Image

മീലാദ് സംഗമത്തിന് സ്വാഗതസംഘമായി

Published on 27 January, 2012
മീലാദ് സംഗമത്തിന് സ്വാഗതസംഘമായി
ബഹ്‌റിന്‍: ബഹ്‌റിന്‍ കേരള സുന്നി ജമാഅത്ത് ഫെബ്രുവരി 22 വരെ 'നവയുഗത്തിനു നബിദര്‍ശനം' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഫിബ്രവരി 4ന് രാത്രി 8 മണിക്ക് ഈസ്റ്റ് റഫ ദലീല്‍ എക്‌സ്‌ചേഞ്ചിനു മുകളില്‍ മീലാദ് സംഗമം നടക്കും. പരിപാടിക്കുവേണ്ടി പി.വി. അബ്ദുല്ല ഹാജി ചെയര്‍മാനും മുഹമ്മദ് സാദിഖലി സഖാഫി ജനറല്‍ കണ്‍വീനറും പി.എം.സുലൈമാന്‍ ഹാജി ട്രഷററുമായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. അബ്ദുറഹീം ഹാജി കൊല്ലം, എം.എ. മഹ്മൂദ് ഹാജി, മൊയ്തീന്‍ ഹാജി പട്ടാമ്പി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും അബ്ദുല്‍ അസീസ് കൊടുമയില്‍, ഹാശിം വില്ല്യാപ്പള്ളി, അഹ്മദ് ഹാജി കടമേരി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്.

സൂപ്പി മണിയൂര്‍ (പ്രോഗ്രാം), സിദ്ദീഖ് മുസ്‌ല്യാര്‍ (ഫിനാന്‍സ്), അബ്ദുന്നാസിര്‍ പയ്യോളി (വളണ്ടിയര്‍), കെ.പി. മുസ്തഫ ഹാജി (ഭക്ഷണം), യൂസുഫ് പൂക്കാട് (സ്‌റ്റേജ് & സൗണ്ട്), എം.വി. സിദ്ദീഖ് ഹാജി (പ്രചരണം) എന്നിവരെ വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.

വാര്‍ത്ത അയച്ചത് കരീം മഹമൂദ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക