Image

കേരളം (സുധീര്‍ പണിക്കവീട്ടില്‍)

Published on 07 April, 2016
കേരളം (സുധീര്‍ പണിക്കവീട്ടില്‍)
സംസാര സാഗര തിരകള്‍ മുറിച്ചൊരു-
സാഗര കന്യക വന്നു.
അവള്‍ക്ക് പാര്‍ക്കാന്‍ അറബിക്കടലെന്ന-
ത്തിരി- ഭൂമി ദാനം നല്‍കി
അവള്‍ക്ക് വരവേല്‍പ്പാനായെങ്ങും
നിരന്നു നിന്നു അഭൗമ ഭംഗി
തെങ്ങോലകളുടെ മുത്തുക്കുടയും
പൂഞ്ചോലകളുടെ പാദസ്വരവും
വയലേലകളുടെ സമൃദ്ധി കതിരും
പാടാനെത്തും പൂങ്കുയിലിണയും
പച്ചപ്പട്ടും ചുറ്റി ചുറ്റും
കാവല്‍ നില്‍ക്കും കുന്നിന്‍ നിരയും
മഴയും മഞ്ഞും മകരനിലാവും
താരും തളിരും പൂമ്പാറ്റകളും
കായല്‍തീരം പുല്‍കും നുരയും
വെണ്‍മേഘത്തിന്‍ മന്ദസ്മിതവും
മഴവില്ലൊന്നു പിടിച്ചുകുലുക്കാന്‍
മണ്ണില്‍ ചുറ്റും മന്ദാനിലനും
സ്വപ്നങ്ങളങ്ങനെ മായാലോകം
തീര്‍ക്കെ, ഞൊടിയില്‍ കന്യക കേട്ടു
യക്ഷി പാലകള്‍ പൂക്കും കാവില്‍
തിറയാട്ടത്തിന്‍ കൊട്ടും പാട്ടും
മനുഷ്യഗന്ധം വരവായ് മണ്ണില്‍
ദു:ഖം കരിനിഴലാകുകയായി
പൂണൂലിട്ടു, കൊന്തയണിഞ്ഞ
തൊപ്പിധരിച്ചവര്‍ തമ്മിലിടഞ്ഞു
കടലെ എന്നെ തിരികെ വിളിക്കൂ
കന്യക ഇപ്പോള്‍ കേണീടുന്നു.

ശുഭം.
Join WhatsApp News
വിദ്യാധരൻ 2016-04-08 07:36:43
(ഞങ്ങളിൽ അവബോധം ഉണർത്താൻ 
പാടുക കവിയെ പാടു 
പൊടികൾ തട്ടി വെടിപ്പാക്കീട്ടാ 
പഴയ മനോഹര കവിതയിലൊരെണ്ണം പാടു )

ഹരിതമനോഹര കേരളമിങ്ങനെ 
എങ്ങനെയായി?
തെങ്ങ് വിടർത്തിയ മുത്തുക്കുടയിൽ 
ചെല്ലികൾ കുത്തിപ്പോയോ?
പച്ചപ്പട്ടുവിരിച്ചുപുതച്ചു നിന്നാ-
കുന്നുകൾ എവിടെപ്പോയി? 
താരും തളിരും കാടും മേടും 
പൂങ്കാവനവും പൂമ്പാറ്റകളും 
എല്ലാം എവിടെപ്പോയി?
മനുഷ്യമനസ്സിനുള്ളിൽ നിന്നും 
നീണ്ടു വന്നൊരു നാളം; 
എല്ലാം ചുട്ടുക്കരിക്കാൻ പോരും 
അതിമോഹത്തിൻ തീനാളം 
എന്റെ മനോഹര നാടിനിന്നൊരു 
പട്ടട തീർത്തു കഷ്ടം !
കാട്ടുക്കള്ളന്മാർ  രാഷ്ട്രീയക്കാർ 
നാട് കുട്ടിച്ചോറാക്കി 
കൊള്ള കവർച്ച വ്യഭിചാരവും 
ഇല്ലാഞ്ഞേലവനൊരു നേതാവല്ല .
മതമൊരു മറയാക്കീട്ടെങ്ങും 
അഴുമതി അഴിഞ്ഞാടീടുന്നു.
കടലേ വരുമോ സുനാമിയുമായി 
സാഗര കന്യകയെ മോചിപ്പിക്കാൻ?
Mohan Parakovil 2016-04-08 11:53:05
സുധീറിന്റെ കവിതയെക്കുറിച്ച് വിദ്യാധരൻ മാഷ്
എഴുതിയ കവിത കാവ്യ ഭംഗി നിറഞ്ഞതും
അർത്ഥ ഗർഭവുമായിരുന്നു. മിക്ക്യവാറും അമേരിക്കൻ മലയാളി കവികൾ  എഴുതുന്ന കവിതകൾക്ക് താളഭംഗിയും പദസൗകുമാര്യവും  
കുറവാണ്. വായിച്ചാൽ മനസ്സിലാകാത്തത് വായനകാരന്റെ അറിവ് കുറവ് എന്ന് പറയാം പക്ഷെ വായിക്കാൻ ഒരു രസവുമില്ലാത്തത്
ഗദ്യം പോലെ വായിക്കേണ്ടി വരുന്നത് കവികളുടെ
കഴിവ് കേടാണോ വിദ്യാധരൻ മാഷെ,  ആണെന്നു
ഞാൻ പറയുന്നില്ല   അമേരിക്കൻ മലയാളികൾ ആധുനികം എന്നും പറഞ്ഞു ഗദ്യത്തിൽ എഴുതി വിടുന്നത് അവരൊക്കെ വലിയ
കവികൾ ആയത് കൊണ്ടായിരിക്കും.   എന്നാൽ എളിയ വായനകാരായ ഞങ്ങൾക്ക് അത് അത്ര സുഖം തരുന്നില്ല . എന്തിനാണു കവിത എന്ന
ശീർഷകം കൊടുത്ത് കവിതയെ അവഹേളിക്കുന്നത് , ഗദ്യം എന്നെഴുതാമല്ലോ . വിദ്യാദരൻ മാഷുടെ ട്യൂഷ്യൻ തുടരണം.
andrew 2016-04-08 12:33:26
a great philosophy and moral inspiration through melodious words. The words are simple but value is great. A great model style to imitate or follow.
കഥാകവിത ലാബറട്ടോറി 2016-04-09 07:30:57
പഴയ കവിതയാണ് കവിത എന്ന് പറയുന്ന മുരട്ടു സ്വാഭാവം ആദ്യം മാറ്റണം.  ഇന്നത്തെ പല കവിതയും ഔഷധ ഗുണമുള്ള  101 ൽ പരം മരുന്ന് കൂട്ടിയ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലെ ലേഹ്യം പോലെയാണ്. കുറച്ചു സമയം എടുക്കും അതിന്റെ ഗുണം അറിയാൻ. അത്തരം ചില കവിതകൾ ഈ മലയാളിയിൽ വരുന്നുണ്ട്. അതിനകത്ത് മുരിങ്ങയക്കാ, പാവയ്ക്ക, വേണ്ടയക്കാ എന്നിങ്ങനെയുള്ള കഷണങ്ങൾ കണ്ടെന്നിരിക്കും. എന്നതുകൊണ്ട്‌ അത് കവിത അല്ലാതെ ആകുന്നില്ല ? അമേരിക്കയിലെ എഴുത്തുകാർ എഴുത്തുകാരല്ല എന്ന ഒരു മുൻവിധിയോടെയാണ് നിങ്ങൾ കാര്യങ്ങളെ കാണുന്നത്.  മലയാള സാഹിത്യാത്തെ ഉദ്ധരിക്കാൻ എത്ര എത്ര മലയാള സാഹിത്യ ലോബികലാണ് ഇവിടെ.  വികാരവേദി, സാഹിത്യ കളരി,  സാഹിത്യ പയറ്റ്, മീന,  സാഹിത്യഗുസ്തി തുടങ്ങി അനേക സംഘടനകളും ഉപ സംഘടനകളും അഹോരാത്രം മലയാള ഭാഷ താഴെപോകാതെ താങ്ങി നിറുത്തുന്നത് കാണാതെ കേരളത്തിൽ ചൊറി കുത്തി ഇരിക്കുന്ന നിങ്ങളെപോലുള്ളവർക്ക് ഇങ്ങനെയുള്ള കമന്റുകൾ എഴുതി വിടിന്നതിനു ഒരു മടിയും ഇല്ല എന്ന് ഞങ്ങള്ക്കറിയാം. എന്തായാലും ഈ അടുത്ത ഇടയ്ക്ക് കണ്ടു പിടിച്ച ഒരു പുതിയ കവിത വായിച്ച് പുതുമകളെ പുല്കാൻ നൂക്ക് പാറക്കോവില് മുത്തശ.


കിളിച്ചുണ്ടൻ മാങ്ങ മുഖം 
പാവക്കാ ശരീരം 
മൂടിപ്പുതച്ചു   മന്ത്രവാദിനി അലറി  
ഇന്ന് അമാവാസിയാണ് 
"എന്റെ രസതന്ത്ര 
മന്ത്രവാദിയെവിടെ?
അവന്റ് മന്ത്രവടിയായ 
ആ മുരിങ്ങക്കോൽ ഒന്ന് ഈമ്പാൻ
മോഹം ഒടുക്കത്തെ ഒരു ദാഹം  
അവന്റെ രസം കൂട്ടി  
വയറു നിറയ്ക്കാൻ 
ഒരു കഥാകവിതയെ 
പ്രസവിക്കാൻ മോഹം 

ഈ കവിതയ്ക്ക് എന്താണ് കുഴപ്പം ? കേരളത്തിലെ കവികൾ ഇല്ലല്ലോ? അവസാനം ഉണ്ടായിരുന്ന ആളും മരിച്ചു.  
ഇനി അമേരിയ്ക്കയിൽ നിന്ന് ഒരാളെ കണ്ടെത്തുന്നതായിരിക്കും നല്ലത്.  പാറക്കോവിലിന്റെ സ്വാധീനം ഉപയോഗിച്ച് അത് സാധിച്ചു തരണം.  പച്ച ഡോളറിന്റെ ഒരു പൂമാല കഴുത്തിൽ ഇട്ടു തരാം.  

vayanakaran 2016-04-09 12:19:58
സാം നിലമ്പിള്ളി സാറിനു ഒരു നന്ദി നമസ്കാരം.
അമേരിക്കയിലെ എഴുത്തുകാരെ വിമർശിച്ചാൽ
അവർ ഇഷ്ടപ്പെടില്ലെന്ന താങ്കളുടെ അഭിപ്രായം
ഇപ്പോൾ ബലപ്പെട്ട് കാണുന്നു. നാട്ടിലുള്ള ഒരു
പാറകോവിൽ അമേരിക്കൻ കവികളെ
വിമർശിച്ചപ്പോൾ ആധുനിക കവിതയെഴുതുന്ന
ഒരു അമേരിക്കൻ മലയാളി കവി ഇതാ കഥ
കവിത ലാബരട്ടരി എന്നാ പേരില് ചാടി വീഴുന്നു. ഇദ്ദേഹം ഒരു  ആധുനിക കവി  തന്നെ ആയിരിക്കും.  പാറകോവിൽ  കേരളത്തിൽ ചൊറികുത്തിയിരിക്കുന്ന എന്നൊക്കെ
ഇദ്ദേഹം ഭാവന ചെയ്യുന്നു.

ഇങ്ങനെ നല്ല തമാസകൾ ഇ മലയാളിയിൽ
വരുന്നത് തന്നെ ഒരു രസം,.
കുതന്ത്രം തോമാച്ചൻ 2016-04-09 20:55:17
കേരളത്തിന്റെ ചരമ ഗീതം നന്നയിരിക്കുന്നു .  സാറിന്റെ നല്ല കവിതയുടെ ചുവട്ടിലേക്ക് വായനക്കാരൻ സാം നിലംപള്ളിയെന്ന അമേരിക്കൻ മലയാളിയെ കൊണ്ടുവന്നാൽ കയ്യും കെട്ടി നോക്കി നില്കാനാവില്ല.  .  അമേരിക്കൻ മലയാളികൾക്ക് മിക്കവർക്കും വിവരം ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. അതികൊണ്ടായിരിക്കും വിവരം കെട്ട ട്രമ്പിനെ എടുത്ത് തലയിൽ വച്ചിരിക്കുന്നത്.  സായിപ്പിനെ കാണുമ്പോൾ പണ്ടേ മലയാളി കവാത്ത് മറക്കും.  സർവ്വ മലയാളികളുടെം, മേക്സിക്കന്റെം, ചൈനാക്കാരന്റെ തന്തക്കും തരവഴിക്കും വിളിച്ചിട്ടാണ് ട്രമ്പ്‌ എന്ന് പറയുന്ന വിടൻ വിലസുന്നത്. അയാള് ശശി തരൂരിനെപ്പോലെ ഒരു പെൺമോഹിയാണ് ഓരോ വര്ഷവും ഓരോന്നിനെ കല്യാണം കഴിക്കും.  മിക്കാവാറും നാട്ടീലെ പാറകോവിൽ തമ്പുരാന്റെ പ്രതിഷ്ഠ മാറ്റി സാം സാറ് ട്രുംപിന്റെ ഒരു പ്രതിഷ്ഠ വച്ച് പൂജ തുടങ്ങുന്ന മട്ടുണ്ട്. അതിനു വേണ്ടി തലയൊക്കെ മുണ്ഡനം ചെയ്താണ് ഇരിക്കുന്നത്.  ഈയിടെയായി അദ്ദേഹത്തിൻറെ വീട്ടില് നിന്ന് ട്രമ്പ്‌ കീർത്തനം കേള്ക്കുന്നു എന്നാണു അയൽവക്കക്കാര് പറയുന്നത്.  ട്രംപിന്റെ വിജയത്തിനായി ഒരു കുരുതി നടക്കാൻ സാദ്ധ്യത ഉണ്ടെന്നാണ് കേൾവി- പാവം ടോം എബ്രാഹം! പാവം വായനക്കാരൻ !

"ഓം ട്രമ്പ്‌ ദുർവരേണ്യം 
സർവ്വ മലയാല്യേം ദൂരത്ത് നിറുത്തണം
പ്രയോചനം ഇല്ലാത്തെ മലയാളിയെ തീഇടണം "

സർവ്വ അമേരിക്ക മലയാളി അസോസിയേഷൻ 
അണ്ടർ സെക്രട്ടറി.  കുതന്ത്രം തോമാച്ചൻ 
andrew 2016-04-10 11:06:48

വിവേകം = WISDOM & വിഞാനം =knowledge.

Education brings knowledge but wisdom is an art and attitude of a purified mind with no selfishness , ego & pride. Wisdom is full of love and compassion to other human beings. One may have few masters and PhD, but that can give you knowledge about the subject matter. That kind of education won't make you omniscient, infallible or foul proof.

When you reach a certain physical age the brain cells may not communicate well. That time you may experience writer's block, an intellectual constipation. Drugs can induce the same block in an early age. That may be the reason the young generation has lost the art of loving and the attitude has spread out to seniors too in Kerala. It is better to sit back and relax and refrain from writing when the writer is under the influence of intellectual constipation. Constipation may go away then it is ok to write again.

But if you force yourself, you may end up writing foolishness and supporting people like trump whom the GOP itself trying to trash.

Mr. Sudhir has carved out another poetic classic sculpture for the young and old to sit back and think intoxicated in love. Only a wise man with love and purity in mind and deed can only write like this. The poem is really an overflow of his innocent and sublimated thoughts.

Thomas Vadakkel 2016-04-10 03:34:18
സുധീർ പണിക്കവീട്ടിലിന്റെ  കവിത വളരെ മനോഹരമായിരിക്കുന്നു. കുമാരൻ ആശാൻ പ്രകൃതിയെ സ്നേഹിച്ച കവിയായിരുന്നു. വീണു കിടന്ന ഒരു പുഷ്പത്തെ നോക്കി അദ്ദേഹത്തിനു മഹത്തായ ഒരു കവിത സൃഷ്ടിക്കാൻ സാധിച്ചു. പഴങ്കാല കേരളത്തിന്റെ  കണ്ണഞ്ചിക്കുന്ന പ്രകൃതി സൌന്ദര്യം  ദീർഘകാലം അമേരിക്കയിൽ താമസിച്ച ഒരു മലയാളിയുടെ മനസിൽ മാത്രമേ ഇന്നും കുടികൊള്ളുന്നുള്ളൂ. അത് ഈ കവിതയിൽ നിറഞ്ഞിരിപ്പുണ്ട്. ഇന്നു മലയാള നാട്ടിൽവീണു കിടക്കുന്ന മനോഹരമായ പുഷ്പത്തെ കാണാൻ സാധിക്കില്ല.  പൂക്കൾ പോലും പ്രകൃതിയുടെതല്ലാത്ത വിഷരാസ വളങ്ങളിൽനിന്നും ഉണ്ടായതാണ്. 

അരുവികളും പുഴകളും  ചപ്പു ചവറുകൾ, പ്ലാസ്റ്റിക്ക്‌  എന്നിവകൾകൊണ്ടു നിറഞ്ഞിരിക്കുന്നു. കേശദേവിലെ ഓടയിൽ നിന്നുള്ള പപ്പുവിനെപ്പോലെ വൈലോപ്പള്ളിയുടെ അമ്മുവിൻറെ ആട്ടിൻ കുട്ടിയിലെ അമ്മുവിനെപ്പോലെ ഹൃദയ പരിശുദ്ധി നിറഞ്ഞ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ശുദ്ധമായ മനസില്ലാത്ത ഇന്നത്തെ കേരള കവികൾക്ക് സാധിക്കില്ല. അത്തരം വിശാലമായി ചിന്തിക്കുന്നവരും കേരള സാഹിത്യകാരിൽ വിരളമാണ്. എന്നാൽപരിശുദ്ധി നിറഞ്ഞ കഥാപാത്രങ്ങൾപ്രവാസി മലയാളികളിൽ കാണാം . അഴിമതികളും ചീഞ്ഞളിഞ്ഞ രാഷ്ട്രീയ പുങ്കവന്മാരും കപടതയും പ്രകൃതി നശീകരണക്കാരും കണ്ടു വളർന്ന  കേരളത്തിലെ സാഹിത്യകാരിൽഭൂരിഭാഗം പേരുടെയും മനസും ദുഷിച്ചതാണ്. അവിടെ കവികളെയും സാഹിത്യകാരെയും സൃഷ്ടിക്കുന്നതും അതാതു കാലത്തെ രാഷ്ട്രീയ കൊടികൾ പിടിക്കുന്നവരുമായിരിക്കും. അവരുടെ മനസിലുള്ളത് ജീവനില്ലാത്ത സസ്യങ്ങളും  ഇലകളും വിഷ മത്സ്യങ്ങളും ചത്ത ജീവജാലങ്ങളുയിരിക്കും. വരണ്ട ഭൂമിയേയും നദികളെയും നോക്കി പൊട്ടി ചിരിക്കുന്ന കവിതാ സൃഷ്ടികളാണ് കേരള  കവിതകളിൽ കടന്നു കൂടിയിട്ടുള്ളതും.


കവിതകൾഎഴുതുമ്പോൾ ധ്യാനനിരതമായ അന്തരീക്ഷവും വേണം. കൂടാതെ മനസും ശുദ്ധമായിരിക്കണം. പരിശുദ്ധമായ മനസുകൾഅമേരിക്കൻ മലയാളിക്കുണ്ട്‌. കാരണം, അവൻ യുവത്വത്തിലെ കാപട്യം പഠിക്കുന്നതിനു മുമ്പേ ഈ നാട്ടിൽ കുടിയേറി.  സായിപ്പിന്റെ കീഴിൽഅടിമയായി ജോലി ചെയ്തു. അവനു കുടുംബത്തെ പച്ച പിടിപ്പിക്കണമായിരുന്നു. അവന്റെ വേദനകൾആരും കാണുന്നില്ലായിരുന്നു. അവന്റെ ഭാവനകളിൽഒളിഞ്ഞു കിടക്കുന്നതു പഴയ കാലത്തെ മലയാളനാടും പുഴയോരത്തു കൂട്ടുകാരുമൊത്ത് മീൻ പിടിക്കുന്നതുമായിരിക്കാം. പുഴകളും സഹ്യനും അറബിക്കടലും മലകളും താഴ്വരകളും ഇന്നും അവന്റെ മനസ്സിൽ ജീവിക്കുന്നു. അത്തരം ഭാവനകൾ കവിതയുടെ രൂപത്തിൽആവിഷ്ക്കരിക്കാൻനാടും വീടും വിട്ടു വസിക്കുന്ന പ്രവാസി  മലയാളിക്കേ സാധിക്കുള്ളൂ. പരിശുദ്ധമായ മനസ് കേരള യുവകവികൾക്കു കാണില്ല. അവരുടെ മനസിലെ ഭാവനകൾവെട്ടി നിരത്തിയ മലകളും തകർന്ന വനങ്ങളും നശിച്ച പ്രകൃതിയും വരണ്ടു കിടക്കുന്ന കൃഷിയിടങ്ങളുമായിരിക്കും. മനസും വരണ്ടതാണ്. 

ഒരു സ്മാളടിച്ചാലെ കവിതകൾമനോഹരമാകൂവെന്നും കേരള കവികൾചിന്തിക്കുന്നു. സ്വന്തം ഭാര്യ, കുഞ്ഞുങ്ങൾഒന്നും ഇവരുടെ മനസിലില്ല. അന്യന്റെ ബലഹീനതകളിൽ, വേദനകളിൽ, പ്രകൃതിയുടെ നൊമ്പരത്തിൽമതി മറന്നു സന്തോഷിച്ചു കൊണ്ടാണ് പലരുടേയും സാഹിത്യ കൃതികൾ. ഈ നാട്ടിൽ കുടിയേറിയ ഓരോ അമേരിക്കൻമലയാളിക്കും വികാരപരമായ അനേക കഥകൾപറയാനുണ്ട്. അത് അമേരിക്കൻ മലയാളി  എഴുതിയാൽ മാത്രമേ ശരിയാവുള്ളൂ. നാട്ടിലുള്ളവർക്ക് അമേരിക്കൻഡോളർ ഇഷ്ടമാണെങ്കിലും  ഒരു പ്രവാസിയുടെ ഉള്ളു നിറയെ നിറഞ്ഞിരിക്കുന്ന വൈകാരിത നിറഞ്ഞ കവിതാ ഭാവനകൾരസിക്കാനുള്ള കഴിവില്ല. മഹാകവി പട്ടത്തിനായി ശ്രമിക്കുന്ന കേരളത്തിലെ കവികൾ രചിക്കുന്നതും വരണ്ട കേരളവും സരിതാ കവിതകളുമാണെന്നുള്ള വസ്തുത അവർഅറിയുന്നില്ല. അത് വായനക്കാർക്കേ മനസിലാവുകയുള്ളൂ.  
വിക്രമൻ 2016-04-11 07:27:07
'കവിതകൾഎഴുതുമ്പോൾ ധ്യാനനിരതമായ'  എന്നത്  നിരിയാതരായി എന്നല്ലേ വടെക്കേലെ ശരി ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക