Image

ഫൊക്കാന നാഷണല്‍ കമ്മിറ്റി മീറ്റിംഗ്‌ ഹൂസ്റ്റണില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 18 June, 2011
ഫൊക്കാന നാഷണല്‍ കമ്മിറ്റി മീറ്റിംഗ്‌ ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മീറ്റിംഗ്‌ ജൂണ്‍ 18 ശനിയാഴ്‌ച ഹൂസ്റ്റണില്‍ നടക്കുമെന്ന്‌ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ അറിയിച്ചു.

ഹൂസ്റ്റണിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച്‌ രാവിലെ പതിനൊന്നു മണിക്ക്‌ മീറ്റിംഗ്‌ ആരംഭിക്കും. ഫൊക്കാന നാഷണല്‍ കമ്മിറ്റി, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌, ഫൊക്കാന ഫൗണ്ടേഷന്‍ കമ്മിറ്റി, കണ്‍വന്‍ഷന്‍ കമ്മിറ്റി എന്നിവരടങ്ങുന്ന ഈ മീറ്റിംഗില്‍ സമഗ്രമായ ചര്‍ച്ചകളും നിര്‍ണ്ണായകമായ പല തീരുമാനങ്ങളും കൈക്കൊള്ളുന്നതായിരിക്കും.റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ബോബന്‍ കൊടുവത്തിന്റെ നേതൃത്വത്തില്‍ ഫൊക്കാന നേതാക്കള്‍ക്ക്‌ സ്വീകരണവും ഒരുക്കിയിട്ടുണ്ട്‌.

മീറ്റിംഗിനു ശേഷം നാഷണല്‍ കമ്മിറ്റിയുടേയും കണ്‍വന്‍ഷന്‍ കമ്മിറ്റിയുടേയുംസംയുക്ത സമ്മേളനവും നടക്കുന്നതായിരിക്കും. 2012ലെ കണ്‍വന്‍ഷന്‍ ഹൂസ്റ്റണ്‍ നഗരത്തില്‍ വച്ച്‌ അരങ്ങേറുമെന്നതിനാല്‍ ഈ സമ്മേളനം ഏറെ പ്രാധാന്യമുള്ളതായിരിക്കുമെന്ന്‌ ബോബി ജേക്കബ്ബ്‌ അറിയിച്ചു.
ഫൊക്കാന നാഷണല്‍ കമ്മിറ്റി മീറ്റിംഗ്‌ ഹൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക