന്ന നിരക്കുകളിലൂടെ യാത്രക്കാരന്‍ കബളിപ്പിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാവുമെന്നാണ് യുഎസ് ഗതാഗതവകുപ്പ് കരുതുന്നത്. പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി നിരവധി വിമാനക്കമ്പനികള്‍ ഇപ്പോഴേ രംഗത്തെത്തിയിട്ടുണ്ട്. 
 

Airline passengers to get a break on baggage costs and other fees

Newyork: Airline passengers across the nation will be going down starting today, as new federal rules take effect. Airline passengers are about to get some relief from the aggravating — and often surprising — costs connected to flying.The U.S. Department of Transportation’s rules taking effect today are designed to eliminate unexpected baggage costs and advertised fares that turn into unspectacular deals once surcharges and fees are added to the price."All the government is saying is be honest," said Christopher Elliot, co-founder of the Consumer Travel Alliance who also blogs on issues affecting fliers. "Airlines have been cagey about their disclosure for years." 

The rules are part of a sweeping effort by the Department of Transportation to offer stronger consumer protections to the flying public. One of the first changes, which went into effect in 2010, imposed heavy penalties on airlines if they left passengers stranded on airport tarmacs for more than three hours. The majority of the new consumer-protection rules go into effect today. 

Here are the changes consumers can expect to see:

• The airline companies will be required to disclose baggage fees at the time a ticket is purchased.

• The same baggage allowances and costs will have to be applied throughout a passenger’s trip regardless of whether they are making connections onto other airlines. The fees being charged to a passenger for bags must also now be listed on e-ticket confirmations.

• Passengers will be able to hold a flight reservation without payment or to cancel it without penalty for 24 hours as long as the reservation is made a week or more before the scheduled flight.

• Airlines must begin notifying passengers promptly when flights are diverted, cancelled or delayed by more than 30 minutes. 

• One provision, which goes into effect on Thursday, strikes at the heart of marketing strategies heavily used by discount fliers like Spirit Airlines. which operates out of Atlantic City. It requires airlines to advertise the actual price passengers will be charged, including any mandatory government taxes, fuel surcharges or special fees. Many of those costs have been relegated to small print on advertisements and travel websites. Federal rules taking effect today are designed to eliminate unexpected baggage costs and advertised fares that turn into unspectacular deals once surcharges and fees are added to the price.

Airlines for America, a trade group that represents the largest U.S. carriers, said the industry is being singled out by the government. "We don’t think the rules are fair. You don’t see this happening to other travel services, said Steve Lott, a spokesman for A4A. "A hotel advertises a nightly rate, but it doesn’t say anything about taxes and there’s a long list (of them)."Most consumers," he said, "understand that taxes will be added on at the cash register."The DOT’s rules go beyond taxes though.  

Robert Rivkin, the DOT’s general counsel, said the requirements are intended to ensure that airlines treat consumers fairly by being transparent about what a flight will actually cost them.

"While many carriers are upfront about what the costs will be, many do their best to conceal them," Rivkin said.Spirit Airlines is well known for its attention-grabbing $9 and one-cent fares — the advertisements always include an asterisk. "Additional terms, conditions and fees apply," the ad explains in print that is much small than the $9. "Baggage charges may (also) apply."It’s the sort of advertisement that will be prohibited under the DOT’s new rule, which requires airlines to advertise the full cost of the flight.Spirit Airlines spokeswoman Misty Pinson declined to comment on how the company’s marketing would change under the new rule. The Florida-based airline is part of a lawsuit challenging the DOT’s restriction.The rules are also intended to put an end to hidden costs, which often take passengers by surprise.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക