Image

മലങ്കര ഓര്‍ത്തഡോക്‌സ് സഭാസ്ഥാപനത്തിന്റെ 1960ാമത് വാര്‍ഷികം

Published on 27 January, 2012
മലങ്കര ഓര്‍ത്തഡോക്‌സ് സഭാസ്ഥാപനത്തിന്റെ 1960ാമത് വാര്‍ഷികം

ദുബായ് : മലങ്കര ഓര്‍ത്തഡോക്‌സ് സഭാസ്ഥാപനത്തിന്റെ 1960ാമത് വാര്‍ഷികവും മലങ്കരയില്‍ പൗരസ്ത്യകാതോലിക്കേറ്റ് പുനഃസ്ഥാപനത്തിന്റെ ശതാബ്ദിയുടെയും സംയുക്ത ആഘോഷങ്ങള്‍ ജനവരി 27 ന് ദുബായേ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും. പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 5 മണിക്ക് ബാവയേയും വിശിഷ്ടാതിഥികളേയും സ്വീകരിച്ചാനയിക്കും. സ്വീകരണത്തോടൊപ്പമുള്ള ഘോഷയാത്രയില്‍ താലപ്പൊലിയും ബാന്റ്‌മേളവും ഉണ്ടായിരിക്കുന്നതാണ്. 
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ എം.കെ.ലോകേഷ്, പത്മശ്രീ പി.ആര്‍.ഷെട്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക